ഗൾഫ് ന്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൾഫ് ന്യൂസ്
തരംദിനപത്രം
FormatBerliner
ഉടമസ്ഥ(ർ)അൽ നിസാർ പബ്ലിഷിംഗ്
എഡീറ്റർഅബ്ദുൽ ഹാമിദ് അഹമ്മദ് [1]
സ്ഥാപിതം1979
ഭാഷഇംഗ്ലീഷ്
ആസ്ഥാനംദുബൈ, യുഎഇ
Circulation108,187 (daily)
108,777 (weekend)
(December 2012)[2]
OCLC number232115522
ഔദ്യോഗിക വെബ്സൈറ്റ്www.gulfnews.com
രാജ്യംയുഎഇ

യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ദൈനംദിന ഇംഗ്ലീഷ് ഭാഷാ പത്രമാണ് ഗൾഫ് ന്യൂസ്. 1978 ൽ ആരംഭിച്ചു. നിലവിൽ യു.എ.ഇ.യിലുടനീളവും മറ്റ് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലും വിതരണം ചെയ്യുന്നു. പത്രം അതിന്റെ ഓൺലൈൻ പതിപ്പ് 1996 ൽ ആരംഭിച്ചു.

ചരിത്രം[തിരുത്തുക]

ടാബ്ലോയിഡ് ഫോർമാറ്റിൽ 30 സെപ്റ്റംബർ 1978-ൽ ആണ് യു.എ.ഇ ബിസിനസുകാരൻ അബ്ദുൾ വഹാബ് ഗലാദരി, ഗൾഫ് ന്യൂസ് ആരംഭിക്കുന്നത്. തുടക്കത്തിൽ ഗൾഫ് ന്യുസ് ഓഫീസ് ദുബായിലെ എയർപോർട്ട് റോഡിലായിരുന്നു. 1984 നവംബറിൽ, മൂന്ന് യു.എ.ഇ ബിസിനസുകാർ കമ്പനി വാങ്ങുകയും അൽ നിസ്ർ പബ്ലിഷിംഗ് രൂപവല്കരിക്കുകയും ചെയ്തു. ഒബൈദ് ഹുമൈദ് അൽ തായർ, അബ്ദുല്ല അൽ റോസ്തമാനി, ജുമാ അൽ- മാജിദ് എന്നിവരായിരുന്നു പത്രത്തിന്റെ പുതിയ ഉടമകൾ. 2006 ൽ അബ്ദുല്ല അൽ റോസ്റ്റമാനി യുടെ മരണത്തോടെ, ബോർഡിൽ അദ്ദേഹത്തിന്റെ സ്ഥാനം ഒരു കുടുംബ നോമിനിയാണ്. മറ്റ് ഡയറക്ടർമാർ തുടരുന്നു.

പുതിയ ഉടമസ്ഥതയിൽ 1985 ഡിസംബർ 10 ന് ഗൾഫ് ന്യൂസ് വീണ്ടും ആരംഭിച്ചു. അക്കാലത്ത് ഗൾഫ് ന്യൂസ് പൊതുജനങ്ങൾക്ക് സൗജന്യമായിരുന്നു. 1986 ഫെബ്രുവരി മുതൽ, ബ്രോഡ്ഷീറ്റ് പത്രവും ടാബ്ലോയിഡ് സപ്ലിമെന്റും ഉൾക്കൊള്ളുന്ന ഗൾഫ് ന്യൂസ് പാക്കേജിനായി കോപ്പി ഒന്നിന് ഒരു ദിർഹം കണക്കിൽ (യുഎസ് 27 സെന്റ്) പൊതുജനങ്ങളിൽ നിന്ന് ഈടാക്കാൻ തുടങ്ങി. ഈ പാക്കേജിൽ അതിൽ ക്ലാസിഫൈഡുകളും ഉണ്ടായിരുന്നു.

1986-ൽ പുതിയ സ്ഥലത്തേക്ക് പ്രസ്സും ഓഫീസും മാറിയതിൽ പിന്നെ, ഗൾഫ് ന്യൂസ് മറ്റ് ജിസിസി രാജ്യങ്ങളിലേക്കും വിതരണം തുടങ്ങി. 1987 സെപ്റ്റംബർ മുതൽ ബഹ്റൈനിലും 1989 ഏപ്രിൽ മുതൽ ഒമാനിലും 1989 മാർച്ച് മുതൽ സൗദി അറേബ്യയിലും 1989 ഏപ്രിൽ മുതൽ ഖത്തറിലും 1988 ആഗസ്റ്റ് മുതൽ പാകിസ്ഥാനിലും ഗൾഫ് ന്യുസ് ലഭ്യമായി തുടങ്ങി.

38 സെന്റിമീറ്റർ എന്ന പുതിയ അന്താരാഷ്ട്ര വലുപ്പത്തിന്റെ ഭാഗമാകുന്നതിനായി 1995 നവംബറിൽ പത്രത്തിന്റെ ബ്രോഡ്ഷീറ്റ് പേജുകളുടെ വീതി നാല് സെന്റിമീറ്റർ കുറച്ചു. 15 മില്യൺ മൂലധന ഓഹരിയുള്ള അൽ നിസ്ർ പബ്ലിഷിംഗ് കമ്പനി 1997 മെയ് 26 ന് ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനി ആയി മാറി.

അവലംബം[തിരുത്തുക]

  1. "Forbes ME reveals top Arab online media". Emirates 24/7. WAM. 27 December 2012. ശേഖരിച്ചത് 11 September 2014.
  2. "Gulf News Circulation Statement". BPA Worldwide. December 2012. മൂലതാളിൽ നിന്നും 2019-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 July 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൾഫ്_ന്യൂസ്&oldid=3961591" എന്ന താളിൽനിന്ന് ശേഖരിച്ചത്