ഗൺസ്, ജേംസ്, സ്റ്റീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജേർഡ് ഡയമണ്ട് 1997 ൽ എഴുതിയ നോൺ-ഫിക്ഷൻ പുസ്തകമാണ് Guns, Germs, and Steel: The Fates of Human Societies അഥവാ മലയാളീകരിച്ചാൽ- തോക്കുകൾ, അണുക്കൾ, ഉരുക്ക്: മനുഷ്യ സമൂഹങ്ങളുടെ വിധി-. മനുഷ്യരാശിയുടെ ചരിത്രത്തിലെ അവസാനത്തെ 13,000 വർഷങ്ങളിൽ ഉണ്ടായ കാതലായ മാറ്റങ്ങളെ, അതിന്റെ കാരണങ്ങളെ അന്വേഷിക്കികുയാണ് ലേഖകൻ. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ഏഞ്ചൽസ് (UCLA) എന്ന സ്ഥാപനത്തിൽ ഭൂമിശാസ്ത്ര, ഫിസിയോളജി പ്രൊഫസർ ആണ് ജേർഡ് ഡയമണ്ട്,

1998 ൽ ഗൺസ്, ജേംസ്, സ്റ്റീൽ എന്ന ഈ പുസ്തകത്തിന്‌ പൊതു നോൺ ഫിക്ഷനുള്ള പുലിറ്റ്‌സർ സമ്മാനം ലഭിച്ചു.ഈ പുസ്തകം അടിസ്ഥാനമാക്കിയുള്ള ഒരു ഡോക്യുമെന്ററി നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി നിർമ്മിച്ച് 2005 ജൂലൈയിൽ പി‌ബി‌എസിൽ പ്രക്ഷേപണം ചെയ്യുകയുണ്ടായി.

യുറേഷ്യൻ, വടക്കേ ആഫ്രിക്കൻ നാഗരികതകൾ മറ്റുള്ളവരെ അതിജീവിച്ച് കീഴടക്കിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ പുസ്തകം ശ്രമിക്കുന്നു, യുറേഷ്യൻ മേധാവിത്വം അവരുടെ ഏതെങ്കിലും തരത്തിലുള്ള അന്തർലീനമായ ജനിതക മേധാവിത്വം മൂലമാണെന്ന ആശയത്തിനെതിരെ വാദിക്കുന്നു. മനുഷ്യ സമൂഹങ്ങൾക്കിടയിലെ അധീശത്തിന്റെയും സാങ്കേതികവിദ്യയുടെയും വിടവുകൾ പ്രാഥമികമായി പാരിസ്ഥിതിക വ്യത്യാസങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് ഡയമണ്ട് വാദിക്കുന്നു, അവ വിവിധ പോസിറ്റീവ് ഫീഡ്‌ബാക്ക് ലൂപ്പുകളിലൂടെ കടന്ന് ചെന്നതിന്റെ ഫലമായാണ് അവർക്ക് ഇന്ന് കാണുന്ന മേൽക്കോയ്മ ഉണ്ടായതെന്ന് അദ്ദേഹം വാദിക്കുന്നു

ന്യൂ ഗ്വിനിയൻ രാഷ്ട്രീയക്കാരനായ യാലിയുമായി ഡയമണ്ട് തന്റെ ഫീൽഡ് വർക്ക് കാലത്ത് നടത്തിയ ഒരു സംഭാഷണത്തിന്റെ വിവരണത്തോടെയാണ് ആമുഖം ആരംഭിക്കുന്നത്. ഈ സംഭാഷണം യാലിയുടെ ജനങ്ങളും 200 വർഷമായി ഭൂമിയിൽ ആധിപത്യം പുലർത്തിയിരുന്ന യൂറോപ്യന്മാരും തമ്മിലുള്ള അധികാരത്തിലും സാങ്കേതികതയിലുമുള്ള വ്യക്തമായ വ്യത്യാസങ്ങളിലേക്ക് തിരിഞ്ഞു. “എന്തുകൊണ്ടാണ് നിങ്ങൾ വെള്ളക്കാർ ഇത്രയധികം കാർഗോ വികസിപ്പിച്ച് ന്യൂ ഗിനിയയിലേക്ക് കൊണ്ടുവന്നത്, കറുത്തവർഗ്ഗക്കാരായ ഞങ്ങൾക്ക് സ്വന്തമായി കാർഗോ എല്ലാ കാലത്തും തീരെ കുറവായിരുന്നു? ” യാലീയുടെ ഈ ചോദ്യം ഒരു പാട് കാലം മനസ്സിൽ ആവർത്തിച്ച് സ്വയം ചോദിച്ച് അതിനുള്ള ഉത്തരം എന്ന നിലയിലാണ് അദ്ദേഹം ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇതേ ചോദ്യം ലോകത്തിന്റെ മറ്റു പലയിടങ്ങൾ തമ്മിലും ബാധകമാണെന്ന് ഡയമണ്ട് മനസ്സിലാക്കി: “യുറേഷ്യൻ വംശജരായ ആളുകൾ സമ്പത്തിലും ശക്തിയിലും ലോകം മുഴുവൻ ആധിപത്യം പുലർത്തുന്നു .” മറ്റ് ജനങ്ങൾ കൊളോണിയൽ ആധിപത്യം തള്ളിക്കളഞ്ഞതിനുശേഷവും സമ്പത്തിലും അധികാരത്തിലും പിന്നിലാണ്. ലോകചരിത്രത്തിൽ പലരും പലകാലങ്ങളിലായി യൂറോപ്യൻ കൊളോണിയലിസ്റ്റുകളാൽ നശിപ്പിക്കപ്പെടുകയും, ചിലർ കീഴടങ്ങുകയും ചില സന്ദർഭങ്ങളിൽ പൂർണ്ണമായ ഉന്മൂലനത്തിന് വിധേയരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്” എന്ന് അദ്ദേഹം പറയുന്നു

ഒരു ചരിത്ര പുസ്തകം എന്നതിലുപരി  മനുഷ്യചരിത്രത്തിൽ ജീവ ശാസ്ത്രത്തിന്  (Biology)എത്രമാത്രം   സ്വാധീനം ഉണ്ട് എന്നതിലാണ് ഈ പുസ്തകം  കൂടുതലും കേന്ദ്രീകരിക്കുന്നത്.  സസ്യജന്തുജാലങ്ങളുടെ പ്രത്യേകമായ സവിശേഷതകൾ കാരണം  ചില ആവാസവ്യവസ്ഥകളിൽ മനുഷ്യർക്ക് അതിനെ എളുപ്പത്തിൽ മെരുക്കിയെടുക്കാനും കൃഷി  വ മൃഗപരിപാലനം മുതലായവ ചെയ്യാനും അതുവഴി കൂടുതൽ കലോറി ഭക്ഷണം ലഭിക്കാനും ഇടയായി .  നായാടിയും  പെറുക്കിയും കായ്കനികൾ ഭക്ഷിച്ച്  വനത്തിൽ ഇതിൽ അലഞ്ഞുതിരിഞ്ഞ മനുഷ്യൻ ഒരു സ്ഥലത്ത് സ്ഥിരതാമസം ആരംഭിക്കാനും കൃഷി തുടങ്ങാൻ ഇത് പ്രേരകമായി. ആ മേഖലകളിൽ മനുഷ്യർ എണ്ണത്തിൽ കൂടുതലാവുകയും   കൂടുതൽ ശ്രേണീബദ്ധമായ ഒരു  ജീവിതരീതി നിലവിൽ വരികയും ചെയ്തു. ഭരണനിർവ്വഹണത്തിലും സൈനിക പ്രവർത്തികളിലും വിവിധ നിർമ്മാണ പ്രവർത്തികളിലും മാത്രം  പ്രവർത്തിക്കുന്ന അതിൽ നിപുണരായ ഒരു വിഭാഗം  ഉടലെടുക്കുകയും  ചെയ്തു . കൃഷി ചെയ്യാൻ പര്യാപ്തമായ രൂപത്തിലുള്ള സസ്യജന്തുജാലങ്ങളുടെ ലഭ്യതയാണ് ആണ് യഥാർത്ഥത്തിൽ  മനുഷ്യസംസ്കാരങ്ങളിൽ വൻകരകൾ തമ്മിൽ ഭിന്നത ഉണ്ടാവാൻ കാരണമെന്നും എല്ലാ ആദിമ സംസ്കാരങ്ങളും ചില പ്രത്യേക മേഖലകളിൽ മാത്രമായി ഒതുങ്ങിയത് എന്നും ജെറാർഡ് വാദിക്കുന്നു

"https://ml.wikipedia.org/w/index.php?title=ഗൺസ്,_ജേംസ്,_സ്റ്റീൽ&oldid=3346923" എന്ന താളിൽനിന്ന് ശേഖരിച്ചത്