ഗൺപൗഡർ സാമ്രാജ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൺപൗഡർ സാമ്രാജ്യങ്ങൾ

1453–1736
മുസ്‌ലിം ഗൺപൗഡർ സാമ്രാജ്യങ്ങൾ
സ്ഥിതിEmpires
പൊതുവായ ഭാഷകൾArabic, Ottoman Turkish, Persian,Albanian Azeri Turkish, Slavic, Hindi, Urdu, Punjabi, Gujarati, Bengali, Pashto
മതം
സുന്നി ഇസ്‌ലാം,
ശീഈ ഇസ്‌ലാം
ഭരണസമ്പ്രദായംAbsolute monarchy,
unitary state with federal structure,
centralized autocracy,
Islamic sharia[1]
Sultan, Mogul Imperator, Samrat, Maharaja, Padishah, Shah 
ചരിത്രം 
• Established
1453
• Disestablished
1736

16-ആം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ നിലനിന്ന ഓട്ടോമൻ, സഫാവിഡ്, മുഗൾ സാമ്രാജ്യങ്ങളെ പൊതുവെ ഗൺപൗഡർ സാമ്രാജ്യങ്ങൾ അല്ലെങ്കിൽ ഇസ്‌ലാമിക് ഗൺപൗഡർ സാമ്രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്നു. ഈ മൂന്ന് സാമ്രാജ്യങ്ങളും ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിലെ ഏറ്റവും ശക്തവും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥകളായിരുന്നു, ഇത് വാണിജ്യ വ്യാപനത്തിനും സംസ്കാരത്തിന്റെ സംരക്ഷണത്തിനും വഴിവെച്ചു. രാഷ്ട്രീയ-നിയമരംഗങ്ങളിൽ അതിശക്തമായ കേന്ദ്രീകരണം ഈ സാമ്രാജ്യങ്ങളിൽ ഉണ്ടായെങ്കിലും പക്ഷെ, സാമ്പത്തികരംഗത്ത് വൻ കുതിച്ചുചാട്ടം നടത്തി. ജനസംഖ്യയിലും ആളോഹരി വരുമാനത്തിലും വൻ വളർച്ചയുണ്ടായി. ഒപ്പം സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് നല്ല പിന്തുണ ഭരണകൂടങ്ങളിൽ നിന്ന് ലഭിച്ചതോടെ ആ രംഗത്ത് പുരോഗതി കൈവരിച്ചു.

മധ്യയൂറോപ്പ്, ഉത്തരാഫ്രിക്ക മുതൽ കിഴക്ക് ആധുനിക ബംഗ്ലാദേശ്-മ്യാന്മർ വരെ ഈ മൂന്ന് സാമ്രാജ്യങ്ങൾ കൈവശം വെച്ചുപോന്നു.

അവലംബം[തിരുത്തുക]

  1. Pagaza & Argyriades 2009, പുറം. 129.
"https://ml.wikipedia.org/w/index.php?title=ഗൺപൗഡർ_സാമ്രാജ്യങ്ങൾ&oldid=3547746" എന്ന താളിൽനിന്ന് ശേഖരിച്ചത്