ഗൗളിശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൌളി

പല്ലിയുമായി ബന്ധപ്പെടുത്തിയുള്ള ഭാവി ഫലപ്രവചനം കേരളത്തിൽ ഗൗളിശാസ്ത്രം എന്നറിയപ്പെടുന്നു.[1] പല്ലിയുടെ ചിലയ്ക്കലും വീഴ്ച്ചയും മറ്റും അപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യവ്യാപാരങ്ങളുടെ പരിസമാപ്തിയെപ്പറ്റി ശുഭസൂചനയോ ദുസ്സൂചനയോ നൽകുന്നു എന്ന വിശ്വാസമാണ് ഇതിനാധാരം.[2].

മറ്റു വിശ്വാസങ്ങൾ[തിരുത്തുക]

ദക്ഷിണപൂർവ്വേഷ്യയിൽ, പല്ലികൾ ഭാഗ്യം കൊണ്ടുവരുന്നവരായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പല്ലി ചിലയ്ക്കുന്ന ശബ്ദം കേൾക്കുന്നത് നിർഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസമുണ്ട്. മറ്റു ചില ഭാഗങ്ങളിൽ പല്ലി ചിലയ്ക്കുന്നതിന് മുൻപ് സംസാരിച്ചുകൊണ്ടിരുന്നയാൾ പറഞ്ഞുകൊണ്ടിരുന്ന കാര്യം സത്യമാണ് എന്ന സൂചനയായാണ് ചിലയ്ക്കലിനെ കണക്കാക്കുന്നത്. ഒരു കാര്യത്തിനായി പുറപ്പെടുമ്പോൾ വീട്ടിന്റെ കിഴക്കേ ഭിത്തിയിലിരുന്ന് പല്ലി ചിലച്ചാൽ അത് ശുഭസൂചനയായും മറ്റു ഭിത്തികളിൽ നിന്ന് ചിലച്ചാൽ അശുഭസൂചനയായും കണക്കാക്കപ്പെടുന്നുണ്ട്. വലതു തോളിൽ പല്ലി വീണാൽ നല്ലതാണെന്നും ഇടതു തോളിലാണെങ്കിൽ ചീത്തയാണെന്നും വിശ്വാസമുണ്ട്. പഞ്ചാബിൽ ഗൗളിയെ സ്പർശിക്കുന്നത് കുഷ്ടരോഗം വരാൻ കാരണമാകും എന്ന് വിശ്വാസമുണ്ട്. [3].

അവലംബം[തിരുത്തുക]

  1. ഗൗളിശാസ്ത്രം, മഷിത്തണ്ട് നിഘണ്ടു
  2. http://www.oldandsold.com/books/hindu/hindu-14.shtml
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-08-12. Retrieved 2013-07-29.
"https://ml.wikipedia.org/w/index.php?title=ഗൗളിശാസ്ത്രം&oldid=3630911" എന്ന താളിൽനിന്ന് ശേഖരിച്ചത്