Jump to content

ഗൗരി നന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൗരി നന്ദ
ഗൗരി നന്ദ
ജനനം (1989-08-03) 3 ഓഗസ്റ്റ് 1989  (35 വയസ്സ്)
തൊഴിൽനടി

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ഗൗരി നന്ദ . മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നു .[1] .2010-ൽ സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്സ്പ്രസ് എന്ന സിനിമയിലാണ് ഗൗരി നന്ദ ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് മോഹൻലാൽ നായകനായ ലോഹം , കനൽ എന്നീ സിനിമകളിലും അഭിനയിച്ചു . പൃഥ്വിരാജും,ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും എന്ന 2020 ൽ ഇറങ്ങിയ സിനിമയിലെ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന സബ് ഇൻസ്‌പെക്ടറുടെ ഭാര്യയായ കണ്ണമ്മ എന്ന ശക്തയായ ആദിവാസി സ്ത്രീ കഥാപാത്രത്തിനെ അവതരിപ്പിച്ചു പ്രേക്ഷക പ്രശംസ നേടി [2] , [3] .

സിനിമകൾ

[തിരുത്തുക]
Year Title Role Language Director
2010 കന്യാകുമാരി എക്സ്പ്രസ് ഹന്നാ മലയാളം ടി.എസ്. സുരേഷ്ബാബു
2014 നിമിർന്തു  നിൽ സീത  ലക്ഷ്മി തമിഴ് സമുദ്രക്കനി
2015 ചന്ദ  പായ്  കപിരാജ് സീത  ലക്ഷ്മി തെലുങ്ക് സമുദ്രക്കനി
2015 ലോഹം ജാക്ക്‌ലിൻ ഫെർണാണ്ടസ് മലയാളം രഞ്ജിത്ത്
2015 കനൽ അനാമിക മലയാളം എം. പത്മകുമാർ
2017 പഗടി  ആട്ടം ഇന്ദ്രാണി തമിഴ് റാം  കെ . ചന്ദ്രൻ
2020 അയ്യപ്പനും കോശിയും കണ്ണമ്മ മലയാളം സച്ചി

സ്വകാര്യജീവിതം

[തിരുത്തുക]

പ്രഭാകരപ്പണിക്കർ ,സതി ദമ്പതികളുടെ മകളായ ഗൗരി എറണാകുളം സ്വദേശിനിയാണ് .

അവലംബം

[തിരുത്തുക]
  1. "ഗൗരി നന്ദ-". m3db.com.
  2. "കണ്ണമ്മ കലക്കി: ഗൗരി നന്ദ അഭിമുഖം-". www.manoramaonline.com.
  3. "ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം-". www.eastcoastdaily.com.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗൗരി_നന്ദ&oldid=3846041" എന്ന താളിൽനിന്ന് ശേഖരിച്ചത്