ഗൗരി ദേശ്പാണ്ഡേ
ദൃശ്യരൂപം
ഗൗരി ദേശ്പാണ്ഡേ | |
---|---|
ജനനം | 1942 ഫെബ്രുവരി 11 |
മരണം | 2003 |
ദേശീയത | ഇന്ത്യ |
തൊഴിൽ | അദ്ധ്യാപിക |
അറിയപ്പെടുന്നത് | ചെറുകഥാകൃത്ത് |
ഗൗരി ദേശ്പാണ്ഡേ (1942–2003) മറാഠി ചെറുകഥാകൃത്തായിരുന്നു. 1942 ഫെബ്രുവരി 11-ന് പൂനെയിൽ ജനിച്ചു. പൂനെ സർവ്വകലാശാലയിൽനിന്ന് ഇംഗ്ലീഷിൽ ഡോക്ടറൽ ബിരുദം നേടിയശേഷം അവിടെ അധ്യാപികയായി സേവനമനുഷ്ഠിച്ചു.
കഥാകൃതികൾ
[തിരുത്തുക]സമകാലിക മറാഠി സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സാഹിത്യകാരിയാണ് ഗൌരി ദേശ്പാണ്ഡെ. ചെറുകഥാ സാഹിത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവർ 1982-ൽ ആദ്യ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു.
- ഏകേക പാൻ ഗാലവയാ (ഇലകൾ ഒന്നൊന്നായി കൊഴിയുമ്പോൾ)
- തുരുംഗതിത് പത്രെ (തുറുങ്കിൽനിന്നുള്ള കത്തുകൾ)
- മധ്യലത് വതിത്' (ഉറയ്ക്കാത്ത മധ്യം)
എന്നിവ ഇവരുടെ പ്രസിദ്ധ കഥകളാണ്.
മററുസംഭാവനകൾ
[തിരുത്തുക]- നിർഗതി
- താങ്
- മുക്കാം
എന്നിവയാണ് ദേശ്പാണ്ഡെയുടെ നോവലുകൾ.
അറബിക്കഥകളുടെ പരിഭാഷയാണ് ഗൗരി ദേശ്പാണ്ഡെയുടെ മറ്റൊരു സംഭാവന. മൂന്ന് ഇംഗ്ലീഷ് കവിതാസമാഹാരങ്ങളും ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനേകം പുരസ്കാരങ്ങൾ ലഭിച്ച ഇവരുടെ കൃതികൾ ജർമൻ, കന്നഡ, ഗുജറാത്തി, ബംഗാളി, ഹിന്ദി ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.streeshakti.com/bookg.aspx?author=7
- http://urmilladeshpande.com/category/gauri-deshpande/
- http://urmilladeshpande.com/2011/03/3312011-gauri-deshpande-a-distinctive-voice/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദേശ്പാണ്ഡെ, ഗൗരി (1942 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |