ഗ്ലോറിയ ലിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്ലോറിയ ലിം
ജനനം1930
സിംഗപ്പൂർ
ദേശീയതസിംഗപ്പുരിയൻ
തൊഴിൽമൈക്കോളജിസ്റ്റ്, സർവ്വകലാശാല പ്രോഫസർ
സജീവ കാലം1957–2011
അറിയപ്പെടുന്നത്സിംഗപ്പൂർ സർവകലാശാലയിലെ സയൻസ് ഫാക്കൽറ്റിയുടെ ആദ്യ വനിതാ ഡീൻ, പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ ആദ്യ വനിതാ കമ്മീഷണർ

ഉഷ്ണമേഖലാ ഫംഗസുകളെ കേന്ദ്രീകരിച്ച് ഗവേഷണം നടത്തി പ്രാദേശിക സാമ്പിളുകളുടെ ഒരു ഫംഗസ് ശേഖരം നിർമ്മിച്ച സിംഗപ്പൂർ മൈക്കോളജിസ്റ്റാണ് ഗ്ലോറിയ ലിം (ജനനം 1930). സിംഗപ്പൂർ യൂണിവേഴ്സിറ്റിയിൽ (ഇപ്പോൾ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി) സയൻസ് ഫാക്കൽറ്റിയുടെ ഡീനായി ലിം രണ്ടുതവണ നിയമിക്കപ്പെട്ടിരുന്നു. ആ സ്ഥാനം അലങ്കരിക്കുന്ന ആദ്യ വനിത അവരായിരുന്നു. വിരമിച്ച ശേഷം സിംഗപ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്റെ ആദ്യ ഡയറക്ടറായി. യൂണിവേഴ്സിറ്റി ഡിഗ്രി പ്രോഗ്രാം ആരംഭിക്കാൻ സഹായിച്ചു. പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ വനിതാ കമ്മീഷണറായി 14 വർഷം സേവനമനുഷ്ഠിച്ചു. തുടർന്ന് കമ്മ്യൂണിറ്റി മെഡിറ്റേഷൻ യൂണിറ്റിന്റെ ജനറൽ മാനേജരായി 8 വർഷം സേവനമനുഷ്ഠിച്ചു. ശാസ്ത്രത്തിനും സിംഗപ്പൂരിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും നൽകിയ സംഭാവനകൾക്ക് നിരവധി ബഹുമതികളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1930ൽ സിംഗപ്പൂരിലാണ് ഗ്ലോറിയ ലിം ജനിച്ചത്. താൻ പഠിച്ച ഗേൾസ് സ്‌കൂൾ ശാസ്ത്രം പഠിപ്പിച്ചില്ലെങ്കിലും[1] 1954ൽ സിംഗപ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫസ്റ്റ് ക്ലാസ് ബഹുമതികളോടെ സസ്യശാസ്ത്രത്തിൽ ബിഎസുമായി ബിരുദം നേടി. 1956ൽ ഡിപ്ലോമയും, 1957ൽ ക്വാലാലംപൂരിലെ മലയ സർവകലാശാലയിൽ നിന്ന് പ്ലാന്റ് പാത്തോളജിയിൽ എം.എസും നേടി.

ലിം റാഫിൾസ് ഗേൾസ് സ്കൂളിൽ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു; പിന്നീട് മലയ സർവകലാശാലയിൽ അദ്ധ്യാപികയായി നിയമിക്കപ്പെട്ടോൾ രാവിലെ റാഫിൾസിലെ അദ്ധ്യാപനവും ഉച്ചകഴിഞ്ഞ് സർവകലാശാലയിൽ സസ്യശാസ്ത്ര അദ്ധ്യാപനവും എന്ന നിലയിൽ തന്റെ സമയം വിനിയോഗിച്ചു. ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ ചേരാൻ സഹായകരമായ ഇന്റർ-യൂണിവേഴ്‌സിറ്റി കൗൺസിൽ ഫെലോഷിപ്പ് അവർക്ക് ലഭിച്ചു.[1] 1961ൽ ഡോക്ടറേറ്റ് നേടിയ ലിം 1966നും 1967നും ഇടയിൽ ഫുൾബ്രൈറ്റ് ഫെലോഷിപ്പിൽ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ചേരുകയും,[2] മൈക്കോളജിസ്റ്റാവും ചെയ്തു.[1]

ശാസ്ത്ര ജീവിതം[തിരുത്തുക]

സിംഗപ്പൂരിലേക്ക് മടങ്ങിയെത്തിയ ലിം ഫംഗസുകളെക്കുറിച്ച് വിദഗ്ദ്ധയായിത്തീർന്നു. കൂടാതെ പ്രാദേശിക ഫംഗസ് ഇനങ്ങളുടെ സവിശേഷമായ ഒരു ശേഖരം നിർമ്മിക്കുകയും നൂറുകണക്കിന് ഗവേഷണ ലേഖനങ്ങൾ എഴുതുകയും സ്വദേശത്തും വിദേശത്തുമുള്ള സർവ്വകലാശാലകളുമായും ബിസിനസുകളുമായും കൂടിയാലോചനകൾ നടത്തുകയും ചെയ്തു. ഔഷധ കൂൺ വികസിപ്പിക്കുന്ന ഒരു കമ്പനിയുടെ ഉപദേശക സമിതിയിൽ ജോലി ചെയ്യുകയും സിംഗപ്പൂർ പ്രതിരോധ മന്ത്രാലയത്തിനെ അവരുടെ സംഭരണ ബങ്കറുകൾ ഉപയോഗിച്ച് പൂപ്പൽ വികസിപ്പിക്കാൻ സഹായിച്ചു.[1] അവർ വിരമിച്ച ശേഷം, വിവിധ ഇനങ്ങളുടെ ശേഖരം വേർപെടുത്തുകയും നശിപ്പിക്കുകയുമുണ്ടായി. [1]

അക്കാദമിക ജീവിതം[തിരുത്തുക]

p1973ൽ സിംഗപ്പൂർ സർവകലാശാലയിലെ സയൻസ് ഫാക്കൽറ്റിയുടെ ഡീൻ ആയി ലിം തിരഞ്ഞെടുക്കപ്പെട്ടു. ആ സ്ഥാനം അലങ്കരിക്കുന്ന ആദ്യ വനിതയും അവരായിരുന്നു. അവരുടെ ആദ്യ നിയമനം നാലുവർഷം നീണ്ടുനിന്നു, പിന്നീട് 1979ൽ വീണ്ടും നിയമിക്കപ്പെട്ടു.[2] എന്നാൽ 1980ൽ യൂണിവേഴ്സിറ്റി നന്യാങ് സർവകലാശാലയുമായി ലയിച്ചപ്പോൾ നന്യാങ് സർവകലാശാലയിലെ ഡീൻ ആയി പ്രവർത്തിച്ചിരുന്ന വ്യക്തിക്ക് സേവനം തുടരുന്നതിനായി സ്വന്തം ജോലി രാജിവച്ചു. 1982ൽ പബ്ലിക് സർവീസ് കമ്മീഷനിൽ (പി‌എസ്‌സി) സേവനമനുഷ്ഠിച്ച ആദ്യ വനിതയായി. 1985ൽ യൂണിവേഴ്സിറ്റി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (എൻ‌യു‌എസ്) ആയി മാറിയപ്പോൾ സസ്യശാസ്ത്ര വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ആദ്യ വനിതയായി. 1991ൽ എൻ‌യു‌എസിൽ നിന്ന് വിരമിച്ച ലിം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ (എൻ‌ഐ‌ഇ) ആദ്യ ഡയറക്ടറായി.

മറ്റു പ്രവർത്തനങ്ങൾ[തിരുത്തുക]

2003നും 2011നും ഇടയിൽ, കമ്മ്യൂണിറ്റി തർക്കങ്ങൾ പരിഹരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ബോർഡായ കമ്മ്യൂണിറ്റി മെഡിറ്റേഷൻ യൂണിറ്റിന്റെ (സി‌എം‌യു) ജനറൽ മാനേജരായി ലിം സേവനമനുഷ്ഠിച്ചു.[3]

അവാർഡുകളും ബഹുമതികളും[തിരുത്തുക]

പി‌എസ്‌സിക്ക് (പബ്ലിക് സർവീസ് സ്റ്റാർ) നൽകിയ സംഭാവനകൾക്ക് 1993ൽ ബിൻതാങ് ബക്തി മസ്യാരകട്ട് ബഹുമതി ലിം നേടി. 1996വരെ തുടർന്നും ആ സേവനമനുഷ്ഠിച്ചു.[4] 1994ൽ ലിം എൻ‌ഐ‌ഇയിൽ നിന്ന് വിരമിച്ചു.[1] സിംഗപ്പൂരിലെ ശാസ്ത്ര-വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾക്ക് 1999 ജൂലൈയിൽ ഇംഗ്ലണ്ടിലെ ലോഫ്ബറോ സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ഓഫ് സയൻസ് ലഭിച്ചു.[5]

2005ൽ എൻ‌യു‌എസിൽ നിന്നുള്ള ഡിസ്റ്റിംഗ്വിഷ്ഡ് സയൻസ് അലുമ്‌നി അവാർഡുകൾ ലിമിന് ലഭിച്ചു[4]. 2014ൽ സിംഗപ്പൂർ വിമൻസ് ഹാൾ ഓഫ് ഫെയിമിലേക്ക് പ്രവേശിച്ചവരുടെ ഉദ്ഘാടന ക്ലാസുകളിൽ ഒരാളായിരുന്നു ലിം.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 Tan 2015, പുറങ്ങൾ. 50–53.
  2. 2.0 2.1 "Gloria Lim: Mycology expert and first woman member of the Public Service Commission". Singapore: Singapore Women's Hall of Fame. 2014. Archived from the original on 17 November 2015. Retrieved 7 November 2015.
  3. "Fresh Start for Mediators" (PDF). Singapore: Ministry of Law, Singapore. July–August 2012. p. 1. Archived from the original (PDF) on 2016-03-04. Retrieved 8 November 2015.
  4. 4.0 4.1 "Distinguished Science Alumni Awards 2005 Gloria LIM, BBM". Singapore: National University of Singapore. Retrieved 8 November 2015.
  5. "News Release No 99/56". Loughborough, England: Loughborough University. 29 June 1999. Retrieved 8 November 2015.
  6. "Zontian, Gloria Lim inducted into the Singapore Women's Hall of Fame" (PDF). Zonta Notes. Singapore: Zonta Singapore. 1 (7): 1. May 2014. Archived from the original (PDF) on 2016-03-04. Retrieved 8 November 2015.
"https://ml.wikipedia.org/w/index.php?title=ഗ്ലോറിയ_ലിം&oldid=4024054" എന്ന താളിൽനിന്ന് ശേഖരിച്ചത്