ഗ്ലോബൽ വില്ലേജ്, ദുബായ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദുബായ് നഗരത്തിൽ ദുബായ് ലാൻഡ് എന്ന പ്രദേശത്ത് സംഘടിപ്പിക്കുന്ന വിനോദ കച്ചവട പ്രദർശനമാണ് ഗ്ലോബൽ വില്ലേജ്, ദുബായ് എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിനോദ കച്ചവട പ്രദർശനമാണെന്ന് അവകാശപ്പെടുന്ന ഈ പ്രദർശനത്തിനായി അമ്പതിലധികം രാജ്യങ്ങളിൽ നിന്ന് കച്ചവടക്കാരും കലാകാരന്മാരും വിനോദസഞ്ചാരികളും വരുന്നുണ്ട്. വർഷത്തിൽ 50 ലക്ഷത്തിലധികം സന്ദർശകർ വരുന്ന പ്രദർശന ശാല 17,200,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ വ്യാപിച്ച് കിടക്കുന്നു.
പ്രദർശന സ്ഥലം
[തിരുത്തുക]ദുബായ് നഗരത്തിലെ ഷെയ്ക് മുഹമ്മദ് ബിൻ സയിദ് റോഡ്, (E 311); എക്സിറ്റ് 37. ദുബായ് ലാൻഡ് എന്ന പ്രദേശമാണിത്.
പ്രവർത്തനകാലം
[തിരുത്തുക]സാധാരണയായി നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്താണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്നത്. ആഴ്ചയിൽ ഏഴ് ദിവസവും തുറന്ന് പ്രവർത്തിക്കുന്ന വില്ലേജിൽ ചില ദിവസങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്. ശനി മുതൽ ബുധൻ വരെ - 4:00 പിഎം. - 12:00 എഎം. വരെ പ്രവർത്തിക്കുമ്പോൾ വ്യാഴം, വെള്ളി, അവധി ദിവസങ്ങൾ - 4:00 പിഎം. - 01:00 എഎം. വരെ പ്രവർത്തിക്കും.
പാർക്കിംഗ് സ്പേസ്
[തിരുത്തുക]18300 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഇതിലും കൂടുതൽ വാഹനങ്ങൾ വരുകയാണെങ്കിൽ, വേറേയും പാർക്കിംഗ് സ്പേസ് ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്ന് സൗജന്യമായി ബസിൽ വില്ലേജിലേക്കും തിരിച്ചും സന്ദർശകരെ എത്തിക്കുന്നതാണ്.
ചരിത്രം
[തിരുത്തുക]1996-ൽ കുറച്ച് വില്പന ശാലകളുമായി ദുബായ് നഗരസഭയുടെ എതിർവശത്ത് ദുബായ് ക്രീക്കിൽ ആരംഭിച്ചതാണ്. പിന്നീട് അഞ്ച് വർഷക്കാലത്തോളം വാഫി സിറ്റിയിലെ ഊദ് മേത്ത പ്രദേശത്തായിരുന്നു ഗ്ലോബൽ വില്ലേജ്. ഇപ്പോൾ ദുബായ് ലാൻഡ് എന്ന പ്രദർശന സമുച്ചയത്തിൽ നടക്കുന്നു.