ഗ്ലോനാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


A model of a GLONASS-K satellite displayed at CeBit 2011

റഷ്യൻ എയ്റോസ്പേസ് ഡിഫെൻസ് ഫോഴ്സ് വികസിപ്പിച്ച ഒരു ഉപഗ്രഹ ഗതിനിർണയ സംവിധാനമാണ് ഗ്ലോനാസ്. അമേരിക്കയുടെ സമാന സംവിധാനമായ ജിപിഎസിന് പകരമായി വികസിപ്പിച്ച ഈ സംവിധാനം ലോകവ്യാപകമായി പ്രവർത്തിക്കുന്നു. 

1976 -ൽ സോവിയറ്റ് യൂണിയന്റെ കാലത്താണ് ഗ്ലോനാസിന്റെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. ഉപഗ്രഹസമൂഹം രൂപീകരിക്കാനായി ഒക്ടോബർ 12, 1982 മുതൽ ആരംഭിച്ച ഉപഗ്രഹ വിക്ഷേപണം 1995 -ൽ പൂർത്തിയായി. 90- കളുടെ അവസാനം, സംവിധാനത്തിന്റെ ശേഷിയിൽ കുറവ് വന്നുതുടങ്ങി. 2001-ൽ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഈ സംവിധാനത്തിന്റെ പുനരുദ്ധാരണത്തിന് മുന്തിയ പരിഗണന നൽകുകയും, വൻതോതിൽ പണം അനുവദിക്കുകയും ചെയ്തു. റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടെ ഏറ്റവും ചെലവ് കൂടിയ പദ്ധതി ആണ് ഗ്ലോനാസ്. 

2010 -ഓടേ റഷ്യയുടെ ഭൂപ്രദേശം മുഴുവൻ ഗ്ലോനാസ് സംവിധാനത്തിന് കീഴിലായി. ഒക്ടോബർ 2011 -ൽ ഇരുപത്തിനാല് ഉപഗ്രഹങ്ങളടങ്ങിയ സമൂഹം പൂർത്തിയായതോടെ ലോകവ്യാപകമായി സംവിധാനം പ്രവർത്തനക്ഷമമായി. ഗ്ലോനാസ് ഉപഗ്രഹങ്ങൾ പലതവണ നവീകരിക്കപ്പെട്ടു, ഏറ്റവും പുതിയ പതിപ്പ് ഗ്ലോനാസ്-കെ എന്നറിയപ്പെടുന്നു.

President Vladimir Putin with a GLONASS car navigation device. As President, Putin paid special attention to the development of GLONASS.
A combined GLONASS/GPS Personal Radio Beacon

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്ലോനാസ്&oldid=2428800" എന്ന താളിൽനിന്ന് ശേഖരിച്ചത്