ഗ്ലെൻഡ ഫാരെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്ലെൻഡ ഫാരെൽ
Glenda Farrell Stolen Heaven 1938.jpg
ഫാരെൻ സ്റ്റോളൻ ഹെവൻ (1938) എന്ന ചിത്രത്തിൽ
ജനനം(1904-06-30)ജൂൺ 30, 1904
മരണംമേയ് 1, 1971(1971-05-01) (പ്രായം 66)
തൊഴിൽനടി
സജീവ കാലം1928–1970
ജീവിതപങ്കാളി(കൾ)
ഡോ. ഹെൻട്രി റോസ്
(വി. 1941; her death 1971)
കുട്ടികൾടോമി ഫാരെൽ

ഗ്ലെൻഡ ഫാരെൽ (ജീവിതകാലം: ജൂൺ 30, 1904 - മേയ് 1, 1971)[1] പ്രധാനമായും ടെലിവിഷൻ, നാടകം എന്നിവയിൽ വേഷങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. വാർണർ ബ്രദേർസിന്റെ ടോർച്ചി ബ്ലെയിൻ എന്ന സിനിമാ പരമ്പരയിലെ ടോർച്ചി ബ്ലെയ്ൻ, അക്കാദമി അവാർഡ് നാമനിർദ്ദേശക ചിത്രങ്ങളായ ലിറ്റിൽ സീസർ (1931), ഐ ആം എ ഫൂജിറ്റീവ് ഫ്രം എ ചെയിൻ ഗാംഗ് (1932), ലേഡി ഫോർ എ ഡേ 1933) എന്നിവയിലൂടെ അവർ ജനമനസുകളിൽ ഇടംനേടിയിരുന്നു. 50 വർഷത്തിലധികം നീണ്ടുനിന്ന ഒരു കലാ ജീവിതത്തിൽ ഫാരെൽ 100-ലധികം സിനിമകളിലും ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചതുകൂടാതെ, നിരവധി ബ്രാഡ്‍വേ കമ്പനിയുടെ നാടകങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.[2] 1960 ഫെബ്രുവരി 8 ന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഒരു സ്റ്റാർ ലഭിക്കുകയും 1963 ൽ ബെൻ കാസിയുടെ ടെലിവിഷൻ പരമ്പരയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള എമ്മി അവാർഡും ലഭിക്കുകയുണ്ടായി.

ജീവിതരേഖ[തിരുത്തുക]

ഒക്ലഹോമയിലെ എനിഡ് എന്ന സ്ഥലത്ത്, ചാൾസ്, ഐറിഷ്-ജർമ്മൻ വംശജയായ വിൽഹെൽമിന് "മിന്നി" ഫാരെൽ എന്നിവരുടെ മകളായി ജനിച്ചു. കുടുംബം കൻസാസിലെ വിചിത എന്ന സ്ഥലത്തേക്ക് താമസം മാറിയപ്പോൾ തിന്റെ ഏഴാം വയസിൽ ഒരു നാടക കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുകയും അങ്കിൾ ടോംസ് കാബിൻ എന്ന നാടകത്തിലെ ലിറ്റിൽ ഇവാ എന്ന വേഷം വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. മൗണ്ട് കാർമ്മൽ കാത്തലിക് അക്കാദമിയിൽ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചു.[3] കുടുംബം കാലിഫോർണിയയിലെ സാൻ ഡിയോഗോയിലേക്ക് താമസം മാറിയപ്പോൾ അവർ വിർജീനിയ ബ്രിസ്സാക് സ്റ്റോക്ക് കമ്പനിയിൽ ചേർന്നു.

അവലംബം[തിരുത്തുക]

  1. "Hollywood Star Walk: Glenda Farrell". Los Angeles Times. ശേഖരിച്ചത് March 4, 2016.
  2. Bubbeo, Daniel. "Glenda Farrell: The Gimme Girl". The Women of Warner Brothers: The Lives and Careers of 15 Leading Ladies, with Filmographies for Each. McFarland & Company. പുറം. 74. ISBN 0786411376.
  3. "Glenda Farrell: Her Life and Legacy". ശേഖരിച്ചത് March 13, 2016.
"https://ml.wikipedia.org/w/index.php?title=ഗ്ലെൻഡ_ഫാരെൽ&oldid=3678147" എന്ന താളിൽനിന്ന് ശേഖരിച്ചത്