ഗ്ലൂമി സൺഡേ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിക് ബാർകോവിൻറെ നോവലിനെ ഉപജീവിച്ച് റോൾഫ് ഷൂബെൽ 2003 ൽ സംവിധാനം ചെയ്ത ചലച്ചിത്രം. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ‍ ആത്മഹത്യ നടക്കുന്ന ഹംഗറിയുടെ സ്വന്തം ആത്മഹത്യാഗാനമായ ഗ്ലൂമി സൺഡേ പിറവിയെടുക്കാനുണ്ടായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കുകയാണ് ഊ ചലച്ചിത്രം. 1990കളിലെ ബുഡാപെസ്റ്റ് നഗരമാണ് ചിത്രത്തിൻറെ തുടക്കത്തിൽ. വൻകിട ജർമ്മൻ വ്യവസായിയായ ഹാൻസ് വിക്ക് എൺപതാം പിറന്നാൾ ആഘോഷിക്കാൻ വേണ്ടി ബീഫ് റോളിന് പ്രശസ്‍തമായ സാബോ റെസ്റ്റോറൻറിൽ എത്തിച്ചേരുന്നു. പിയാനോയിൽ നിന്നുവരുന്ന ഗ്ലൂമി സൺഡേ കേട്ടിരുന്ന അയാൾ പിയാനോയുടെ മുകളിൽ ഇരുന്ന സുന്ദരിയുടെ രൂപം കണ്ട് കുഴഞ്ഞുവീഴുന്നു. പിന്നെ കാഴ്ച കൾ അറുപതുവർഷം പിന്നിലേക്ക്.

1930 കളിലെ നാസി അധിനിവേശത്തിനുമുന്പുള്ള ബുഡാപെസ്റ്റ് നഗരം. ജൂതനായ റെസ്റ്റോറൻറ് ഉടമ ലാസ്ലോ. മുഖ്യ പരിചാരികയായ ഇലോണ. പിയാനിസ്റ്റ് ആൻഡ്രോസ്. ഇവരുടെ ത്രികോണ പ്രണയം. ഇലോണയുടെ ജന്മദിനത്തിൻ ആൻഡ്രോസ് ഈണമിട്ടുപാടിയ ഗ്ലൂമി സൺഡേ പലരുടേയും ജീവനെടുക്കുന്നു. ഹാൻസ് വിക്കിൻറെ വിവാഹാഭ്യർത്ഥന ഇലോണ നിരസിച്ചു. ഡാന്യൂബ് നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ തുടങ്ങിയ അയാളെ ലാസ്ലോ രക്ഷിക്കുന്നു. എന്നെങ്കിലും പ്രത്യുപകാരം ചെയ്യുമെന്ന് പറഞ്ഞ് അയാൾ ജർമ്മനിയിലേക്ക് വണ്ടികയറി.

നാസി അധിനിവേശകാലത്ത് എസ്.എസ് ബ്രിഗേഡിൻറെ കമാൻററായ് തിരിച്ചുവന്ന അയാൾ ജൂതനായ ലാസ്ലോവിനോട് കരുണകാണിക്കുന്നില്ല. ഇതിനിടെ തൻറെ ഗാനം കേട്ട് ആളുകൾ ആത്മഹത്യചെയ്യുന്നതിൽ മനംനൊന്ത് ആൻഡ്രോസ് ആത്മഹത്യ ചെയ്യുന്നു.

ഇലോണയും മകനും ഹാൻസിനോട് പ്രതികാരം ചെയ്ത് ആയാളെ കൊന്നതാണ് എന്ന വസ്തുത ചിത്രത്തിൻറെ അവസാനം മാത്രം കാഴ്ചക്കാർക്ക് ബോധ്യപ്പെടുന്നു.