ഗ്ലാഡിയോലസ്
ഗ്ലാഡിയോലസ് | |
---|---|
ഗ്ലാഡിയോലസ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Subfamily: | Ixioideae
|
Genus: | Gladiolus |
Species | |
About 260, see text |
പുഷ്പാലങ്കാരങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് ഗ്ലാഡിയോലസ് (Gladiolus). യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഏഷ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്ന ഒരു സസ്യമാണിത്. വ്യാപാരാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഇതിന്റെ കാണ്ഡമാണ് നടീൽവസ്തുവായി ഉപയോഗിക്കുന്നത്. വിവിധ വർണ്ണങ്ങളിലും വലിപ്പത്തിലും ഉണ്ടാകുന്ന പൂക്കൾ കട്ഫ്ലവർ ( Cut Flower) രീതിയിൽ അലങ്കാരത്തിനായി ഉപയോഗിക്കുന്നു.
വീതി കുറഞ്ഞ് നീളം കൂടിയ ഇലകളുള്ള ഇതിന്റെ കാണ്ഡത്തിൽ നിന്നും ഉണ്ടാകുന്ന നീളമുള്ള തണ്ടിൽ പൂക്കൾ നിരയായി ഉണ്ടാകുന്നു. പുഷ്പാലങ്കാരങ്ങലിലും ബൊക്കേകളിലും ഗ്ലാഡിയോലിസ് കഴിഞ്ഞേ മറ്റ് പൂക്കളുള്ളൂ. വാളിന്റെ ആകൃതി മൂലം സ്വേർഡ് ലിലിയെന്ന ഓമനപ്പേരിലും അറിയപ്പെടുന്നു. വൈവിധ്യമാർന്ന നിറങ്ങലിൽ വിരിയുന്ന പൂങ്കുലകൾ പൂപ്പാത്രങ്ങളിൽ ഏറെനാൾ സൂക്ഷിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഓരൊ പൂങ്കുലയും സ്പൈക് എന്ന പേരിലാണറിയപ്പെടുന്നത്. ചെറിയ പൂക്കൾ മുതൽ വലിയ പൂക്കൾ വരെയുണ്ടാകുന്ന അനേകമിനങ്ങൾ ഗ്ലാഡിയോലസിലുണ്ട്. അമേരിക്കൻ ബ്യൂട്ടി, വൈറ്റ് ഫ്രണ്ട്ഷിപ്പ്, വിങ്ഡ് ഗ്ലോറി, പീറ്റർ പിയേഴ്സ്, ആംസ്ട്രോങ്ങ് തുടങ്ങിയവ പ്രചാരം നേടിയ വിദേശ ഇനങ്ങളാണ്. മീര, മോഹിനി, അപ്‌സര, മയൂർ, അഗ്നിരേഖ, നസ്‌രാന, സ്വപ്ന എന്നിവ പ്രശസ്തമായ ഇന്ത്യൻ ഇനങ്ങളും.[1].
മണ്ണും കാലാവസ്തയും
[തിരുത്തുക]അമ്ലത തീരെ കുറഞ്ഞമണ്ണിലാണ് ഗ്ലാഡിയോലസ് നന്നായി വളരുക. നല്ല നീർവാർച്ചയുള്ള മണൽ കലർന്ന എക്കൽമണ്ണും മികച്ചതാണ്. നന്നായി സൂര്യപ്രകാശം കിട്ടുന്നിടത്താണ് ചെടി നിൽക്കുന്നതെങ്കിൽ പൂക്കളുടെ എണ്ണവും കൂടും. കേരളത്തിൽ ഓഗസ്ത് മുതൽ ഒക്ടോബർ വരെയുള്ളമാസങ്ങളാണ് ഗ്ലാഡിയോലസ് നടാൻ പറ്റിയ സമയം. കോംസ് എന്ന കിഴങ്ങാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. കിഴങ്ങുകളുടെ വലിപ്പത്തിനനുസരിച്ചാണ് ചെടിയുടെ വളർച്ച. ചെറുകിഴങ്ങുകളാണ് നടുന്നതെങ്കിൽ പൂവിടാൻ വൈകും. അതിനാൽ വലിപ്പമുള്ള കിഴങ്ങുകളാണ് കർഷകർ ഉപയോഗിക്കുന്നത്.[1]
സസ്യ സംരക്ഷണം
[തിരുത്തുക]എഫിഡുകളും ഇലതീനിപ്പുഴുക്കളുമാണ് ഗ്ലാഡിയോലസിനെ ആക്രമിക്കുന്ന കീടങ്ങളിൽ പ്രധാനം. രോഗങ്ങളിൽ ഫ്യൂസേറിയം മൂലമുണ്ടാകുന്ന വാട്ടമാണ് പ്രധാനം. രോഗലക്ഷണം കാണുമ്പോൾ 30 ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിച്ചുകൊടുത്താൽ കീടനിയന്ത്രണം സാധ്യമാണ്.
വിളവെടുപ്പ്
[തിരുത്തുക]നടാൻ ഉപയോഗിക്കുന്ന ഇനമനുസരിച്ച് പുഷ്പ്പിക്കുന്നതിനായി മൂന്നുമാസം വരെയെടുക്കുന്നു. പൂങ്കുലയുടെ അടിഭാഗത്തെ പൂവ് വിരിയാൻ തുടങ്ങുമ്പോഴാണ് മുറിച്ചെടുക്കുന്നത്. പൂങ്കുല മൊത്തമായി രണ്ട് ഇലകളോടൊപ്പം നീളത്തിൽ വെട്ടിയെടുത്ത് ഉടൻതന്നെ ശുദ്ധജലത്തിൽ മുക്കിവയ്ക്കുന്നു. ഒരു ഹെക്ടറിൽ നിന്ന് ഏകദേശം രണ്ട് ലക്ഷത്തോളം പൂങ്കുലകൾ ലഭിക്കും. ഫ്ലവർവേസിൽ കൂടുതൽ കാലം വാടാതിരിക്കുന്നതിന് നാലു ശതമാനം പഞ്ചസാരയും വളരെ കുറഞ്ഞതോതിൽ സിൽവർ നൈട്രേറ്റ് ലവണവും അടങ്ങിയ ലായനി ഉപയോഗിക്കുന്നു.
ചിത്രശാല
[തിരുത്തുക]-
Gladiolus alatus
-
Gladiolus imbricatus
അവലംബം
[തിരുത്തുക]