ഉള്ളടക്കത്തിലേക്ക് പോവുക

ഗ്രോക്കിപീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രോക്കിപീഡിയ
ഒക്ടോബർ 2025-ലെ ഹോം പേജ്
വിഭാഗം
ഓൺലൈൻ വിജ്ഞാനകോശം, നിർമ്മിതബുദ്ധിയാൽ സൃഷ്ടിച്ചത്
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥൻ(ർ)എക്സ്എഐ
യുആർഎൽgrokipedia.com
വാണിജ്യപരംഅതെ
അംഗത്വംഐച്ഛികം
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം
ചില ലേഖനങ്ങൾ ക്രിയേറ്റീവ് കോമൺസ് BY-SA 4.0-ന് കീഴിൽ

എക്സ്എഐ വികസിപ്പിച്ചെടുത്ത നിർമ്മിത ബുദ്ധിയാൽ ലേഖനങ്ങൾ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് ഗ്രോക്കിപീഡിയ. 2025 ഒക്ടോബർ 27-ന് പതിപ്പ് 0.1-മായി സൈറ്റ് ആരംഭിച്ചു.

ഗ്രോക്കിപീഡിയയിലെ ലേഖനങ്ങൾ ഗ്രോക്ക് ഭാഷാ മാതൃക സൃഷ്ടിക്കുകയും തിരുത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, അതിന്റെ ഉള്ളടക്ക സൃഷ്ടിക്ക് പിന്നിലെ കൃത്യമായ പ്രക്രിയ അജ്ഞാതമാണ്. നിരവധി ലേഖനങ്ങൾ വിക്കിപീഡിയയിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ്. ചിലതാകട്ടെ, ഏതാണ്ട് പദാനുപദ പകർപ്പുകളാണ്. ലേഖനങ്ങൾ നേരിട്ട് തിരുത്താൻ കഴിയില്ലെങ്കിലും വിജ്ഞാനകോശത്തിലേക്ക് ലോഗിൻ ചെയ്ത സന്ദർശകർക്ക് ഒരു പോപ്പ്-അപ്പ് ഫോം വഴി തെറ്റായ വിവരങ്ങൾക്കുള്ള തിരുത്തലുകൾ നിർദ്ദേശിക്കാൻ കഴിയും. 2025 ഒക്ടോബർ 28 വരെയുള്ള കണക്കനുസരിച്ച് 800,000-ലധികം ലേഖനങ്ങൾ ഉണ്ടെന്ന് സൈറ്റ് പറയുന്നു.

വിക്കിപീഡിയിൽ നിന്ന് "ആശയപ്രചാരണത്തെ ശുദ്ധീകരിക്കുന്ന" ഒരു ബദലായി, എക്സ്എഐ സ്ഥാപകൻ, ഈലോൺ മസ്ക് ഗ്രോക്കിപീഡിയയെ അവരോധിക്കുന്നു. ഗ്രോക്കിപീഡിയയുടെ പ്രാരംഭ സ്വീകരണം അതിന്റെ കൃത്യതയിലും, നിർമ്മിത ബുദ്ധിയുടെ മതിഭ്രമവും അൽഗോരിതം പക്ഷപാതവും മൂലമുണ്ടാകുന്ന ചായ്‌വുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ലേഖനങ്ങൾ വലതുപക്ഷ വീക്ഷണങ്ങളെയും, ഗൂഢാലോചന സിദ്ധാന്തങ്ങളെയും, ഈലോൺ മസ്കിന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് നിരവധി സ്രോതസ്സുകൾ വിവരിക്കുന്നു.

പശ്ചാത്തലം

[തിരുത്തുക]

സന്നദ്ധപ്രവർത്തകരുടെ ഒരു സമൂഹം തുറന്ന സഹകരണത്തിലൂടെ എഴുതുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു സൗജന്യ ഓൺലൈൻ ബഹുഭാഷാ വിജ്ഞാനകോശമാണ് വിക്കിപീഡിയ.[1] വിക്കിപീഡിയ അതിന്റെ തുടക്കം മുതൽ രാഷ്ട്രീയ പക്ഷപാതം ആരോപിച്ച് വിമർശിക്കപ്പെട്ടിട്ടുണ്ട്.[2] 2018-ൽ, "വിക്കിപീഡിയ ഉദാരതയും യാഥാസ്ഥിതികതയും ആരോപിക്കപ്പെടുന്നതിൽ വളരെയധികം വിജയിച്ചു, കൂടാതെ രാഷ്ട്രീയ സ്പെക്ട്രത്തിലുടനീളം വിമർശകരുമുണ്ട്" എന്ന് ഹാരെറ്റ്സ് അഭിപ്രായപ്പെട്ടു.

ഹാർവാർഡിന്റെ ബെർക്ക്മാൻ ക്ലൈൻ സെന്റർ ഫോർ ഇന്റർനെറ്റ് & സൊസൈറ്റിയിൽ നിന്നുള്ള 2017-ലെ ഒരു റിപ്പോർട്ടിൽ, വിക്കിപീഡിയയെ റിയൽക്ലിയർപൊളിറ്റിക്സ്, നാഷണൽ റിവ്യൂ എന്നിവയ്ക്കൊപ്പം ഒരു മധ്യ-വലതുപക്ഷ വെബ്സൈറ്റായി സ്ഥാപിച്ചു.[3] 2022-ൽ, വൈസ് ന്യൂസ് റിപ്പോർട്ട് ചെയ്തത്, "വിക്കിപീഡിയയുടെ സംശോധകരിൽ പലരും വിദേശീയരായതിനാൽ യുഎസ് രാഷ്ട്രീയ വിഷയങ്ങളിൽ വിക്കിപീഡിയയ്ക്ക് ചെറിയ ഡെമോക്രാറ്റിക് പക്ഷപാതമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. കൂടാതെ, ശരാശരി രാജ്യങ്ങൾക്കും, ഒന്നിലധികം വിഷയങ്ങളിൽ, ഡെമോക്രാറ്റിക് പാർട്ടിയേക്കാൾ ഇടതുപക്ഷ കാഴ്ചപ്പാടുകളാണുള്ളത്".[4] 2024-ൽ മാൻഹട്ടൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡേവിഡ് റോസാഡോ, നിർമ്മിതബുദ്ധി-അധിഷ്ഠിത വിശകലനം ഉപയോഗിച്ച് നടത്തിയ ഒരു പഠനത്തിൽ, ചിലകാര്യങ്ങളിൽ ഒഴികെ, അമേരിക്കയിലെ രാഷ്ട്രീയ വലതുപക്ഷ വ്യക്തികളെക്കുറിച്ചുള്ള വിക്കിപീഡിയയുടെ പ്രസ്താവനകൾക്ക് ഇടതുപക്ഷ വ്യക്തികളെ അപേക്ഷിച്ച് കൂടുതൽ നിഷേധാത്മക വികാരമുണ്ടെന്ന് കണ്ടെത്തി. കൂടാതെ, "ചില രാഷ്ട്രീയ പക്ഷപാതപരമായ വികാരങ്ങൾ [...] ഓപ്പൺഎഐ ഭാഷാ മോഡലുകളിലും പ്രത്യക്ഷപ്പെടുന്നു" എന്ന ആശങ്ക പ്രകടിപ്പിച്ചു.[5]

വിക്കിപീഡിയയുടെ പക്ഷപാതങ്ങൾ തിരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ വിവിധ ഓൺലൈൻ വിജ്ഞാനകോശ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. പുരോഗമനവാദത്തോടുള്ള പക്ഷപാതത്തെ ചെറുക്കുന്നതിനായി 2006-ൽ ആരംഭിച്ച കൺസർവപീഡിയ, റഷ്യൻ സർക്കാരിന് അനുകൂലമാണെന്ന് വ്യാപകമായി വിശേഷിപ്പിക്കപ്പെടുന്ന ഉള്ളടക്ക പരിഷ്കരണങ്ങളുമായി 2023-ൽ ആരംഭിച്ച റുവിക്കി എന്നിവ ഇതിൽ ഉൾപ്പെടുന്നു.[6] 2023-ൽ ഈലോൺ മസ്ക് സ്ഥാപിച്ച ഒരു അമേരിക്കൻ നിർമ്മിതബുദ്ധി കമ്പനിയാണ് എക്സ്എഐ. ഗ്രോക്ക് എന്ന വലിയ ഭാഷാ മോഡലുകളുടെ കുടുംബമാണ് ഇതിന്റെ മുൻനിര ഉൽപ്പന്നം.[7]

ചരിത്രം

[തിരുത്തുക]

മസ്ക്കും വിക്കിപീഡിയയും തമ്മിലുള്ള തർക്കങ്ങൾ

[തിരുത്തുക]

2021-ൽ, വിക്കിപീഡിയയുടെ 20-ാം വാർഷികത്തിൽ മസ്ക് അതിനോടുള്ള താത്പര്യം പ്രകടിപ്പിക്കുകയുണ്ടായി. വിക്കിപീഡിയയ്ക്ക് "വസ്തുനിഷ്ഠത നഷ്ടപ്പെടുന്നു" എന്ന് 2022-ൽ മസ്ക് വാദിച്ചു.[8] 2023-ൽ, "ഡിക്കിപ്പീഡിയ" എന്ന് പുനർനാമകരണം ചെയ്താൽ പദ്ധതിക്കായി ഒരു ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.[8]

2024 ഡിസംബറിൽ, വിക്കിപീഡിയയുടെ ഇടതുപക്ഷ ചായ്‌വിനെത്തുടർന്ന്, അതിനെ "വോക്ക്പീഡിയ" എന്ന് വിളിച്ചുകൊണ്ട്, സംഭാവനകൾ ബഹിഷ്കരിക്കാൻ മസ്ക് ആഹ്വാനം ചെയ്തു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണ വേളയിൽ വിവാദപരമായ ആംഗ്യം കാണിച്ച സംഭവത്തെക്കുറിച്ചുള്ള വിവരണത്തിന് വിക്കിപീഡിയയെ അപലപിച്ച് മസ്ക് 2025 ജനുവരിയിൽ എക്സിൽ നിരവധി പ്രസ്താവനകൾ നടത്തി. അതിനുശേഷം, വിക്കിപീഡിയയ്ക്ക് പകരമായി, അതിനെ "ആശയപ്രചാരണത്തിൽ നിന്ന് വിമുക്തമാക്കും" എന്ന് പ്രസ്താവിച്ചുകൊണ്ട്, ഗ്രോക്കിപീഡിയയെ മസ്ക് സ്ഥാപിച്ചു.

ആശയവും പ്രഖ്യാപനവും

[തിരുത്തുക]

2025 സെപ്റ്റംബറിൽ, ലോകത്തെക്കുറിച്ച് കൂടുതൽ പൂർണ്ണമായ അറിവ് നേടുന്നതിനായി ഗ്രോക്ക് വിക്കിപീഡിയയിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നുമുള്ള ഡാറ്റ എങ്ങനെ ഉപയോഗിച്ചുവെന്ന്, നിർമ്മിതബുദ്ധി, ക്രിപ്റ്റോകറൻസി എന്നിവയ്ക്കുള്ള, വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ഡേവിഡ് ഒ. സാക്സുമായുള്ള ഓൾ-ഇൻ പോഡ്കാസ്റ്റ് കോൺഫറൻസിൽ മസ്ക് സംസാരിച്ചു. "വിക്കിപീഡിയയ്ക്ക് വളരെയധികം പക്ഷപാതമുണ്ട്, ഇത് ഒരു നിരന്തരമായ യുദ്ധമാണ്" എന്ന് പറഞ്ഞ് ഗ്രോക്കിന്റെ വിജ്ഞാന അടിത്തറ "ഗ്രോക്കിപീഡിയ" എന്ന പേരിൽ ലഭ്യമാക്കാൻ സാക്സ് നിർദ്ദേശിച്ചു.

സംഭാഷണത്തെത്തുടർന്ന്, ഗ്രോക്കിപീഡിയ എന്ന പേരിൽ, നിർമ്മിതബുദ്ധിയാൽ സൃഷ്ടിക്കുന്ന ഒരു പുതിയ ഓൺലൈൻ വിജ്ഞാനകോശമാണ് എക്സ്എഐ നിർമ്മിക്കുന്നതെന്ന് മസ്ക് പ്രഖ്യാപിച്ചു.[9] മസ്ക്കിന്റെ പ്രഖ്യാപനം അനുസരിച്ച്, വിക്കിപീഡിയയുടെ പക്ഷപാതം, പിശകുകൾ, പ്രത്യയശാസ്ത്രപരമായ ചായ്‌വുകൾ എന്നിവ അഭിസംബോധന ചെയ്യുന്ന തരത്തിൽ, ഒരു പ്രതിയോഗിയായി രൂപകല്പന ചെയ്ത, നിർമ്മിതബുദ്ധിയുടെ പിൻബലമുള്ള വിജ്ഞാന അടിത്തറയായിരിക്കും ഇത്. 2006-ലെ കൺസർവപീഡിയ പദ്ധതിയുമായി ഗിസ്മോഡോ ഈ പദ്ധതിയെ താരതമ്യം ചെയ്തു.

2025 ഒക്ടോബർ 6-ന്, ഗ്രോക്കിപീഡിയയുടെ ആദ്യ പതിപ്പ് ആ മാസം അവസാനം പുറത്തിറക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചു.[10] ഉള്ളടക്ക ഗുണനിലവാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒക്ടോബറിൽ പദ്ധതി ഹ്രസ്വകാലത്തേക്ക് മാറ്റിവച്ചു. 2025 സെപ്റ്റംബർ 1 വരെയുള്ള കണക്കുകളനുസരിച്ച് ഏഴ് ദശലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ് വിക്കിപീഡിയയുമായി താരതമ്യപ്പെടുത്തുമ്പോൾ, 800,000 ലേഖനങ്ങളുമായിട്ടാണ് 2025 ഒക്ടോബർ 27-ൽ അത് ആരംഭിച്ചത്.[11][12] ചില ലേഖനങ്ങൾ വിക്കിപീഡിയയിലുള്ളവയ്ക്ക് ഏതാണ്ട് സമാനമാണെങ്കിലും, ഗ്രോക്കിപീഡിയയിലെ അവലംബങ്ങളുടെ ഫോർമാറ്റ് വ്യത്യസ്തമാണ്.[13] "Grokipedia.com പൂർണ്ണമായും ഓപ്പൺ സോഴ്സ് ആണ്, അതിനാൽ ആർക്കും ഇത് സൗജന്യമായി എന്തിനും ഉപയോഗിക്കാം" എന്ന് ലോഞ്ച് ചെയ്ത ദിവസം മസ്ക് എക്സിൽ പ്രസ്താവിച്ചു. വിക്കിപീഡിയയിൽ നിന്നെടുത്ത ലേഖനങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഅലൈക്ക് അനുമതിപത്രം വഹിക്കുന്നുണ്ടെങ്കിലും മറ്റ് ലേഖനങ്ങളുടെ അനുമതിപത്രം അവ്യക്തമാണ്. കൂടാതെ, എല്ലാവർക്കും ഉപയോഗിക്കാവുന്ന രീതിയിൽ ബാക്കെൻഡിന്റെ സോഴ്സ് കോഡ് റിപ്പോസിറ്ററി 2025 ഒക്ടോബർ 29 വരെ പൊതുവായി ലഭ്യമാക്കിയിട്ടില്ല.[14]

സ്വീകരണം

[തിരുത്തുക]

തുടക്കം കുറിച്ച് അധികം വൈകാതെ തന്നെ, ദി വെർജ്, ഫോബ്സ്, മാഷബിൾ എന്നിങ്ങനെയുള്ള മാദ്ധ്യമങ്ങൾ പല ഗ്രോക്കിപീഡിയ ലേഖനങ്ങളും വിക്കിപീഡിയ താളുകളുടെ ഏതാണ്ട് സമാനമായ പകർപ്പുകളാണെന്ന് അഭിപ്രായപ്പെട്ടു.[15][16] "പ്ലേസ്റ്റേഷൻ 5, വാഹന നിർമാതാക്കളായ ലംബോർഗിനി, ചിപ്പ് നിർമാതാക്കൾ എഎംഡി" എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ ഫോബ്സ് ഉദാഹരണങ്ങളായി പരാമർശിച്ചു.[15]

ഈലോൺ മസ്കിനെക്കുറിച്ചുള്ള ഗ്രോക്കിപീഡിയയുടെ ലേഖനം

വിക്കിപീഡിയ സമൂഹത്തിൽ നിന്നുള്ള പ്രതികരണം

[തിരുത്തുക]

"വിക്കിപീഡിയയുടെ വിജ്ഞാനം – എപ്പോഴും – മനുഷ്യസ്വഭാവമുള്ളവയായിരിക്കും. [...] മനുഷ്യർ സൃഷ്ടിച്ച ഈ വിജ്ഞാനമാണ് നിർമ്മിത ബുദ്ധി കമ്പനികൾ ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി ആശ്രയിക്കുന്നത്. ഗ്രോക്കിപീഡിയയ്ക്ക് പോലും വിക്കിപീഡിയ നിലനിൽക്കേണ്ടത് ആവശ്യമാണ്", വിക്കിമീഡിയ ഫൗണ്ടേഷന്റെ വക്താവ് അഭിപ്രായപ്പെട്ടു. സമൂഹശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ താഹ യാസ്സെരി ദി കോൺവർസേഷനിൽ വാദിച്ചത്, ഗ്രോക്ക് പോലുള്ള വലിയ ഭാഷാ മോഡലുകൾ അവയുടെ ഡാറ്റാസെറ്റുകളുടെ രാഷ്ട്രീയപരവും അല്ലാത്തതുമായ പക്ഷപാതങ്ങൾ പ്രതിഫലിപ്പിക്കുന്നതിനാൽ, വിക്കിപീഡിയ പോലെ തന്നെ ഈ വിജ്ഞാനകോശവും പക്ഷപാതങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിലെത്തുമെന്നാണ്. എന്നുവരികിലും, വിക്കിപീഡിയയിലെ "അടിസ്ഥാന സൗകര്യങ്ങൾ ആ പക്ഷപാതം ദൃശ്യമാക്കുകയും ശരിയാക്കാവുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണ്" എന്ന് അദ്ദേഹം അംഗീകരിക്കുകയും ചെയ്യുന്നു. [15][2] 

ഇതും കാണുക

[തിരുത്തുക]
  • വിക്കിപീഡിയയിലെ ഉള്ളടക്ക ഫോർക്കുകളുടെ പട്ടിക
  • ഓൺലൈൻ വിജ്ഞാനകോശങ്ങളുടെ പട്ടിക

അവലംബങ്ങൾ

[തിരുത്തുക]
  1. "Wikimedia Projects". Wikimedia Foundation (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on October 12, 2025. Retrieved October 28, 2025.
  2. 1 2 Yasseri, Taha (October 15, 2025). "Grokipedia: Elon Musk is right that Wikipedia is biased, but his AI alternative will be the same at best". The Conversation (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on October 28, 2025. Retrieved October 28, 2025. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Yasseri-2025" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. Faris, Robert M.; Roberts, Hal; Etling, Bruce; Bourassa, Nikki; Zuckerman, Ethan; Benkler, Yochai (2017). "Partisanship, Propaganda, and Disinformation: Online Media and the 2016 U.S. Presidential Election". Berkman Klein Center for Internet & Society. ISSN 3375-9251. Archived from the original on October 23, 2022. Retrieved January 22, 2025 via Digital Access to Scholarship at Harvard.
  4. Koebler, Jason; Ongweso Jr, Edward (December 8, 2022). "We Are Watching Elon Musk and His Fans Create a Conspiracy Theory About Wikipedia in Real Time". Vice Media. Archived from the original on May 9, 2023. Retrieved July 3, 2023.
  5. Norton, Jim (November 27, 2024). "'Wikipedia is as biased as the BBC': How the Left took over the platform". The Daily Telegraph. Retrieved October 31, 2025.
  6. Anderson, Nate (March 5, 2007). "Conservapedia hopes to "fix" Wikipedia's "liberal bias"". Ars Technica (in ഇംഗ്ലീഷ്). Archived from the original on June 16, 2018. Retrieved October 28, 2025.
  7. Zeff, Maxwell (July 10, 2025). "Elon Musk's xAI launches Grok 4 alongside a $300 monthly subscription". TechCrunch (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved October 29, 2025.
  8. 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Higgins-2025 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Gupta, Aman (September 30, 2025). "'Grokipedia': Elon Musk says xAI is working on a Wikipedia rival powered by AI". Live Mint. Archived from the original on October 28, 2025. Retrieved October 28, 2025.
  10. "What Is Grokipedia? Elon Musk To Unveil Wikipedia Competitor In Two Weeks". NDTV. Retrieved October 6, 2025.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Conger-2025 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. "Wikimedia Statistics". Wikimedia. 2025-09-01 7,067,049
  13. Bell, Karissa (October 27, 2025). "X's Grokipedia is online after it briefly crashed out". Engadget (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on October 28, 2025. Retrieved October 28, 2025.
  14. "Elon Musk launches Grokipedia, says it's truthful, independent and open source". CNBC TV18. October 27, 2025. Retrieved October 28, 2025.
  15. 1 2 3 Ray, Siladitya. "Musk Launches 'Grokipedia'—An AI-Generated Wikipedia Challenger". Forbes (in ഇംഗ്ലീഷ്). Retrieved October 28, 2025. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Ray-2025" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  16. Binder, Matt (October 28, 2025). "Elon Musk's Grokipedia is here. A lot of it is just copied directly from Wikipedia". Mashable.

കൂടുതൽ വായിക്കുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗ്രോക്കിപീഡിയ&oldid=4581914" എന്ന താളിൽനിന്ന് ശേഖരിച്ചത്