ഉള്ളടക്കത്തിലേക്ക് പോവുക

ഗ്രേസ് ആന്റണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രേസ് ആന്റണി
ജനനം (1997-04-09) 9 ഏപ്രിൽ 1997 (age 29) വയസ്സ്)
അൽമ മേറ്റർശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല
തൊഴിൽഅഭിനേത്രി
സജീവ കാലം2016–തുടരുന്നു
അറിയപ്പെടുന്നത്കുമ്പളങ്ങി നൈറ്റ്സ്

ഒരു മലയാള ചലച്ചിത്ര നടിയും മോഡലും ക്ലാസിക്കൽ നർത്തകിയുമാണ് ഗ്രേസ് ആന്റണി (ജനനം 9 ഏപ്രിൽ 1997). 18-ആം വയസ്സിൽ ഹാപ്പി വെഡ്ഡിംഗ് (2016) ആയിരുന്നു ആദ്യ ചിത്രം.[1] 2019-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് അറിയപ്പെട്ടു തുടങ്ങിയത്. തമാശ (2019), ഹലാൽ ലവ് സ്റ്റോറി (2020)[2], സാജൻ ബേക്കറി (2021) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അവർ നിരൂപകപ്രശംസയും പ്രശസ്തിയും നേടി. 2020-ൽ ക്-നോളജ് എന്ന പേരിൽ 15 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.[3]

ആദ്യകാലജീവിതം

[തിരുത്തുക]

എറണാകുളം ജില്ലയിലെ മുളംതുരുത്തിയാണ് സ്വദേശം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദമെടുത്തു.

ചലച്ചിത്രരംഗത്ത്

[തിരുത്തുക]

ഭരതനാട്യം ബിരുദപഠനത്തിന്റെ രണ്ടാം വർഷത്തിൽ, ഒരു ഓഡിഷൻ വഴി ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. [4] തുടർന്ന് ലക്ഷ്യം, കാംബോജി, ജോർജ്ജേട്ടൻസ് പൂരം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനോടൊപ്പം ചെയ്ത വേഷം ഒരു വഴിത്തിരിവായി. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് ലഭിച്ചു.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചിത്രം വേഷം കുറിപ്പ് Ref.
2016ഹാപ്പി വെഡ്ഡിംഗ്ടീനഅരങ്ങേറ്റം
2017ലക്ഷ്യംശാലിനിയുടെ കൂട്ടുകാരി
മാച്ച് ബോക്സ്ഗീതു
കാംബോജികുഞ്ഞോളു
ജോർജ്ജേട്ടൻസ് പൂരംപല്ലന്റെ ഭാര്യ
2018സകലകലാശാലമുംതാസിന്റെ കൂട്ടുകാരി
2019 കുമ്പളങ്ങി നൈറ്റ്സ് സിമി[5][6]
തമാശസഫിയ[7][8]
പ്രതി പൂവൻകോഴിഷീബ[9]
2020 ഹലാൽ ലൗ സ്റ്റോറിസുഹറഒ.ടി.ടി. റിലീസ്, ആമസോൺ പ്രൈം വീഡിയോ
2021 സാജൻ ബേക്കറി സിൻസ് 1962മേരി
കനകം കാമിനി കലഹംഹരിപ്രിയഒ.ടി.ടി. റിലീസ്, ഡിസ്നി + ഹോട്ട്സ്റ്റാർ[10][11]
2022 പത്രോസിന്റെ പടപ്പുകൾക്രിസ്റ്റീന[12]
ചട്ടമ്പി സിസിലി [13]
റോഷാക്ക് സുജാത [14]
അപ്പൻ മോളിക്കുട്ടി ഒ.ടി.ടി. റിലീസ്, സോണി ലിവ് [15]
സാറ്റർഡേ നൈറ്റ് സൂസൻ മരിയ പോൾ [16]
Year Title Role Notes Ref.
2020 കെ-നോളജ് സംവിധാനം അരങ്ങേറ്റം യൂട്യൂബ് വഴി റിലീസ് ചെയ്തു [17]

|}

അവലംബം

[തിരുത്തുക]
  1. Mathew Joy Mathew (26 July 2017). "Did you know that this bubbly girl from Happy Wedding is a talented dancer and theater artist?". Edex Live. Retrieved 24 July 2021.
  2. https://www.thehindu.com/entertainment/movies/grace-antonys-suhara-is-the-scene-stealer-in-halal-love-story/article32960849.ece [bare URL]
  3. https://www.thehindu.com/entertainment/movies/grace-antony-turns-director-with-short-film-k-nowledge-which-was-completed-during-the-lockdown/article31951722.ece
  4. https://www.vanitha.in/celluloid/celebrity-interview/grace-antony-actress-interview.html
  5. R.G, Anjana (10 June 2019). "'Kumbalangi Nights' changed my life, says Grace Antony". Mathrubhumi. Archived from the original on 2019-06-10. Retrieved 2 April 2020.
  6. Nair, Vidya (2 February 2019). "All set to make it big". Deccan Chronicle. Retrieved 2 April 2020.
  7. https://www.newindianexpress.com/entertainment/malayalam/2019/apr/12/grace-antony-to-star-in-vinay-forrts-next-1963160.html
  8. https://timesofindia.indiatimes.com/entertainment/malayalam/movies/news/kumbalangi-nights-fame-grace-antonys-next-with-vinay-fort/articleshow/68797158.cms
  9. https://malayalam.filmibeat.com/news/grace-antony-about-working-with-manju-warrier-in-prathi-poovankozhi-067533.html
  10. "Grace Antony had a funtime shooting Kanakam Kamini Kalaham". timesofindia.
  11. "Kanakam Kamini Kalaham Official Teaser: Nivin Pauly, Grace Antony, Vinay Fort Are Ready To Put Up an Entertaining Show". in.news.yahoo.com (in Indian English). Retrieved 2021-07-19.
  12. "Sharafudheen, Grace Antony's next 'Pathrosinte Padappukal' is a comedy".
  13. "Sreenath Bhasi, Chemban Vinod and Grace Antony star in Abhilash S Kumar's Chattambi, written by Don Palathara". OTTPlay (in ഇംഗ്ലീഷ്). Retrieved 2022-04-17.
  14. "Mammootty - Nissam Basheer film shoot progresses in Athirappilly, see pics - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2022-04-17.
  15. "Appan trailer: Sunny Wayne-Maju's dark comedy delves into parent-child conflicts". The New Indian Express. Retrieved 2022-04-17.
  16. Webdesk (2016-07-07). "Actor Nivin Pauly on a dream run as his four continuous movies completed 100 days run". onlookersmedia (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-07-26.
  17. Nagarajan, Saraswathy (30 June 2020). "Grace Antony turns director with short film K-nowledge". thehindu.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗ്രേസ്_ആന്റണി&oldid=4587552" എന്ന താളിൽനിന്ന് ശേഖരിച്ചത്