Jump to content

ഗ്രേവ് ഓഫ് ദി ഫയർഫ്ലൈയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രേവ് ഓഫ് ദി ഫയർഫ്ലൈയ്സ്
A young boy is carrying a girl on her back in a field with a plane flying overhead at night. Above them is the film's title and text below reveals the film's credits.
ഗ്രേവേ ഓഫ് ദി ഫയർ ഫ്ലൈസ് ജാപ്പനീസ് സിനിമ പോസ്റ്റർ
സംവിധാനംഇസാഒ തക്കാഹാട്ട
നിർമ്മാണംതോറു ഹാറ
തിരക്കഥഇസാഒ തക്കാഹാട്ട
ആസ്പദമാക്കിയത്അകിയുക്കി നൊസാക്ക യുടെ ഗ്രേവ് ഓഫ് ദി ഫയർഫ്ലൈസ്
അഭിനേതാക്കൾ
  • റ്റ്സുറ്റോമു തറ്റ്സുമി
  • അയാനോ ഷിറായിഷി
  • യോഷിക്കോ ഷിനോഹറ
  • അകെമി യമാഗുച്ചി
സംഗീതംമിച്ചിയോ മാമിയ
ഛായാഗ്രഹണംനോബുഒ കൊയാമ
ചിത്രസംയോജനംതക്കെഷി സെയാമ
വിതരണംതോഹോ
റിലീസിങ് തീയതി
  • 16 ഏപ്രിൽ 1988 (1988-04-16)
രാജ്യംജപ്പാൻ
ഭാഷജാപ്പനീസ്
സമയദൈർഘ്യം89 minutes[1]

അകിയുക്കി നൊസാക്കയുടെ ഗ്രേവ് ഓഫ് ദി ഫയർഫ്ലൈസ് എന്ന ചെറുകഥയെ ആസ്പദമാക്കി 1988 പുറത്തിറങ്ങിയ ഒരു ജാപ്പനീസ് അനിമെ സിനിമയാണ് ഗ്രേവ് ഓഫ് ദി ഫയർഫ്ലൈസ്(火垂るの墓 Hotaru no Haka). സ്റ്റുഡിയോ ഗിബ്ലിയുടെ അനിമേഷനിൽ  ഇസാഒ തക്കാഹാട്ടയാണ് തിരക്കഥയും , സംവിധാനവും നിർവഹിച്ചിരിക്കുന്നത്. റ്റ്സുറ്റോമു തറ്റ്സുമി ,  അയാനോ ഷിറായിഷി, യോഷിക്കോ ഷിനോഹറ, അകെമി യമാഗുച്ചി എന്നിവരാണ് ശബ്ദം നൽകിയിരിക്കുന്നത്. ജപ്പാനിലെ  കൊബെയിലാണ് കഥ നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തിന്റെ അവസാന മാസങ്ങളിൽ അതിജീവനത്തിനായി പൊരുതുന്ന സേത്ത, സെറ്റ്സുക്കോ എന്നീ രണ്ട് സഹോദര സഹോദരിമാരുടെ കഥയാണ് ഗ്രേവ് ഓഫ് ദി ഫയർ ഫ്ലൈസ് മുന്നോട്ട്‍വയ്ക്കുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിന് ശേഷം 1945 സെപ്തംബർ 21 -ന് കൊബെ ട്രെയിൻ സ്റ്റേഷനിൽ സേറ്റ എന്ന ചെറുപ്പക്കാരൻ വിശന്നു മരിക്കുന്നു. അവിടം വൃത്തിയാക്കാൻ വരുന്ന തൂപ്പുകാരൻ സേറ്റയുടെ കൈയ്യിലുള്ള സാധനങ്ങൾ തപ്പിയെടുക്കുന്നു, കൈയ്യിൽ കിട്ടിയത് ഒരു ഒഴിഞ്ഞ മിഠായി കാൻ ആയിരുന്നു, അതയാൾ ദൂരേക്ക് വലിച്ചെറിയുന്നു. അതിൽ നിന്ന് സെറ്റ്സുക്കോ ഉണരുകയും, ചീവീടുകളുടെ മേഘകൂട്ടങ്ങളിലേക്ക് ലയിച്ചില്ലാതാകുകയും ചെയ്യുന്നു.

കുറച്ച് മാസങ്ങൾക്ക് മുമ്പ് സേറ്റയുടേയും, സെറ്റ്സുക്കോയുടേയും, വീട് യുദ്ധകാല ബോംബിംഗിൽ നശിക്കുകയാണ്, അതിൽ അവരുടെ അമ്മ വെന്ത് മരിക്കുന്നു. സേറ്റയും, സെറ്റ്സുക്കോയും ഒരു അകന്ന അമ്മായിയുടെ വീട്ടിലേക്ക് താമസം മാറ്റുകയാണ്. അവിടെ അരിക്കുവേണ്ടി അമ്മയുടെ വസ്ത്രങ്ങളും എല്ലാം വിൽക്കുന്നു, പക്ഷെ വൈകാതെ സേറ്റയുടെ സെറ്റ്സുക്കോയും അമ്മായിക്ക് വലിയ ഭാരമായി തീരുന്നു. ആ വീട്ടിൽ നിന്ന് അവർ തെരുവിലേക്കിറങ്ങുകയും,  ആളൊഴിഞ്ഞ അഭയാർത്ഥി കൂടാരത്തിലേക്ക് അഭയംപ്രാപിക്കുന്നു. അന്ന രാത്രിയിൽ വെളിച്ചത്തിനായി ചീവിടുകളെ ആ ഇരുണ്ട മുറിയിലേക്ക് സേറ്റ കടത്തിവിടുന്നു. രാവിലെ ചിറകൊടിഞ്ഞ് ഇല്ലാതായ ചീവീടുകളെ നോക്കി സെറ്റുസുക്കോ ചോദിക്കുന്നു, എന്തിനാണ് ഇവരും, അമ്മയും മരിച്ചത്. മരിച്ചുപോയ ചീവീടുകൾക്ക് സെറ്റ്സുക്കോ ഒരു ശവകുടീരം ഉണ്ടാക്കുന്നു. വൈകാതെ അവരുടെ കൈയ്യിലുള്ള അരിയും ഭക്ഷണവും തീരുന്നു, വിശപ്പകറ്റാനായി സേറ്റ പച്ചക്കറികളും, അരിയും മോഷ്ടിക്കുന്നു. വൈകാതെ സെറ്റ്സുക്കോ രോഗബാധിതയാകുകയാണ്, പോഷകാഹാരക്കുറവുകൊണ്ടാണെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു.

സെറ്റുസുക്കോയ്ക്ക് നല്ല ഭക്ഷണം നൽകാനായി സേത്ത ബാങ്കിൽ നിന്ന് മുഴുവൻ പണവും പിൻവലിക്കുന്നു. തിരിച്ച് വരുന്ന വഴിയിൽ യുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയെന്നും, മിക്ക ജപ്പാൻ കപ്പലുകളും മുങ്ങിയെന്നും, അതിൽ തന്റെ അച്ഛനും ഇല്ലാതായെന്നും തിരിച്ചറിയുന്നു.

കൈയ്യിൽ നിറയെ ഭക്ഷണവുമായാണ് സേത്ത സെറ്റ്സുക്കോയുടെ അടുത്തേക്ക് വരുന്നത്, പക്ഷെ അപ്പോഴേക്കും സെറ്റസ്ക്കോ മരിച്ചിരുന്നു. സെറ്റ്സുക്കോയേയും, അവളുടെ പാവയേയും, ഒരു മരപ്പെട്ടിയിലാക്കുന്നു. അവരുടെ മിഠായി കാനിൽ സെറ്റുസുക്കോയുടെ ചാരവും,  അച്ഛന്റെ ചിത്രവുമായി ഏകാന്തനായി സേത്ത തെരുവിലേക്കിറങ്ങുന്നു.

സേത്തയുടേയും, സെറ്റ്സുക്കോയുടേയും ആത്മാക്കൾ യുദ്ധങ്ങൾക്കുശേഷം മനോഹരമായി  നിർമ്മിക്കപ്പെട്ട വർത്തമാനകാലത്തെ കൊബെ നഗരത്തിലേക്ക് ചീവീടുകൾക്കൊപ്പം നോക്കിയിരിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.

അഭിനേതാക്കൾ, ശബ്ദം

[തിരുത്തുക]
കഥാപാത്രത്തിൽ പേര് ജാപ്പനീസ് ശബ്ദം ഇംഗ്ലീഷ് ശബ്ദം
(Skypilot Entertainment/CPM, 1998)
ഇംഗ്ലീഷ് ശബ്ദം
(Toho/Seraphim/Sentai, 2012)
സേത്ത റ്റ്സുറ്റുമോ തറ്റ്സുമി 辰巳 努 ജെ. റോബർട്ട് സ്പെൻസർ ആദം ഗിബ്സ്
സെറ്റ്സുക്കോ ഷിറായിഷി അയാനോ 白石 綾乃 റോദ ക്രോസിറ്റി എമിലി നെവസ്
സേത്തയുടെയും, സെറ്റ്സുക്കോയുടെയും അമ്മ 志乃原 良子 വെറോണിക്ക ടൈയ്ലർ ഷെല്ലേയ് കലേനെ-ബ്ലാക്ക്
സേത്തയുടെയും സെറ്റ്സുക്കോയുടെയും അമ്മായി യമാഗുച്ചി അക്കെമി 山口 朱美 ഏമി ജോൺസ് മാർസി ബാനർ
  1. "GRAVE OF THE FIREFLIES (12A)". British Board of Film Classification. 17 May 2013. Archived from the original on 2015-08-14. Retrieved 17 May 2013.