Jump to content

ഗ്രേറ്റ് സ്മോക്കി മലനിരകൾ

Coordinates: 35°33′46″N 83°29′55″W / 35.56278°N 83.49861°W / 35.56278; -83.49861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രേറ്റ് സ്മോക്കി മലനിരകൾ
The Smoky Mountains, viewed from atop Mount Le Conte, in April 2007
ഉയരം കൂടിയ പർവതം
PeakClingmans Dome
Elevation6,643 അടി (2,025 മീ)
Coordinates35°33′46″N 83°29′55″W / 35.56278°N 83.49861°W / 35.56278; -83.49861
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Appalachian Mountain system
CountryUnited States
StatesTennessee and North Carolina
Parent rangeBlue Ridge Mountains
Borders onBald Mountains, Unicoi Mountains, Plott Balsams
ഭൂവിജ്ഞാനീയം
OrogenyAlleghenian

ഗ്രേറ്റ് സ്മോക്കി മലനിരകൾ തെക്കുകിഴക്കൻ അമേരിക്കൻ ഐക്യനാടുകളിൽ ടെന്നസി-വടക്കൻ കരോലിന അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു പർവതനിരയാണ്. അപ്പലേചിയൻ പർവതനിരകളുടെ ഒരു ഉപനിരയായ ഇത്, ബ്ലൂ റിഡ്ജ് ഫിസിയോഗ്രാഫിക് പ്രവിശ്യയുടേയും ഭാഗമാണ്. ഈ ശ്രേണിയെ ചിലപ്പോൾ സ്മോക്കി പർവതനിരകൾ എന്നും ചുരുക്കി സ്മോക്കീസ് എന്നും വിളിക്കാറുണ്ട്. മിക്ക ശ്രേണികളുടേയും സംരക്ഷണ പരിധിയിലുള്ള ഗ്രേറ്റ് സ്മോക്കി പർവതനിര ദേശീയോദ്യാനത്തിന്റെ ആസ്ഥാനമായാണ് ഗ്രേറ്റ് സ്മോക്കീസ് അറിയപ്പെടുന്നത്.  1934 ലാണ് ഈ ദേശീയോദ്യാനം രൂപീകൃതമായത്. പ്രതിവർഷം 11 ദശലക്ഷത്തിലധികം സന്ദർശകരുള്ള ഇത് അമേരിക്കയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ദേശീയ ഉദ്യാനമാണ്.[1]

ഇന്റർനാഷണൽ ബയോസ്‌ഫിയർ റിസർവിന്റെ ഭാഗമാണ് ഗ്രേറ്റ് സ്മോക്കീസ്. 187,000 ഏക്കർ (76,000 ഹെക്ടർ) പ്രാചീന വനങ്ങൾ നിലനിൽക്കുന്ന ഈ ശ്രേണി, മിസിസിപ്പി നദിയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നവയിൽ  ഏറ്റവും ബൃഹത്തായതാണ്.[2][3] വടക്കേ അമേരിക്കയിലെ ഏറ്റവും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിലൊന്നാണ് ശ്രേണിയുടെ താഴ്ന്ന ഉയരത്തിലുള്ള കോവ് ഹാർഡ് വുഡ് വനങ്ങൾ. കൂടാതെ ശ്രേണിയുടെ ഉന്നതങ്ങളെ പൊതിഞ്ഞുനിൽക്കുന്ന  തെക്കൻ അപ്പാലേച്ചിയൻ സ്പ്രൂസ്-ഫിർ വനവും ഇത്തരത്തിലുള്ളതിൽ ഏറ്റവും വലുതാണ്.[4] കിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും കൂടുതൽ കറുത്ത കരടിക്കൂട്ടവും ഉഷ്ണമേഖലാ പ്രദേശങ്ങൾക്ക് പുറത്തുള്ള ഏറ്റവും വൈവിധ്യമാർന്ന അസംഖ്യം അരണകളും ഗ്രേറ്റ് സ്മോക്കീസിലുണ്ട്.[5]

അവലംബം

[തിരുത്തുക]


  1. "Great Smokies Parkway Top List of Visitors". SMLiv.com.
  2. Rose Houk, Great Smoky Mountains National Park: A Natural History Guide (Boston: Houghton Mifflin, 1993), 198.
  3. Davis, Mary Byrd (23 January 2008). "Old Growth in the East: A Survey. North Carolina" (PDF). Archived from the original (PDF) on 17 February 2012.
  4. Houk, 112, 119.
  5. Houk, 112, 119.