Jump to content

ഗ്രേറ്റ് ഷിക്കാഗോ ഫയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രേറ്റ് ഷിക്കാഗോ ഫയർ
അഗ്നിബാധ കലാകാരന്റെ ഭാവനയിൽ, Currier and Ives; റാൻഡോൾഫ് സ്ട്രീറ്റ് ബ്രിഡ്ജിന് കുറുകെ വടക്കുകിഴക്കായിട്ടാണ് ഈ കാഴ്ച.
സ്ഥലംഷിക്കാഗോ, ഇല്ലിനോയി, യു.എസ്.
സ്ഥിതിവിവരക്കണക്കുകൾ
നഷ്ടം$222 million (1871 USD)[1]
(approx. $4.7 billion in 2020)[2]
തിയതി(കൾ)ഒക്ടോബർ 8, 1871 (1871-10-08) – ഒക്ടോബർ 10, 1871 (1871-10-10)
കത്തിനശിച്ച സ്ഥലം2,112 acres (8.55 km2)
കാരണംUnknown
നശിപ്പിക്കപ്പെട്ട കെട്ടിടങ്ങൾ17,500 buildings
മരണസംഖ്യ300 (estimate)

ഗ്രേറ്റ് ചിക്കാഗോ ഫയർ 1871 ഒക്ടോബർ 8 മുതൽ 10 വരെയുള്ള കാലയളവിൽ അമേരിക്കൻ ഐക്യനാടുകളിലെ നഗരമായ ഷിക്കാഗോയെ ചുട്ടെരിച്ച ഒരു അഗ്നിബാധയായിരുന്നു. അഗ്നിബാധ ഏകദേശം 300ൽപ്പരം ആളുകളടുടെ ജീവനാശത്തിടയാക്കുകയും നഗരത്തിന്റെ ഏകദേശം 3.3 ചതുരശ്ര മൈൽ (9 ചതുരശ്ര കിലോമീറ്റർ) പ്രദേശം കത്തി നശിക്കുന്നതിനും 100,000 -ലധികം നഗരനിവാസികൾക്ക് ഭവനരഹിതകാകുന്നതിനുമിടയാക്കി.[3] നഗരമധ്യത്തിന്റെ തെക്കുപടിഞ്ഞാറൻ പരിസരത്തുനിന്നാണ് ആദ്യം തീ പടർന്നത്. നീണ്ടുനിന്ന വരണ്ട കാറ്റുള്ള കാലാവസ്ഥയും നഗരത്തിൽ വ്യാപകമായിരുന്ന മരം കൊണ്ടുള്ള നിർമ്മാണവും അനിയന്ത്രിമായ അഗ്നിബാധയിലേയ്ക്ക് നയിച്ചു. തീ ഷിക്കാഗോ നദിയുടെ തെക്ക് ശാഖയിലുള്ള പ്രദേശങ്ങളിലേയ്ക്ക് പടരുകയും, മധ്യ ഷിക്കാഗോയുടെ ഭൂരിഭാഗവും നശിപ്പിച്ചുകൊണ്ട് നദിയുടെ പ്രധാന ശാഖയുംകടന്ന് സമീപത്തെ നഗരത്തിന്റെ വടക്കുവശത്തെ വെണ്ണീറാക്കി.

'ഗ്രേറ്റ് ഷിക്കാഗോ ഫയറിന്' മുമ്പുള്ള 1871 ലെ ചിക്കാഗോ കാഴ്ച.

ഒക്ടോബർ 8 ന്, 137 ഡികോവൻ തെരുവിന് പിന്നിലുള്ള ഇടവഴിയുടെ അതിർത്തിയിലുള്ള ഓ ലിയറി കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ കളപ്പുരയിൽനിന്നോ പരിസരത്തുനിന്നോ ആയിരിക്കാം രാത്രി എട്ടരയോടെ തീ പടർന്നതെന്നാണ് സൂചിപ്പിക്കപ്പെടുന്നത്.[4] കളപ്പുരയിലെ തൊഴുത്തിനോട് ചേർന്നുള്ള ഷെഡ് ആണ് തീയിൽ ആദ്യം അഗ്നി വിഴുങ്ങിയത്. ആ വർഷത്തെ വേനൽക്കാലത്ത് നീണ്ടുനിന്ന വരൾച്ച, തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള തീക്ഷ്ണമായ കാറ്റ്, ജലം പമ്പു ചെയ്യുന്ന സംവിധാനത്തിന്റെ ദ്രുതഗതിയിലുള്ള നാശം എന്നിവയായിരിക്കാം നഗര ഉദ്യോഗസ്ഥർ ഒരിക്കലും നിർണയിച്ചിരുന്നില്ലാത്തതും[5] പ്രധാനമായും തടികൊണ്ടു നിർമ്മിതമായതുമായ നഗര ഘടനയ്ക്കേറ്റ വ്യാപകമായ നാശനഷ്ടത്തിനു കാരണമായതെന്നാണഅ വിശദീകരിക്കപ്പെടുന്നത്. തീപിടുത്തത്തിന്റെ ഒരു ഉറവിടത്തേക്കുറിച്ച് വർഷങ്ങളായി ധാരാളം ഊഹാപോഹങ്ങൾ നിലനില്ക്കുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ളതിൽ ഏറ്റവും പ്രശസ്തമായ ഒരു കഥ ഒരു റാന്തൽ വിളക്ക് തട്ടിയിട്ടെന്ന് ആരോപിക്കപ്പെടുന്ന മിസിസ് ഓ ലിയറിയുടെ പശുവിനെ കുറ്റപ്പെടുത്തുന്നതാണ്. ഒരു കൂട്ടം ആളുകൾ കളപ്പുരയ്ക്കുള്ളിൽ ചൂതാട്ടം നടത്തുകയും ഒരു വിളക്ക് തട്ടിയിടുകയുമായിരുന്നുവെന്ന് മറ്റുള്ളവർ പ്രസ്താവിക്കുന്നു.[6] അപ്പോഴും മിഡ്‌വെസ്റ്റിൽ ആ ദിവസമുണ്ടായ മറ്റ് ചില തീപിടുത്തങ്ങളുമായി ബന്ധപ്പെട്ടതാണ് ഇതെന്ന് മറ്റ് ഊഹാപോഹങ്ങൾ സൂചിപ്പിക്കുന്നു.[1]

ബലൂൺ ഫ്രെയിം എന്ന് വിളിക്കപ്പെടുന്ന ശൈലിയിൽ, പ്രധാന കെട്ടിടനിർമ്മാണ സാമഗ്രിയായി മരം ഉപയോഗിച്ചിരുന്നത് തീയുടെ വ്യാപനത്തെ സഹായിച്ചു. തീപിടുത്ത കാലത്ത് ഷികാഗോ നഗരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പൂർണ്ണമായും തടി കൊണ്ടു നിർമ്മിക്കപ്പെട്ടതും മിക്ക വീടുകളും കെട്ടിടങ്ങളും പെട്ടെന്ന് തീപിടിക്കുന്ന ടാർ അല്ലെങ്കിൽ മേച്ചിൽ ഓടുകൊണ്ടുള്ള മേൽക്കൂരകളാൽ മൂടപ്പെട്ടതുമായിരുന്നു. നഗരത്തിലെ എല്ലാ നടപ്പാതകളുടേയും നിരവധി റോഡുകളുടേയും നിർമ്മാണത്തിന് മരം ഉപയോഗിച്ചിരുന്നു.[7] ഈ പ്രശ്നത്തോടൊപ്പം, ഷിക്കാഗോയിൽ ജൂലൈ 4 മുതൽ ഒക്ടോബർ 9 വരെയുള്ള ദിവസങ്ങളിൽ വെറും 1 ഇഞ്ച് (25 മില്ലീമീറ്റർ) മഴ മാത്രം ലഭിക്കുകയും തീപിടുത്തത്തിന് മുമ്പ് ഇത് കടുത്ത വരൾച്ചയുണ്ടാക്കിയതോടൊപ്പം ശക്തമായ തെക്കുപടിഞ്ഞാറൻ കാറ്റ് നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് അഗ്‌നിസ്‌ഫുലിംഗങ്ങളെ ശരവേഗതയിൽ വഹിച്ചുകൊണ്ടുവന്നു.[8]:144

1871-ൽ ഷിക്കാഗോ ഫയർ ഡിപ്പാർട്ട്‌മെന്റിൽ നഗരം മുഴുവൻ സംരക്ഷിക്കാൻ വെറും 185 അഗ്നിശമന സേനാംഗങ്ങളും കുതിരകൾ വലിക്കുന്ന 17 സ്റ്റീം പമ്പറുകളും മാത്രമാണ് ഉണ്ടായിരുന്നത്..[9]:146 അഗ്നിശമന സേനയുടെ ആദ്യ പ്രതികരണം ധൃതഗതിയിലായിരുന്നുവെങ്കിലും വാച്ച്മാൻ മത്തിയാസ് ഷാഫറിനു സംഭവിച്ച ഒരു പിശക് അഗ്നിശമന സേനാംഗങ്ങൾ തെറ്റായ സ്ഥലത്തേക്ക് അയയ്ക്കപ്പെടുന്നതിനും തീ നിയന്ത്രണാതീതമായി വളരുന്നതിനും ഇടയാക്കി.[10]:146 തീപിടുത്തത്തിന് സമീപമുള്ള പ്രദേശത്ത് നിന്നുള്ള അലാറം, ഫയർ വാച്ച്മാൻമാർ ഉണ്ടായിരുന്നിടത്ത് എത്തുന്നതിൽ പരാജയപ്പെടുകയും അതേസമയം അഗ്നിശമന സേനാംഗങ്ങൾ ആ ആഴ്ചയിൽ സംഭവിച്ച നിരവധി ചെറിയ തീപിടുത്തങ്ങളിലും ഒരു വലിയ തീപിടുത്തിലും പ്രവർ‌ത്തിച്ച് അവശരായിരുന്നു.[11] ഈ ഘടകങ്ങൾ കൂടിച്ചേർന്ന് ഒരു ചെറിയ കളപ്പുരയിൽനിന്ന് പടർന്നുപിടിച്ച തീ ഒരു വൻവിപത്താക്കി മാറ്റി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Miller, Donald (1996). City of the Century: The Epic of Chicago and the Making of America. New York: Simon & Schuster. ISBN 978-0684831381.
  2. "$222,000,000 in 1871 → 2020 | Inflation Calculator".
  3. Rayfield, Jo Ann (1997). "Tragedy in the Chicago Fire and Triumph in the Architectural Response". Illinois History Teacher. Retrieved September 25, 2018 – via Illinois Periodicals Online.
  4. Pierce, Bessie Louise (2007) [1957]. A History of Chicago: Volume III: The Rise of a Modern City, 1871–1893. Republished. Chicago: University of Chicago Press. p. 4. ISBN 978-0-226-66842-0.
  5. Owens, L.L. (2007-08-01). The Great Chicago Fire. ABDO. p. 7. ISBN 978-1604538076.
  6. Murphy, Jim (1995). The Great Fire. Scholastic Inc. ISBN 9780439203074.
  7. Murphy, Jim (1995). The Great Fire. Scholastic Inc. ISBN 9780439203074.
  8. Miller, Donald (1996). City of the Century: The Epic of Chicago and the Making of America. New York: Simon & Schuster. ISBN 978-0684831381.
  9. Miller, Donald (1996). City of the Century: The Epic of Chicago and the Making of America. New York: Simon & Schuster. ISBN 978-0684831381.
  10. Miller, Donald (1996). City of the Century: The Epic of Chicago and the Making of America. New York: Simon & Schuster. ISBN 978-0684831381.
  11. "The Fire Fiend". Chicago Daily Tribune. October 8, 1871. p. 3. Retrieved November 27, 2007.
"https://ml.wikipedia.org/w/index.php?title=ഗ്രേറ്റ്_ഷിക്കാഗോ_ഫയർ&oldid=3645956" എന്ന താളിൽനിന്ന് ശേഖരിച്ചത്