ഗ്രേയം ഗ്രീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്രേയം ഗ്രീൻ
Graham Greene.jpg
ജനനം 1904 ഒക്ടോബർ 2(1904-10-02)
ബെർക്ക്‌ഹാംസ്റ്റെഡ്, ഹെർട്ട്ഫോർഡ്ഷൈർ, ഇംഗ്ലണ്ട്, യുനൈറ്റഡ് കിംഗ്ഡം
മരണം 1991 ഏപ്രിൽ 3(1991-04-03) (പ്രായം 86)
വെവീ, സ്വിറ്റ്സർലാന്റ്
ദേശീയത ബ്രിട്ടീഷ്
തൊഴിൽ എഴുത്തുകാരൻ
രചനാകാലം 1925–1991
രചനാ സങ്കേതം കൽപ്പിതകഥകൾ, ത്രില്ലർ
സ്വാധീനിച്ചവർ കോൺറാഡ്, ഹഗ്ഗാർഡ്, സ്റ്റീവൻസൺ, ജെയിംസ്, പ്രൗസ്റ്റ്, ബുക്കാൻ, പെഗ്വേ[1][2]

ഹെന്രി ഗ്രേയം ഗ്രീൻ, ഒ.എം., സി.എച്. (ഒക്ടോബർ 2, 1904ഏപ്രിൽ 3, 1991) ഒരു പ്രശസ്തനായ ഇംഗ്ലീഷ് നാടകകൃത്തും, നോവലിസ്റ്റും, ചെറുകഥാകൃത്തും, യാത്രാവിവരണ എഴുത്തുകാരനും നിരൂപകനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ ആധുനികലോകത്തിലെ സന്ദിഗ്ധതയുള്ള സദാചാര, രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. നിരൂ‍പക പ്രശംസയും ജനപ്രിയതയും ഗ്രീൻ ഒരേസമയം പിടിച്ചുപറ്റി. ഒരു കാത്തലിക്ക് നോവലിസ്റ്റ് എന്ന വിശേഷണത്തെ ഗ്രീൻ ശക്തമായി ചെറുത്തു. “കത്തോലിക്കൻ ആയിപ്പോയ ഒരു നോവലിസ്റ്റ്” എന്ന് വിശേഷിപ്പിക്കപ്പെടാൻ ആണ് അദ്ദേഹം ഇഷ്ടപ്പെട്ടത്, എങ്കിലും റോമൻ കത്തോലിക്ക മതപരമായ വിഷയങ്ങൾ അദ്ദേഹത്തിന്റെ പല നോവലുകളുടെയും കേന്ദ്ര വിഷയങ്ങളാണ്. ഉദാഹരണത്തിന് ബ്രൈട്ടൺ റോക്ക്, ദ് ഹാർട്ട് ഓഫ് ദ് മാറ്റർ, ദ് എൻഡ് ഓഫ് ദ് അഫയർ, മോൺസിഞ്ഞോർ ക്വിക്സോട്ട്, എ ബേണ്ടൌട്ട് കേസ്, പ്രശസ്ത കൃതികളായ ദ് പവർ ആന്റ് ദ് ഗ്ലോറി. ദ് ക്വയറ്റ് അമേരിക്കൻ എന്നിവ സാർവ്വദേശീയ രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന്റെ ബദ്ധശ്രദ്ധയെ കാണിക്കുന്നു.

പ്രധാന കൃതികൾ[തിരുത്തുക]

  • ദ് പവർ ആന്റ് ഗ്ലോറി (1940)
  • ദ് ഹാർട്ട് ഓഫ് ദ് മാറ്റർ (1948)
  • ദ് തേർഡ് മാൻ (1949) (നാടകത്തിന് അടിസ്ഥാനമായി എഴുതിയ നോവെല്ല)
  • ദ് എന്റ് ഓഫ് ദ് അഫയർ (1951)
  • വേയ്സ് ഓഫ് എസ്കേപ്പ് (1980) (ആത്മകഥ)

അവലംബം[തിരുത്തുക]

  1. Miller, R. H. Understanding Graham Greene. Columbia, SC: University of South Carolina Press, 1990. Print.
  2. Pendleton, Robert. Graham Greene's Conradian Masterplot. Suffolk: MacMillan Press Ltd, 1996. Print."https://ml.wikipedia.org/w/index.php?title=ഗ്രേയം_ഗ്രീൻ&oldid=1765129" എന്ന താളിൽനിന്നു ശേഖരിച്ചത്