ഗ്രെയ്സ്‍ മെറ്റാലിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Grace Metalious
Metalious in 1957
Metalious in 1957
ജനനംMarie Grace DeRepentigny
(1924-09-08)സെപ്റ്റംബർ 8, 1924
Manchester, New Hampshire
മരണംഫെബ്രുവരി 25, 1964(1964-02-25) (പ്രായം 39)
Boston, Massachusetts
തൊഴിൽNovelist
ദേശീയതAmerican
ശ്രദ്ധേയമായ രചന(കൾ)Peyton Place
പങ്കാളിGeorge Metalious (1943-1958; div.)
T.J. Martin (1958-1960; div.)
കുട്ടികൾ3

ഗ്രെയ്സ്‍ മെറ്റാലിയസ് (ജനനം : സെപ്റ്റംബർ 8, 1924 – ഫെബ്രുവരി 25, 1964) ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു. ഒരു വിവാദനോവലായ “Peyton Place” രചിച്ചതിൻറെ പേരിലാണ് അവർ സാഹിത്യലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പ്രസാധക ചരിത്രത്തിലെ ബെസ്റ്റ് സെല്ലറുകളിലൊന്നായിരുന്നു അക്കാലത്ത് ഈ നോവൽ.

ആദ്യകാലജീവിതം[തിരുത്തുക]

മേരി ഗ്രെയ്സ് ഡെറെപെൻറിഗ്നി ന്യൂഹാംഷെയറിലെ മാഞ്ചസ്റ്ററിലുള്ള മിൽ ടൌണിലെ ഒരു ഇടിഞ്ഞുപൊളിഞ്ഞവീട്ടിൽ പട്ടിണിയിലാണ് ജനിച്ചത്. അവർ ചെറുപ്പകാലത്തുമുതൽ എഴുതിത്തുടങ്ങിയിരുന്നു. മാഞ്ചസ്റ്റർ സെൻട്രൽ ഹൈസ്കൂളിൽ വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കെ സ്കൂൾ നാടകങ്ങളിൽ അഭിനയിക്കുവാൻ സമയം കണ്ടെത്തിയിരുന്നു. ബിരുദമെടുത്തിനുശേഷം 1943 ൽ മാഞ്ചസ്റ്ററിലെ ഒരു കത്തോലിക്കാ പള്ളിയിലെ ജോലിക്കാരനായ ജോർജ്ജ് മെറ്റാലിയസിനെ വിവാഹം കഴിച്ച് ഒരു വീട്ടമ്മയായി കഴിഞ്ഞു. വിവാഹത്തിനുശേഷവും അവർ എഴുത്തു തുടർന്നിരുന്നു. ആദ്യത്തെ കുട്ടിയുണ്ടായശേഷം ദമ്പതിമാർ ന്യൂഹാംപ്ഷെയറിലെ ഡർഹാമിലേയ്ക്കു മാറിത്താമസിക്കുകയും അവിടെ ജോർജ്ജ്, യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹാംപ്ഷെയറിൽ ചേർന്നു പഠിക്കുകയും ചെയ്തു.. ഡർഹാമിലെത്തിയതിനുശേഷം ഗ്രെയ്സ് എഴുത്ത് ഗൌരവമായെടുത്ത് കൂടുതൽ എഴുതിത്തുടങ്ങി. ഇതിനിടെ ജോർജ്ജിൻറെ ബിരുദപഠനം കഴിയുകയും ന്യൂഹാംപ്ഷെയറിലുള്ള ഗിൽമാൻറണിലെ ഒരു സ്കൂളിൽ പ്രിൻസിപ്പൽ ആയി നിയമനം ലഭിക്കുകയും ചെയ്തു. [1]1954 ൻറെ ആരംഭത്തിൽ തൻറെ 30 വയസിൽ ന്യൂഇംഗ്ലണ്ടിലെ ഒരു ചെറിയ ടൌണിലെ അധോലോക രഹസ്യങ്ങളെക്കുറിച്ചുള്ള ഒരു നോവലിൻറെ കൈയെഴുത്തു പ്രതി അവർ എഴുതിത്തുടങ്ങി. “എഴുതിത്തുടങ്ങിയപ്പോൾ നോവലിൻറെ തലക്കെട്ട് “ദ ട്രീ ആൻറ് ദ ബ്ലോസം” എന്നാണെന്നു നിശ്ചയിച്ചിരുന്നു.[2] 1955 ൽ നോവലിൻറെ ആദ്യ രൂപരേഖ പൂർത്തിയായി. തൻറെ ഭർത്താവിൻറെ അഭിപ്രായം കൂടി കണക്കിലെടുത്ത് “ദ ട്രീ ആൻറ് ദ ബ്ലോസം” എന്ന പേര് ഒരു ലക്ഷണംകെട്ട തലക്കെട്ടാണെന്ന് അവർക്കു തോന്നുകയും ടൌണിന് ഒരു പുതിയ പേരു കണ്ടെത്തി അത് നോവലിൻറെ തലക്കെട്ടുകൂടിയാക്കാമെന്ന് തീരുമാനിക്കപ്പെട്ടു. ന്യൂഹാംപ്ഷെയറിലെ അൻഡോവറിനു സമീപമുള്ള “പ്ലോട്ടർ പ്ലേസ്” എന്ന പേരു കൊടുക്കാൻ ആദ്യം തീരുമാനിച്ചുവെങ്കിലും നോവലിനു കൂടുതൽ യോജിച്ചത് “Peyton Place ” എന്ന പേരാണെന്ന് നിശ്ചയിച്ചു ഗ്രെയ്സ് മെറ്റാലിയസ്‍ തൻറെ നോവലിന് പ്രസാധകരെ കണ്ടെത്തുന്നതിയി എം. ജാക്വെസ് ചാമ്പ്രൺ എന്ന ഇടനിലക്കാരനെ കണ്ടെത്തുകയും അയാൾ നോവലിൻറെ കൈയെഴുത്തുപ്രതി മൂന്നു പ്രധാന പ്രസാധകരെ കാണിക്കുകയും ചെയ്തു. 1955 ലെ ഒരു വേനൽക്കാലത്ത് ലിയോണ നെവ്‍ലർ എന്ന സ്വതന്ത്ര പ്രൂഫ് വായനക്കാരി ലിപ്പിൻകോട്ട് എന്ന കമ്പനിക്കുവേണ്ടി ഇതു പരിശോധിക്കുകയും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടുവെങ്കിലും പ്രസാധകൻറെ ശ്രദ്ധ നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു. പിന്നീട് അവർ ഇത് ജൂലിയൻ മെസ്നർ എന്ന ചെറിയ പ്രസാധക കമ്പനിയുടെ പ്രസിഡൻറും പത്രാധിപയുമായിരുന്ന കാതറീൻ ജി. (കിറ്റി) മെസ്നറെ കാണിക്കുകയും അവർക്ക് ഈ നോവൽ പെട്ടെന്ന് ഇഷ്ടപ്പെടുകയും നെവ്‍ലറോട് നോവലിൻറെ പ്രസാധനത്തിനുമുമ്പ് അവസാനമിനുക്കു പണികൾ ചെയ്യുന്നതിനുള്ള ജോലി ഏറ്റെടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. [3]1956 ലെ വേനൽക്കാല്ത്ത മെറ്റാലിയസ് കുടുംബം കുന്നിൻപ്രദേശത്തെ ഒരു പുതിയ വീട്ടിലേയക്കു താമസം മാറുകയും പുസ്തകത്തിൻറെ പരസ്യപ്രചാരണ പരിപാടികൾ ഉടനടി ആരംഭിക്കുകയും ചെയ്യുകയും 1956 സെപ്റ്റംബര് 24 ന് പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. മുമ്പ് ഭൂരിഭാഗം വിമർശകരും തള്ളിക്കളഞ്ഞെങ്കിലും, ന്യൂയോർക്ക് ടൈംസിൻറെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഈ നോവൽ ഒരു വർഷത്തിലേറെ ഇടംപിടിക്കുകയും നോവലിന് അന്താരാഷ്ട്ര പ്രസിദ്ധി ലഭിക്കുകയും ചെയ്തു.

പിൽക്കാല രചനകൾ[തിരുത്തുക]

അവരുടെ മറ്റു നോവലുകളും നന്നായി വിറ്റഴിക്കപ്പെട്ടുവെങ്കലും ആദ്യത്തെ പുസ്തകത്തിനു ലഭിച്ച വ്യാപകമായ പ്രസിദ്ധി ലഭിച്ചിരുന്നില്ല. പിന്നീടു രചിച്ച പുസ്തകങ്ങൾ “Return to Peyton Place” (1959) “The Tight White Collar “(1961) “No Adam in Eden” (1963) എന്നിവയാണ്.

മരണം[തിരുത്തുക]

വർഷങ്ങളായി തുടർന്നിരുന്ന കടുത്തു മദ്യപാനംമൂലം ഗ്രെയ്സ്‍ മെറ്റാലിയസിനു കരൾവീക്കം പിടിപെടുകയും 1964 ഫെബ്രുവരി 25 ന് അവരുടെ 39 ആമത്തെ വയസിൽ മരണമടയുകയും ചെയ്തു. ഗിൽമാൻറണിലെ സ്മിത്ത് മീറ്റിംഗ് ഹൌസ് സെമിത്തേരിയിലാണ് മറവു ചെയ്യപ്പെട്ടത്. അവരുടെ മരണത്തിൻ ഏതാനും മണിക്കൂറുകൾക്കു മുമ്പ്, തൻറെ കുട്ടികളെ സംരക്ഷിക്കുമെന്ന ധാരണയിൽ അവസാനത്തെ കാമുകനായ ജോൺ റീഡിസിന് തൻറെ മുഴുവൻ എസ്റ്റേറ്റും എഴുതിക്കൊടുത്തിരുന്നു. അവരുടെ കുടുബത്തിന് ഈ വിൽപ്പത്രം അസാധുവാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ വർഷങ്ങളോളമുള്ള ധൂർത്തും, സുഹൃത്തുക്കൾക്കുള്ള വഴിവിട്ട ദാനങ്ങളും ഒരു ഇടനിലക്കാരൻറെ പണാപഹരണവും കാരണമായി എസ്റ്റേറ്റ് കടംകയറിയിരുന്നതിനാൽ അവർ അതിനു തുനിഞ്ഞില്ല. മരണസമയത്ത് അവരുടെ ബാങ്ക് അക്കൌണ്ടിൽ വെറും 41,174 ഡോളർ മാത്രവും കടം 200,000 ൽപ്പരം ഡോളറുമായിരുന്നു.

അവലംബം[തിരുത്തുക]

  1. Metalious, George and O'Shea, June. The Girl from Peyton Place, Dell, 1965.
  2. Fox, Margalit. "Leona Nevler, Editor, Dies at 79; Shepherded Peyton Place". The New York Times, December 15, 2005
  3. Nevler would go on to spend 26 years at Fawcett Publications, becoming the publisher of Fawcett Books and also launching Crest Books. Fox, Margalit (December 15, 2005). "Leona Nevler, Editor, Dies at 79; Shepherded Peyton Place". The New York Times. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=ഗ്രെയ്സ്‍_മെറ്റാലിയസ്&oldid=3422426" എന്ന താളിൽനിന്ന് ശേഖരിച്ചത്