Jump to content

ഗ്രീൻ ബൂട്ട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രീൻ ബൂട്ട്സ്
ജനനം
ദേശീയത ഇന്ത്യ
തൊഴിൽഅതിർത്തിരക്ഷാസേന അസിസ്റ്റന്റ് കമാൻഡന്റ്

എവറസ്റ്റ് കൊടുമുടിയിലെക്കു ടിബറ്റ് വഴിയുള്ള പാതയിൽ വടക്കുകിഴക്കൻ മലനിരകളിലെ ഒരു അടയാളമായി മാറിയ ഒരു മലകയറ്റക്കാരന്റെ അജ്ഞാത മൃതദേഹത്തിന് നൽകിയ പേരാണ് ഗ്രീൻ ബൂട്ട്സ് [1]. ഔദ്യോധികമായി ഈ മൃതദേഹം ആരുടേതാണ് എന്ന് സ്ഥിരീകരിച്ചിട്ടില്ല എങ്കിലും 1996 ൽ എവറസ്റ്റ് കൊടുമുടിയിൽ മരിച്ച ഇന്ത്യൻ മലകയറ്റക്കാരനായ ത്സെവാങ് പൽജോർ ആണെന്ന് വിശ്വസിക്കപ്പെടുന്നു[2]. ഗ്രീൻ ബൂട്ട്സ് എന്ന പദം ഉത്ഭവിച്ചത് ഇദ്ദേഹം മലകയറാൻ ഉപയോഗിച്ച പച്ച കോഫ്ലാക്ക് പർവതാരോഹണ ബൂട്ടിൽ നിന്നാണ്. ടിബറ്റ് വഴിയുള്ള വടക്ക് ഭാഗത്തു നിന്നുള്ള എല്ലാ പർവ്വതാരോഹകർക്കും 8,500 മീറ്റർ (27,900 അടി) ഉയരത്തിൽ ചുണ്ണാമ്പുകല്ല് ആൽക്കോവ് ഗുഹയിൽ ചുരുണ്ടുകിടക്കുന്ന മൃതദേഹം കാണാൻ കഴിഞ്ഞിരുന്നു . 2014 മെയ് മാസത്തിൽ ഈ മൃതദേഹം കാണാതായതായി റിപ്പോർട്ടുചെയ്‌തു.നീക്കം ചെയ്യപ്പെടുകയോ കുഴിച്ചിടുകയോ ചെയ്‌തിരിക്കാം എന്നാണ് കരുതിയത് എങ്കിലും . 2017 ൽ അതേ ഉയരത്തിൽ തന്നെ ഈ മൃതദേഹം വീണ്ടും ശ്രദ്ധയിൽ പെട്ടു.

ലൊക്കേഷൻ മാപ്പ്

[തിരുത്തുക]
The location of the Three Steps on the north route is marked on this diagram, and the location of the cave is marked with a †2.[അവലംബം ആവശ്യമാണ്]


കൂടുതൽ കാണുക

[തിരുത്തുക]

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ

അവലംബം

[തിരുത്തുക]
  1. "Most Famous Body-". www.bbc.com.
  2. "1996 Indo-Tibetan Border Police expedition to Mount Everest-". www.himalayanclub.org.


"https://ml.wikipedia.org/w/index.php?title=ഗ്രീൻ_ബൂട്ട്സ്&oldid=3607263" എന്ന താളിൽനിന്ന് ശേഖരിച്ചത്