ഗ്രീൻ കമ്പ്യൂട്ടിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രകൃതിയുടെ സുസ്ഥിരതക്ക് അനുയോജ്യമായ കമ്പ്യൂട്ടർ ഉപയോഗമാണ് ഗ്രീൻ കംപ്യുട്ടിംഗ്. കമ്പ്യൂട്ടറുകളുടേയും അനുബന്ധോപകരണങ്ങളുടേയും കാര്യക്ഷമവും ഫലപ്രദവുമായ നിർമ്മാണം, ഉപയോഗം, നിർമാർജ്ജനം എന്നിവയേക്കുറിച്ചുള്ള പഠനവും അവയുടെ പ്രയോഗവുമാണ് ഗ്രീൻ കമ്പ്യൂട്ടിങ്.

തുടക്കം[തിരുത്തുക]

എനർജി സ്റ്റാർ ലോഗോ

പ്രകടമായ രീതിയിൽ ആദ്യമായി ഗ്രീൻ കംപ്യുട്ടിംഗ് ആശയം ആവിർഭവിച്ചത് "എനർജി സ്റ്റാർ" പ്രോഗ്രാമിലൂടെയാണ്. ഊർജ്ജ ഉപയോഗം കുറക്കുന്നതോടൊപ്പം കാര്യക്ഷമത വർദ്ധിപ്പിക്കുവാനും ഉതകുന്നതായി കംപ്യുട്ടിംഗ്/ഇലക്ട്രോണിക് പ്രോഡക്റ്റുകളിൽ കമ്പനികൾ തന്നെ സ്വമേധയാ നൽകിവന്ന പ്രതീകാത്മകമായ ഒരു ലേബൽ ആണ് "എനർജി സ്റ്റാർ" ലോഗോ. കംപ്യൂട്ടർ മോണിറ്ററുകളിലും ടെലിവിഷൻ സെറ്റുകളിലും സ്ലീപ്പ് മോഡ്-സ്റ്റാന്റ് ബൈ മോഡ് എന്നിവ, ഒരു നിശ്ചിത സമയം ഉപയോക്താവ് ഒരു പ്രവർത്തനവും നടത്തുന്നില്ലെങ്കിൽ എനർജി സേവ് മോഡിലേയ്ക്ക് തനിയെ നീങ്ങുന്ന പ്രക്രിയ വളരെ മുൻബ് തന്നെ ഡിവൈസുകളിൽ ലഭ്യമാണ്.

നിലവിൽ[തിരുത്തുക]

ആവശ്യമില്ലാത്തപ്പോൾ മോണിറ്റർ ഓഫ് ചെയ്യുക, സി.ആർ.ടി മോണിറ്ററുകൾക്ക് പകരം എൽ.സി.ഡി മോണിറ്ററുകൾ കൂടുതലായി ഉപയോഗിക്കുക, സെർവ്വർ വെർച്യലൈസേഷൻ പ്രയോഗത്തിലാക്കുക, കൂടുതൽ കര്യക്ഷമതയും ശബ്ദരഹിതവുമായ കൂളിംഗ് സിസ്റ്റം ഉപയോഗിക്കുക തുടങ്ങിയവയാണ് നിലവിൽ നിലനിൽകുന്ന ഗ്രീൻ കംപ്യൂട്ടിംഗ് പ്രവർത്തനങ്ങൾ.

ലോകത്തെ നിലവിലെ 5 ശതമാനത്തോളം കാർബൺ മലിനീകരണം ഉണ്ടാകുന്നത് കമ്പ്യൂട്ടർ മൂലമാണ്.നിലവിൽ ഉള്ളതിനേക്കാൾ ഊർജ്ജം കുറച്ചു ഉപയോഗിച്ച് കൂടുതൽ മികവോടെ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ നാനോ ടെക്നോളജിയുടെ സഹായത്തോടെ നിർമ്മിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

"https://ml.wikipedia.org/w/index.php?title=ഗ്രീൻ_കമ്പ്യൂട്ടിങ്&oldid=2547418" എന്ന താളിൽനിന്ന് ശേഖരിച്ചത്