ഗ്രീഷ്മജ്വാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംസുപ്രീം ഫിലിം പ്രൊഡക്ഷൻസ്
രചനപെരുമ്പടവം ശ്രീധരൻ
തിരക്കഥപെരുമ്പടവം ശ്രീധരൻ
സംഭാഷണംപെരുമ്പടവം ശ്രീധരൻ
അഭിനേതാക്കൾസുകുമാരൻ
രതീഷ്,
സീമ
ബഹദൂർ
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
സംഘട്ടനംശങ്കർ
ചിത്രസംയോജനംജി മുരളി
സ്റ്റുഡിയോവിജയാ മൂവീസ് റിലീസ്
ബാനർസുപ്രീം ഫിലിം പ്രൊഡക്ഷൻസ്
വിതരണംവിജയാ മൂവീസ് റിലീസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 30 ജനുവരി 1981 (1981-01-30)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ഗ്രീഷ്മ ജ്വാല [1]. രതീഷ്, സുകുമാരൻ, സീമ, സുരേഖ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങളെഴുതി


താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 രതീഷ് കടുത്ത
2 സുകുമാരൻ ഹരി
3 സീമ സീത
4 സുരേഖ വള്ളി
5 രേണുചന്ദ മാലിനി
6 ബഹദൂർ ഉണ്ണി മാസ്റ്റർ
7 കുഞ്ഞാണ്ടി വർക്കി
8 പി കെ എബ്രഹാം ഫാദർ
9 കുതിരവട്ടം പപ്പു ഉതുപ്പാൻ ചോതി
10 അച്ചൻ‌കുഞ്ഞ് മൂപ്പൻ
11 ടി ജി രവി കറിയാച്ചൻ
12 മാള അരവിന്ദൻ നായർ
13 ശാന്തകുമാരി ഗൗരിക്കുട്ടിയമ്മ
14 ബീന കുമ്പളങ്ങി ചോതി
15 തൃശൂർ എൽസി കല്യാണിയമ്മ

കഥാംശം[തിരുത്തുക]

ഗ്രീഷമകാലത്തെ വരണ്ട ജ്വാലകൾക്കിടയിൽ തണലിനായും ദാഹത്തിനായും നീളുന്ന ജീവിതങ്ങൾ. ഉണ്ണിമാഷും(ബഹദൂർ) ഭാര്യ സീതയും(സീമ) മലയോരത്തെ സ്കൂളിൽ ജോകി കിട്ടി വരുന്നു. മലമൂപ്പനും(അച്ചൻ‌കുഞ്ഞ്) മകൻ കറുത്തയും(രതീഷ്) അയാളുടെ കാമുകി വള്ളിയും (സുരേഖ)പള്ളീലച്ചനും(പി കെ എബ്രഹാം) ഒക്കെ ആ പ്രദേശത്ത് ജീവിക്കുന്നവരാണ്. പലചരക്ക് കച്ചവടക്കാരനായ കറിയാച്ചനും(ടി ജി രവി) നായരും (മാള അരവിന്ദൻ)ഭാര്യ ഗൗരിക്കുട്ടിയമ്മയും(ശാന്തകുമാരി) നടത്തുന്ന ചായക്കടയും ആണ് ആ പ്രദേശത്തെ ജീവനാഡികൾ. മറ്റൊരു ഗതിയും ഇല്ലാത്തതാണ് വൃദ്ധനായ ഉണ്ണിമാഷെ വിവാഹം ചെയ്യാനുണ്ടായ കാരണം സീത ഗൗരിയമ്മയോട് പറയുന്നു. അതിനിടയിൽ റബർ എസ്റ്റേറ്റ് ഉടമ ഹരി(സുകുമാരൻ) അവിടെ യെത്തുന്നു. സമ്പന്നതയുടെ നടുവിലും സ്നേഹത്തിനായി കേഴുന്നവനാണ് ഹരി. തന്റെ കാമനകൾ തീർക്കാൻ ഭർത്താവിനു കഴിവില്ലാത്തത്അ ഹരിയുമായി സീതയെ അടുപ്പിക്കുന്നു. ഇതറിഞ്ഞ ഉണ്ണിമാഷ് ഖിന്നനാകുന്നു. തെറ്റ് മനസ്സിലാക്കിയ സീതയും പശ്ചാത്തപിക്കുന്നു. കറുത്ത വള്ളിയെ ചതിക്കുന്നു. ഹരിയോട് സീതയെ വരിക്കാൻ ഉണ്ണിമാഷ് നിർദ്ദേശിക്കുന്നു.

ഗാനങ്ങൾ[5][തിരുത്തുക]

ഇല്ല. ഗാനം ഗായകർ രാഗം നീളം (m:ss)
1 "പാലക്കുടമേന്തിയാ രാവ്" പി.ജയചന്ദ്രൻ
2 "തിരുനെല്ലി കാട്" എസ് ജാനകി
3 "വിത്തുവിതാച്ചേ" വാണി ജയറാം, കോറസ്

അവലംബം[തിരുത്തുക]

  1. "ഗ്രീഷ്മ ജ്വാല(1981)". മലയാളചലച്ചിത്രം.കോം. ശേഖരിച്ചത് 2023-01-10.
  2. "ഗ്രീഷ്മ ജ്വാല(1981)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-01-10.
  3. "ഗ്രീഷ്മ ജ്വാല(1981)". സ്പൈസി ഒണിയൻ. ശേഖരിച്ചത് 2023-01-10.
  4. "ഗ്രീഷ്മ ജ്വാല(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 10 ജനുവരി 2023.
  5. "ഗ്രീഷ്മ ജ്വാല(1981)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-01-10.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രീഷ്മജ്വാല&oldid=3836954" എന്ന താളിൽനിന്ന് ശേഖരിച്ചത്