ഗ്രഹാം ദ്വീപ് (നുനാവുട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രഹാം ദ്വീപ് Graham Island
Geography
LocationNorwegian Bay
Coordinates77°25′N 90°30′W / 77.417°N 90.500°W / 77.417; -90.500 (Graham Island)
Archipelagoക്വീൻ എലിസബത്ത് ദ്വീപുകൾ
കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം
Administration
Demographics
PopulationUninhabited

ഗ്രഹാം ദ്വീപ് (Graham Island) കാനഡയിലെ നുനാവുട് മേഖലയിലെ ക്വിൽക്കിഗ്താലൂക്ക് പ്രദേശത്തെ ഒരു ആൾതാമസമില്ലാത്ത ദ്വീപാണ്. ഈ ദ്വീപ് ക്വീൻ എലിസബെത്ത് ദ്വീപസമൂഹത്തിലെ അംഗവും കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ ഭാഗവുമാണ്. എല്ലിസ്മെയർ ദ്വീപിന്റെ തീരത്തുനിന്നും ദൂരെ നോർവീജിയൻ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നു. 77°25'N 90°30'W ൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിനു 1,378 km2 (532 sq mi) വിസ്തീർണ്ണമുണ്ട്. 55 kilometres (34 mi) നീളവും 40 kilometres (25 mi) വീതിയുമുണ്ട്.[1] 1910ൽ ആണിതിനു പേരിട്ടത്.

ഇവിടെ ബൂതിയ ഉപദ്വീപിൽ ഒരു രണ്ടാമത്തെ ഗ്രഹാം ദ്വീപുമുണ്ട്. ഇത് ഈ ദ്വീപിനേക്കാൾ ചെറുതാണ്.  (about 2.0 × 0.5 km) വരും. നുനാവടിൽ തന്നെയാണിതുമുള്ളത്. 1966ൽ ആണിതിനു പേരിട്ടത്.

അവലംബം[തിരുത്തുക]

  1. "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2010-07-02. Retrieved 2011-05-05.

പുറംകണ്ണികൾ[തിരുത്തുക]