ഗ്രമാത്തിക്കാ ലിംഗ്വേ വുൾഗാരിസ് മലബാറിച്ചേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1700 മുതൽ 1712 വരെ കേരള കത്തോലിക്കരുടെ മെത്രാനായിരുന്ന ഇറ്റലിക്കാരനായ ഡോ. ആഞ്ചലോ ഫ്രാൻസിസ് (1650 - 1712) രചിച്ച വ്യാകരണ ഗ്രന്ഥമാണ് ഗ്രമാത്തിക്കാ ലിംഗ്വേ വുൾഗാരിസ് മലബാറിച്ചേ . പോർച്ചുഗീസ് ഭാഷയിലെഴുതിയ ഭാഷാവ്യാകരണമാണിത്. ആ സമയത്ത് അദ്ദേഹം വരാപ്പുഴ രൂപതയുടെ മെത്രാനായിരുന്നു. വാമൊഴിയുടെ വ്യാകരണ നിയമങ്ങളാണിതിലുള്ളത്. പോർച്ചുഗീസ് ഭാഷയിലുള്ള ഈ കൃതിയിൽ 34 പേജ് വ്യാകരണ പാഠമുണ്ട്. മലയാളത്തിലുണ്ടായ ഒന്നാമത്തെ വ്യാകരണ ഗ്രന്ഥമാണിതെന്ന് ഡോ.പി.ജെ. തോമസ് അഭിപ്രായപ്പെടുന്നു.[1]

വത്തിക്കാൻ ലൈബ്രറിയിൽ[തിരുത്തുക]

വത്തിക്കാൻ ലൈബ്രറിയിലെ കർദ്ദിനാൾ ബോർജിയാ ഗ്രന്ഥശേഖരത്തിൽ ഈ ഹസ്തലിഖിത രേഖ സൂക്ഷിച്ചിരിക്കുന്നു ( നമ്പർ BOR/IND/2). ഫുൾസ്ക്യാപ് സൈസ് കടലാസിൽ മഷിയിലാണ് എഴുതിയിരിക്കുന്നത്. വ്യാകരണ പാഠം 34 പേജുണ്ട്, മലബാറിലെ സംഭാഷണഭാഷയാണ് ഈ വ്യാകരണരചനയ്ക്കാധാരം, 34 പേജു കൾ കഴിഞ്ഞുള്ള 215 പേജുകൾ മലയാളം - പോർച്ചുഗീസ് ശബ്ദകോശമാണ്. ലത്തീൻ വിവർത്തനവുമുണ്ട്. ആദ്യത്തെ മലയാളനിഘണ്ടുവായി ഈ രണ്ടാംഭാഗം പരിഗണിക്കപ്പെടുന്നു. 1733- ൽ പകർത്തിയെഴുതിയതാണ് വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിക്കുന്ന കോപ്പി.

വിഭക്തികൾ (Declensions) എന്ന വിഭാഗത്തോടെയാണു തുടക്കം.. അക്ഷരമാലയോടെ വ്യാകരണപാഠങ്ങൾ തുടങ്ങുന്ന മലയാളഭാഷാ രീതിയല്ല ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കിട്ടാവുന്നിടത്തോളം പദങ്ങൾ സ്വരൂപിച്ച് പോർച്ചുഗീസ് - ലത്തീൻ ഭാഷകളിൽ അർത്ഥം പറഞ്ഞിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. മലയാള സാഹിത്യവും ക്രിസ്ത്യാനികളും. ഡി.സി.ബുക്സ്. {{cite book}}: |first= missing |last= (help)