Jump to content

ഗോൾഡൻ ബുദ്ധ(പ്രതിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The golden buddha at Wat Traimit

തായ് ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ വാറ്റ് ട്രെയ്മിറ്റ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ബുദ്ധന്റെ സ്വർണ പ്രതിമയാണ് ഗോൾഡൻ ബുദ്ധ.തായ് ഭാഷയിൽ ഇത് പ്രബുദ്ധ മഹാ സുവർണ പ്രതിമ (Phra Phuttha Maha Suwan Patimakon)(Thai: พระพุทธมหาสุวรรณปฏิมากร) എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു.18 കാരറ്റ് സ്വർണത്തിൽ തീർത്ത ഈ പ്രതിമയ്ക്ക് 5.5 ടൺ(5500 കി.ഗ്രാം) ഭാരവും 3 മീറ്റർ ഉയരവുമുണ്ട്.പൂർണമായും സ്വർണം കൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ശില്പമാണിത്.

ചരിത്രം

[തിരുത്തുക]

ഈ ശില്പം ആർ എപ്പോൾ നിർമ്മിച്ചു എന്ന കാര്യം ഇന്നും വ്യക്തമായി അറിയില്ല. 13,14 നൂറ്റാണ്ടുകളിൽ തായ് ലാന്റിൽ ഭരണം നടത്തിയിരുന്ന സുഖോതായ് വംശത്തിന്റെ നിർമ്മാണ ശൈലിയിലാണിത് പണിതിരിക്കുന്നത്.

The shape of the statue's head dates it to the Sukothai period
The new building at the Wat Traimit temple
"https://ml.wikipedia.org/w/index.php?title=ഗോൾഡൻ_ബുദ്ധ(പ്രതിമ)&oldid=2342945" എന്ന താളിൽനിന്ന് ശേഖരിച്ചത്