ഗോൾഡൻ ടെമ്പിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോൾഡൻ ടെമ്പിൾ

കർണാടകയിലെ കുടക് ജില്ലയിൽ ബൈലേകുപ്പയിൽ സ്ഥിതിചെയ്യുന്ന ടിബറ്റൻ ആത്മീയ കേന്ദ്രമാണ് ഗോൾഡൻ ടെമ്പിൾ.ഒരു വിനോദസഞ്ചാര കേന്ദ്രവുമാണിവിടം. കുശാൽനഗർ - മൈസൂർ പാതയിലെ ബൈലെ കുപ്പയിലാണ് ചരിത്രപ്രസിദ്ധമായ ടിബറ്റൻ ആത്മീയ കേന്ദ്രം സ്ഥിതിചെയ്യുന്നത്. 1995ൽ നിർമ്മാണം ആരംഭിച്ച ഗോൾഡൻ ടെമ്പിൾ 1999ലാണ് ഭക്തർക്കായി തുറന്നുകൊടുത്തത്. ക്ഷേത്രത്തിനകത്ത് ബുദ്ധ പ്രതിമകളാണ്കൂടുതലായുള്ളത്. 40 അടി ഉയരമുള്ള ഗോൾഡൻ ടെമ്പിൾ കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ എത്തുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ഗോൾഡൻ_ടെമ്പിൾ&oldid=4012842" എന്ന താളിൽനിന്ന് ശേഖരിച്ചത്