ഗോൽ ഗുംബസ്
ഗോൽ ഗുംബസ് ಗೋಲ ಗುಮ್ಮಟ | |
---|---|
Gol Gumbaz | |
സ്ഥാനം | Bijapur, കർണാടക, ഇന്ത്യ |
രൂപരേഖകൻ | Yaqut of Dabul |
തരം | ശവകുടീരം |
നിർമ്മിതി | dark grey basalt |
ഉയരം | 51 മീ |
നിർമ്മാണം ആരംഭിച്ചത് date | c. 1626 |
പൂർത്തിയായത് | 1656 |
സമർപ്പിച്ചിരിക്കുന്നത് | മുഹമ്മദ് ആദിൽ ഷാ |
Coordinates | 16°49′48.11″N 75°44′9.95″E / 16.8300306°N 75.7360972°E |
Variant Names Gol Gumbad |
ബിജാപൂർ സുൽത്താനായിരുന്ന മുഹമ്മദ് ആദിൽ ഷായുടെ ശവകുടീരമന്ദിരമാണ് ഗോൽ ഗുംബസ് അല്ലെങ്കിൽ ഗോൽ ഗുംബദ് കന്നഡ: ಗೋಲ ಗುಮ್ಮಟ, ഉർദു: گول گمبدگل گنبذ. പേർഷ്യൻ ഭാഷയിൽ പനിനീർപുഷ്പ മകുടം എന്നാണ് ഈ വാക്കിനർത്ഥം. ഇന്നത്തെ കർണാടകത്തിലെ ബിജാപൂരിൽ സ്ഥിതിച്ചെയ്യുന്ന ഈ നിർമിതി 1656ൽ പണീതീർത്തതാണ്. രൂപകല്പനയിൽ മനസ്സിൽ പതിയുമാറ് ലളിതമാണെങ്കിൽ കൂടിയും, ഡെക്കാൻ വാസ്തുവിദ്യയുടെ ഒരു വിജയ നിർമിതിയാണ് ഗോൽ ഗുംബസ്[1]
47.5മീ റ്റർ വശമുള്ള ഒരു സമചതുരസ്തംബത്തിനു മുകളിലായ് 44 മീ പുറം വ്യാസമുള്ള ഒരു മകുടവും ചേർന്നതാണ് ഗോൽ ഗുംബസിന്റെ ഏകദേശരൂപം. പരസ്‌പരം ഛേദിക്കുന്ന 8 കമാനങ്ങൾ ചേർന്നാണ് ഈ മകുടം രൂപപ്പെടുത്തിയിരിക്കുന്നത്. സമചതുരക്കട്ടയുടെ നാലുകോണിലുമായി 8 വശങ്ങളോടുകൂടിയ ഗോപുരങ്ങളും ഗോൽ ഗുംബസിന്റെ പ്രത്യേകതയാണ്. 7 നിലകളുള്ള ഈ ഗോപുരത്തിനകത്ത് മുകളിലേക്കുപോകുവാനായ് ഏണിപ്പടികളും ഉൾപ്പെടുത്തിയിരുന്നു.
References
[തിരുത്തുക]- ↑ Michell, George; Zebrowski, Mark (1999). Architecture and Art of the Deccan Sultanates. The New Cambridge History of India. Vol. I.8. Cambridge, UK: Cambridge University Press. pp. 92–4. ISBN 0-521-56321-6. Retrieved 14 September 2011.