Jump to content

ഗോർ വിഡാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോർ വിഡാൽ
Vidal in New York City to discuss his 2009 book, Gore Vidal: Snapshots in History's Glare
Vidal in New York City to discuss his 2009 book, Gore Vidal: Snapshots in History's Glare
ജനനംEugene Louis Vidal
(1925-10-03)ഒക്ടോബർ 3, 1925
West Point, New York, U.S.
മരണംജൂലൈ 31, 2012(2012-07-31) (പ്രായം 86)
Hollywood Hills, California, U.S.
തൂലികാ നാമംEdgar Box
Cameron Kay
Katherine Everard
തൊഴിൽNovelist, essayist, journalist, playwright
ദേശീയതഅമേരിക്ക
Period1944–2012
Genreനാടകം, കല്പിതസാഹിത്യം, ഉപന്യാസം, സാഹിത്യ വിമർശം
സാഹിത്യ പ്രസ്ഥാനംPostmodernism
രക്ഷിതാവ്(ക്കൾ)Eugene Luther Vidal, Nina Gore

പ്രമുഖ അമേരിക്കൻ സാഹിത്യകാരനും രാഷ്ട്രീയനിരീക്ഷകനുമായിരുന്നു ഗോർ വിഡാൽ(3 ഒക്ടോബർ 1925 - 31 ജൂലൈ 2012).കഥ, നോവൽ, തിരക്കഥ, നാടകം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. "സിറ്റി ആൻഡ് ദി പില്ലർ", "ലിങ്കൺ", "വാഷിങ്ടൺ ഡി.സി.", "1876" എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകൾ. "ഗറ്റാക്ക", "ബോബ് റോബർട്ട്സ്", "വിത്ത് ഓണേഴ്സ്" എന്നീ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അമേരിക്കൻ കോൺഗ്രസിന്റെ പ്രതിനിധിസഭയിലേക്ക് 1960ൽ ന്യൂയോർക്കിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 82ൽ സെനറ്റിലേക്ക് ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥിത്വത്തിന് മത്സരിച്ച് പരാജയപ്പെട്ടു[1]

ജീവിതരേഖ

[തിരുത്തുക]

1925 ഒക്ടോബർ മൂന്നിന് ന്യൂയോർക്കിലെ വെസ്റ്റ് പോയന്റിലാണ് യൂജിൻ ലൂഥർ ഗോർ വിഡാൽ ജനിച്ചത്. യു.എസ്സിലെ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ കണ്ണിയായിരുന്നു അദ്ദേഹം. പട്ടാളക്കാരനായിരിക്കെ പത്തൊൻപതാം വയസ്സിൽ എഴുതിത്തുടങ്ങിയ ഗോറിനെ മൂന്നാമത്തെ നോവലായ 'ദ സിറ്റി ആൻഡ് ദ പില്ലർ' ആണ് ശ്രദ്ധേയനാക്കിയത്. 1948-ൽ പുറത്തുവന്ന നോവലിലെ മുഖ്യ കഥാപാത്രം സ്വവർഗാനുരാഗിയായിരുന്നു എന്നതാണ് നോവലിനെ ചർച്ചാവിഷയമാക്കിയത്. അക്കാലത്ത് ഏറ്റവും വിവാദമായ സൃഷ്ടിയുമായി ഇത്. പുസ്തകശാലകൾ അത് വിൽക്കാൻ തയ്യാറായില്ല. അമ്പതുകൾ വരെ അദ്ദേഹത്തിന് സ്വന്തം പേരിൽ പുസ്തകമിറക്കാൻപോലുമായില്ല. കള്ളപ്പേരുകളിലായിരുന്നു ഇക്കാലത്തെ രചനകളത്രയും. രചനകളിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ സൂക്ഷ്മതയും സമകാലീന എഴുത്തുകാരോടുള്ള വൈരവുംകൊണ്ട് ശ്രദ്ധേയനായിരുന്നു ഗോർ.[2]

അമ്പതുകളിൽ സ്വന്തംപേരിൽ എഴുതിത്തുടങ്ങിയ ഗോർ പിന്നീട് വിഖ്യാതചലച്ചിത്രമായ 'ബെൻഹറി'ന്റെ തിരക്കഥയെഴുതിക്കൊണ്ടാണ് തിരിച്ചു വന്നത്. എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യു.എസ്. നേതാക്കളുടെ ജീവിതങ്ങൾ ചിത്രീകരിക്കുന്ന ചരിത്രനോവലുകളിലൂടെ എഴുപതുകളിലും എൺപതുകളിലും ഗോർ ശ്രദ്ധനേടി. 1960-ലും '82-ലും യു.എസ്. കോൺഗ്രസ്സിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല.

സമകാലീനരായ വില്യം.എഫ്. ബക്‌ലി ജൂനിയർ, നോർമൻ മെയ്‌ലർ, ട്രൂമൻ കപ്പോട്ടി തുടങ്ങിയവരോടുള്ള ഗോറിന്റെ വൈരം കുപ്രസിദ്ധമായിരുന്നു. മെയ്‌ലറെ കൊലയാളിയായ ചാൾസ് മെയ്‌സനോടാണ് ഒരിക്കൽ അദ്ദേഹം ഉപമിച്ചത്. .

കൃതികൾ

[തിരുത്തുക]

'ബർ', 'മൈറ ബ്രെക്കന്റിജ്' തുടങ്ങി വൻതോതിൽ വിറ്റഴിക്കപ്പെട്ടവയുൾപ്പെടെ 25 നോവലുകളും 200 ലേഖനങ്ങളും ഒട്ടേറെ നാടകങ്ങളും രചിച്ചിട്ടുണ്ട്. '1876', 'ലിങ്കൺ', 'ദ ഗോൾഡൻ ഏജ്' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചരിത്ര നോവലുകൾ.

ഉപന്യാസങ്ങളും കഥേതര സമാഹാരങ്ങളും

[തിരുത്തുക]
  • Rocking the Boat (1963)
  • Reflections Upon a Sinking Ship (1969)
  • Sex, Death and Money (1969) (paperback compilation)
  • Homage to Daniel Shays (1972)
  • Matters of Fact and of Fiction (1977)
  • Views from a Window Co-Editor (1981)
  • The Second American Revolution (1983)
  • Vidal In Venice (1985) ISBN 0-671-60691-3
  • Armageddon? (1987) (UK only)
  • At Home (1988)
  • A View From The Diner's Club (1991) (UK only)
  • Screening History (1992) ISBN 0-233-98803-3
  • Decline and Fall of the American Empire (1992) ISBN 1-878825-00-3
  • United States: Essays 1952–1992 (1993) ISBN 0-7679-0806-6 — National Book Award[3]
  • Palimpsest: a memoir (1995) ISBN 0-679-44038-0
  • Virgin Islands (1997) (UK only)
  • The American Presidency (1998) ISBN 1-878825-15-1
  • Sexually Speaking: Collected Sex Writings (1999)
  • The Last Empire: essays 1992–2000 (2001) ISBN 0-375-72639-X (there is also a much shorter UK edition)
  • Perpetual War for Perpetual Peace or How We Came To Be So Hated, Thunder's Mouth Press, 2002, (2002) ISBN 1-56025-405-X
  • Dreaming War: Blood for Oil and the Cheney-Bush Junta, Thunder's Mouth Press, (2002) ISBN 1-56025-502-1
  • Inventing a Nation: Washington, Adams, Jefferson (2003) ISBN 0-300-10171-6
  • Imperial America: Reflections on the United States of Amnesia (2004) ISBN 1-56025-744-X
  • Point to Point Navigation: A Memoir (2006) ISBN 0-385-51721-1
  • The Selected Essays of Gore Vidal (2008) ISBN 0-385-52484-6
  • Gore Vidal: Snapshots in History's Glare (2009) ISBN 0-8109-5049-9

നാടകങ്ങൾ

[തിരുത്തുക]

നോവലുകൾ

[തിരുത്തുക]

തിരക്കഥകൾ

[തിരുത്തുക]

തൂലികാനാമത്തിലെഴുതിയവ

[തിരുത്തുക]
  • A Star's Progress (aka Cry Shame!) (1950) as Katherine Everard
  • Thieves Fall Out (1953) as Cameron Kay
  • Death Before Bedtime (1953) as Edgar Box
  • Death in the Fifth Position (1952) as Edgar Box
  • Death Likes It Hot (1954) as Edgar Box

പുരസ്കാരം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. .http://www.deshabhimani.com/newscontent.php?id=184997
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-01. Retrieved 2012-08-02.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nba1993 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഗോർ വിഡാൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഗോർ_വിഡാൽ&oldid=3803949" എന്ന താളിൽനിന്ന് ശേഖരിച്ചത്