Jump to content

ഗോഷ്ക മകൂഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോഷ്ക മകൂഗ
ഗോഷ്ക മകൂഗ
ജനനം
തൊഴിൽചിത്രകാരി

പോളണ്ടിലെ വാർസോയിൽ ജനിച്ച് ലണ്ടൻ കേന്ദ്രീകരിച്ച് കലാപ്രവർത്തനം നടത്തുന്ന ഒരു ചിത്രകാരിയാണ് ഗോഷ്ക മകൂഗ (ജനനം. 1967). 2008 ൽ ടർണർ പ്രൈസിന് നിർദ്ദേശിക്കപ്പെട്ടിരുന്നു.[1]

ഗോഷ്ക മക്കുഗയുടെ ഒരു രചന

മകൂഗയുടെ ചിത്രതിരശീലകളും തുണിയിലുള്ള കലാസൃഷ്ടികളും ഉപയോഗിച്ചാണ് മകൂഗയുടെ കലാവിഷ്കാരങ്ങൾ. പ്രദർശനമെത്തുന്നിടങ്ങളിലെ മറഞ്ഞിരിക്കുന്ന ചരിത്രങ്ങളോട് പ്രതികരിക്കുന്നവയാണ് ഈ കലാസൃഷ്ടികൾ. പല നാടുകളിൽ നിന്നും ചരിത്രങ്ങളിൽ നിന്നും തനിക്ക് വേണ്ട കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുവാൻ ഓരോ പ്രദേശത്തും മകൂഗ ആഴത്തിലുള്ള ഗവേഷണം നടത്തുന്നു. ചിതറിക്കിടക്കുന്ന ചരിത്രത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയും വിധം വ്യത്യസ്ത ദേശ, പ്രത്യയശാസ്ത്ര ആഖ്യാനങ്ങളെ പൊളിച്ചെഴുതുന്നതാണ് മകൂഗയുടെ രചനകൾ.[2]കാഴ്ചക്കാരന് പരാമർശിക്കപ്പെട്ടിരിക്കുന്ന ചരിത്രം ചർച്ച ചെയ്യുവാൻ കൂടി പ്രോത്സാഹനം നൽകുന്ന പ്രതിഷ്ഠാപനങ്ങളാണ് മകൂഗയുടേത്. തുണിയിലുള്ള രചനയായതിനാൽ എളുപ്പത്തിൽ ലോകത്തെവിടെയും കൊണ്ടുപോയി പ്രദർശിപ്പിക്കാവുന്ന പ്രതിഷ്ഠാപനങ്ങളാണിവ.

പ്രദർശനങ്ങൾ

[തിരുത്തുക]

ബർലിൻ ബിനാലെയിലും ഡോക്യുമെന്റാ 13ലും പങ്കെടുത്തിട്ടുണ്ട്.[3][4]

കൊച്ചി മുസിരിസ് ബിനാലെ 2018

[തിരുത്തുക]
ഡെത്ത് ഓഫ് മാർക്സിസം, വിമെൻ ഓഫ് ആൾ ലാൻഡ്സ് യുണെറ്റ്

ലണ്ടനിൽ സ്ഥിതിചെയുന്ന കാൾ മാർക്സിൻറെ ശവകുടീരം വടക്കൻ യൂറോപ്പിന്റെ പശ്ചാത്തലത്തിലേയ്ക്ക് സ്ഥാനം മാറ്റി അവതരിപ്പിക്കുന്ന മകൂഗയുടെ തന്നെ ഡെത്ത് ഓഫ് മാർക്സിസം, വിമെൻ ഓഫ് ആൾ ലാൻഡ്സ് യുണെറ്റ് എന്ന സൃഷ്ട്ടിയിൽ നിന്നും ആവിർഭവിച്ച ഒന്നാണ് കൊച്ചി മുസിരിസ് ബിനലെ 2018 ൽ അവതരിപ്പിച്ച ഈ പുതിയ സൃഷ്ടി. മാർക്സിൻറെ ശവകുടീരത്തിനടുത്ത് ആലേഖനം ചെയ്തിരിക്കുന്ന 'സാർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ' എന്ന ആഹ്വാനമാണ് പ്രതിഷ്ഠാപനത്തിൻറെ പേരിനു പിന്നിൽ. [5][6]കൊച്ചിക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ചിത്രതിരശീലയിൽ മാർക്സിസ്റ്റ് പാരമ്പര്യമുള്ള സ്ത്രീകളും കൊച്ചി യുടെ പ്രകൃതി പശ്ചാത്തലത്തിൽ സ്ഥാപിച്ച മാർക്സിന്റെ ശവകുടീരവും കാണാം. ശവകുടീരത്തിന്റെ വശങ്ങളിൽ കേരളചരിത്രത്തിലെ അറിയപ്പെടുന്ന സ്ത്രീസ്വാതന്ത്ര്യ വാദികളെ നമുക്ക് കാണാം. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെയ്ക്കൊരു വീക്ഷണം സാധ്യമാക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളും ഈ ഇൻസ്റ്റലേഷനിൽ ഉൾപ്പെട്ടിരിക്കുന്നു.

ചെക്ക് ആർട്ടിസ്റ്റായ മിറാസ്ലാവ് ടിച്ചിയുടെ തെരുവിലെ സ്ത്രീകളെക്കുറിച്ചുള്ള ഫോട്ടോ പ്രതിഷ്ഠാപനത്തിൽ നിന്നുമാണ് മക്കുഗ പ്രചോദനം ഉൾക്കൊണ്ടത്. ബിനാലെയ്ക്ക് വേണ്ടി പകുതി അച്ചടിച്ച ചിത്രമായും പകുതി പരവതാനിയായുമാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. പ്രതിഷ്ഠാപനത്തിൻറെ ഭാഗമായുള്ള പരവതാനിയിൽ സന്ദർശകർക്ക് ഇരിക്കാം. സ്ത്രീപക്ഷവാദിയായ പുസ്തകങ്ങൾ അവയിൽ വച്ചിട്ടുണ്ട്. അത് വായിക്കാം. കെ ആർ മീരയുടെ 'ആരാച്ചർ' എന്ന നോവലിൻറെ ഇംഗ്ലീഷ് പതിപ്പ്, 'റെവല്യൂഷണറി ഡിസയേഴ്സ്; വുമൺ, കമ്മ്യൂണിസം', 'ഫെമിനിസം ഇൻ ഇന്ത്യ, ഹെർ-സെൽഫ്; ജെൻഡർ ആൻഡ് ഏർളി റൈറ്റിംഗ്സ് ഓഫ് മലയാളി വുമൺ' എന്നീ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Four artists up for Turner Prize", BBC, 13 May 2008. Retrieved 4 September 2008.
  2. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  3. dOCUMENTA (13) Archived 2015-03-06 at the Wayback Machine., 9 June – 16 September 2012, Fridericianum, Kassel, Germany and 20 June – 19 July 2012, Queen's Palace, Bagh-e Babur, Kabul, Afghanistan.
  4. 8th Berlin Biennale Archived 2016-02-16 at the Wayback Machine., 29 May – 3 August 2014, Dahlem Museums, Berlin, Germany.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-15.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-15.
"https://ml.wikipedia.org/w/index.php?title=ഗോഷ്ക_മകൂഗ&oldid=3785547" എന്ന താളിൽനിന്ന് ശേഖരിച്ചത്