ഗോലിയാത്ത് തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗോലിയാത്ത് തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. goliath
Binomial name
Conraua goliath
(Boulenger, 1906)

ഭൂമിയിൽ ഇപ്പോഴുള്ള ഏറ്റവും വലിപ്പം കൂടിയ ഇനം തവളകളാണ് ഗോലിയാത്ത് തവള (ഇംഗ്ലീഷ്:Goliath Frog). 13 ഇഞ്ച് നീളവും 3 കിലോഗ്രാം ഭാരവും ഇവയ്ക്കുണ്ട്. ആവാസമേഖല വളരെ ചെറുതായ ഇവയെ കാമറൂണിനും ഇക്വിറ്റോറിയൽ ഗയാനയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിൽ മാത്രമേ കാണാറുള്ളു. ഗോലിയാത്ത് തവളകളെ ഓമന മൃഗമായി വളർത്താറുണ്ട്. റാനിഡേ കുടുംബത്തിലെ കോൻറുവ ജനുസ്സിലാണ് ഗോലിയാത്ത് തവളകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗോലിയാത്ത് തവളകളുടെ ശാസ്ത്രനാമം കോൻറുവ ഗോലിയാത്ത് (Conraua Goliath) എന്നാണ്.

സ്വഭാവം[തിരുത്തുക]

ഗോലിയാത്ത് തവളകൾ പതിനഞ്ച് വർഷം വരെ ജീവിച്ചിരിക്കും. പ്രധാനമായും ഞണ്ടുകളേയാണ് ഇവ ആഹാരമാക്കുന്നത്, ചിലപ്പോൾ ഇവ ഷഡ്പദങ്ങളേയും ചെറു തവളകളേയും അഹാരമാക്കാറുണ്ട്. നല്ല ശ്രവണ ശക്തിയുള്ള ഗോലിയാത്ത് തവളകൾക്ക് സ്വന സഞ്ചികൾ ഇല്ല.

ആവാസ മേഖല[തിരുത്തുക]

നല്ല ഒഴുക്കുള്ള, അടിത്തട്ടിൽ മണലുള്ള നദികളിലാണ് ഗോലിയാത്ത് തവളകളെ കാണുന്നത്. ഇത്തരം നദികളിൽ ജലം നല്ല പോലെ തെളിഞ്ഞതും ഓക്സിജന്റെ അളവു വളരെ കൂടുതലുമായിരിക്കും. ഇങ്ങനെയുള്ള ആവാസയോഗ്യമായ പ്രദേശം കാമറൂണിനും ഗയാനയ്ക്കും ഇടയിലുള്ള 200 കിലോമീറ്റർ പ്രദേശമാണ്.

ഭക്ഷണക്രമം[തിരുത്തുക]

ഗോലിയാത്ത് തവളകൾക്ക് മറ്റു തവളകളിൽനിന്നു വിഭിന്നമായ രീതിയിലുള്ള ഭക്ഷണശീലങ്ങളാണുള്ളത്. അതുകൊണ്ട് തന്നെയായിരിക്കണം അവയുടെ ആവാസമേഖല ചില പ്രത്യേക മേഖലയിൽ മാത്രം ഒതുങ്ങിപ്പോയത്. ഗോലിയാത്ത് വാൽമാക്രികൾ തീറ്റ തെരെഞ്ഞെടുക്കുന്നതിൽ അതീവശ്രദ്ധാലുക്കലാണ്. ഒഴുക്കുള്ള നദികളിലോ വെള്ളച്ചാട്ടത്തിനരികിലുള്ളതോ ആയ ചില പ്രത്യേക സസ്യങ്ങളെ മാത്രമാണു ഇവ ആഹരിക്കുന്നത്.[1]

അവലംബം[തിരുത്തുക]

  • Amiet (2004). Conraua goliath. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes a range map and justification for why this species is endangered
  • Sabater-Pi, J. (1985). Contribution to the biology of the Giant Frog (Conraua goliath, Boulenger). Amphibia-Reptilia, 6(2), 143-153.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പ്രമാണങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോലിയാത്ത്_തവള&oldid=3630710" എന്ന താളിൽനിന്ന് ശേഖരിച്ചത്