ഗോബ്ലിൻ ഷാർക്ക്
ഗോബ്ലിൻ ഷാർക്ക് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Chondrichthyes |
Order: | Lamniformes |
Family: | Mitsukurinidae |
Genus: | Mitsukurina |
Species: | M. owstoni
|
Binomial name | |
Mitsukurina owstoni D. S. Jordan, 1898
| |
Range of the goblin shark [1] | |
Synonyms | |
|
അപൂർവ്വ ഇനത്തിൽപ്പെട്ട ആഴക്കടൽ-സ്രാവ് ആണ് ഗോബ്ലിൻ ഷാർക്ക് (Mitsukurina owstoni) . 125 കോടി വർഷം പഴക്കമുള്ള മിത്സുകുരിനിഡെ കുടുംബത്തിൽപ്പെട്ട ജീവിച്ചിരിക്കുന്ന ഒരേ ഒരു അംഗമാണിത്. ചിലപ്പോൾ ഇതിനെ സജീവ ഫോസിൽ എന്നും വിളിക്കുന്നു. നീളമുള്ളതും, പരന്നതും കട്ടിയുള്ള മൂക്കും, പ്രത്യേകം ആണി പോലുള്ള പല്ലുകൾ അടങ്ങിയ പ്രാകൃതമായ താടിയും പിങ്ക് തൊലിയുള്ള ഈ ജലജീവിയുടെ സവിശേഷതയാണ്. സാധാരണയായി പ്രായമാകുമ്പോൾ 3 മുതൽ 4 മീറ്റർ വരെ നീളവും (10 and 13 ft) ഇവയ്ക്കുണ്ട്. എന്നിരുന്നാലും 2000 ൽ പിടിച്ചെടുത്തത് 6 മീറ്റർ (20 അടി) കണക്കാക്കിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു. [2] അപ്പർ കോണ്ടിനെന്റൽ ചരിവുകളിലും, സമുദ്രത്തിലുണ്ടാകുന്ന മലയിടുക്കുകളിലും നൂറുമീറ്ററിൽ കൂടുതൽ (330 അടി) താഴ്ചയുള്ള ആഴക്കടലിലും ഇവ കൂടുതലും കാണപ്പെടുന്നു. കുഞ്ഞുങ്ങളെക്കാളിലും മുതിർന്നവ കൂടുതലും ആഴക്കടലിൽ കാണപ്പെടുന്നു. ഈ സ്രാവുകൾക്ക് ഹ്രസ്വസമയത്തിനുള്ളിൽ 1,300 മീറ്റർ (4,270 അടി)വരെ ആഴത്തിൽ മുങ്ങാൻ കഴിയുമെന്ന് ചില ഗവേഷകർ വിശ്വസിക്കുന്നു.[2]
ഗംഭീരമായ ശരീരം, ചെറിയ ചിറകുകൾ എന്നീ സവിശേഷതകളുള്ള ഇവ സ്വാഭാവികമായി പ്രകൃതിയിലെ മന്ദഗതിക്കാരനായി കണക്കാക്കുന്നു. കടലിനു സമീപവും ജല നിരയുടെ മധ്യത്തിലും കാണപ്പെടുന്ന ടെലിസ് മത്സ്യം, സെഫലോപോഡ്സ്, എന്നിവയെ ഇവ വേട്ടയാടുന്നു. ആമ്പുള്ളേ ഓഫ് ലോറൻസിനി കൊണ്ട് മൂടിയിരിക്കുന്ന അതിന്റെ നീണ്ട മൂക്ക് കൊണ്ട് അടുത്തെത്തുന്ന ഇര ഉത്പ്പാദിപ്പിക്കുന്ന ഇലക്ട്രിക് മേഖലകളെ മിനിറ്റുകൾക്കകം മനസ്സിലാക്കുകയും ഇരപിടിക്കാനായി താടിയെല്ലിനെ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു. ആഴക്കടൽ മീൻപിടിത്തക്കാർക്ക് വളരെക്കുറച്ച് ഗോബ്ലിൻ ഷാർക്കുകളെ മാത്രം അപ്രതീക്ഷിതമായി ലഭിക്കുന്നു. ഇവ വിപുലമായിട്ടുണ്ടെങ്കിലും പിടിച്ചെടുക്കാൻ സാധിക്കാത്തതും ചൂണ്ടിക്കാട്ടി അപൂർവ്വമായിട്ടെങ്കിലും ഇതിൻറെ നിലനില്പ് ആശങ്കയുണ്ടാക്കുന്നതായി നാഷണൽ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) കണക്കാക്കപ്പെടുന്നു.
ടാക്സോണമി
[തിരുത്തുക]അമേരിക്കൻ ഇക്തിയോളജിസ്റ്റായ ഡേവിഡ് സ്റ്റാർ ജോർഡാൻ 1898-ൽ ഇതൊരു പുതിയ ഇനം മാത്രമല്ല വിചിത്രമായ ഒരു മത്സ്യവും പുതിയ ജനുസ്സും കുടുംബവുമാണ് എന്ന് കാലിഫോർണിയ അക്കാദമി ഓഫ് സയൻസിന്റെ ലക്കത്തിൽ ഗോബ്ലിൻ ഷാർക്കിനെ വിശേഷിപ്പിച്ചു. ജപ്പാനിലെ യോകഹാമയ്ക്ക് സമീപമുള്ള സഗമി ബേയിൽ നിന്ന് പിടിച്ചെടുത്ത ഒരു മുതിർന്ന ആൺ ഗോബ്ലിൻ ഷാർക്കിന് 107 സെന്റിമീറ്റർ (42 ഇഞ്ച്) നീളമുള്ളതായി കണ്ടെത്തിയിരുന്നതിനെ അടിസ്ഥാനമാക്കിയാണ് ജോർഡാൻ അഭിപ്രായപ്പെട്ടത്. കപ്പൽ ഗവേഷകനും പ്രകൃതിശാസ്ത്രജ്ഞനുമായ അലൻ ഓവസ്റ്റണിന്റെ പക്കൽ നിന്നും ലഭിച്ച സ്പെസിമെൻ ടോക്കിയോ സർവ്വകലാശാലയിലെ പ്രൊഫസർ കാക്കിച്ചി മിറ്റ്സുഖൂരിക്ക് കൈമാറി. അങ്ങനെ ജോർഡാൻ ഈ രണ്ടു പേരെ ബഹുമാനിക്കുന്നതിനായി ഗോബ്ലിൻ ഷാർക്കിനെ മിറ്റ്സുക്കുറിന ഓവാസ്റ്റോണി എന്നു വിളിച്ചു.[3]"ഗോബ്ലിൻ ഷാർക്ക്" എന്ന പൊതുവായ പേര് ഇവയുടെ പഴയ ജപ്പാനീസ് നാമമായ ടെൻഗുസേം-ന്റെ കാൽക് ആണ്. ടെൻഗു ഒരു ജാപ്പനീസ് പുരാണ സൃഷ്ടിയെന്ന നിലയിൽ പലപ്പോഴും നീളമുള്ള മൂക്കും ചുവന്ന മുഖവും ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നു.[4] എഫ്ലിൻ സ്രാവ് ഈ ഇനത്തിന്റെ മറ്റൊരു പേരാണ്. ജോർഡാന്റെ വിവരണം പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷം പല ശാസ്ത്രജ്ഞരും മിസോസോയിക് ഷാർക്ക് സ്കാപനോറിൻകസ്, മിത്സുകുരിന എന്നിവയുടെ സമാനതയെക്കുറിച്ച് വിവരിക്കുന്നു.[5]ഒരു കാലത്ത് മിത്സുകുരിന സ്കാപനോറിൻകസിൻറെ ജൂനിയർ പര്യായം എന്ന നിലയിൽ ആയിരുന്നു പ്രചരിച്ചിരുന്നത്. ഒടുവിൽ, സ്കാപനോറിൻകസ്, മിത്സുകുരിന എന്നിവ വ്യത്യസ്തമാണെന്ന് തിരിച്ചറിയുന്ന പൂർണ്ണരൂപത്തിലുള്ള കൂടുതൽ ഫോസ്സിലുകൾ ലഭിച്ചതോടെ ആധുനിക എഴുത്തുകാർ ഗോബ്ലിൻ ഷാർക്കിനെ വ്യത്യസ്ത ജെനേറകളിലാണ് ഉൾപ്പെടുത്തേണ്ടത് എന്ന വാദഗതിയുമായി മുന്നോട്ടു വന്നു.[6]1904 മുതൽ 1937 വരെയുള്ള കാലഘട്ടത്തിൽ നിരവധി ഗോബ്ലിൻ ഷാർക്കുകളെ പ്രത്യേകയിനങ്ങളായി വിവക്ഷിക്കപ്പെട്ടവയിൽ ഒന്നും സാധുവായതല്ലായിരുന്നു. ഈ ടാക്സോണമിക് ആശയക്കുഴപ്പം ഉടലെടുത്തതു കാരണം സ്പെസിമന്റെ താടി വ്യത്യസ്ത തലങ്ങളിൽ ഉറപ്പിച്ചിരിയ്ക്കുന്നതിനാൽ ഇത് തലയിലെ അനുപാത വ്യത്യാസങ്ങൾ കാണിക്കുന്നു. [7]
ഫൈലോജനി, പരിണാമം
[തിരുത്തുക]മോർഫോളജി അടിസ്ഥാനമാക്കിയുള്ള ഫൈലോജെനിറ്റിക് പഠനങ്ങൾ പൊതുവായി ലാമ്നിഫോംസ് എന്നറിയപ്പെടുന്ന നിരയുടെ ഏറ്റവും അടിസ്ഥാന അംഗമായി ഗോബ്ലിൻ സ്രാവുകളെ കണക്കാക്കുകയും ചെയ്തതോടെ ഇവ മാക്കെറൽ ഷാർക്കുകൾ എന്ന് അറിയപ്പെടുകയും ചെയ്യുന്നു.[8][9]ജനിതക ഡാറ്റ ഉപയോഗിച്ചുള്ള പഠനങ്ങൾ ഈ സ്പീഷിസുകളുടെ അടിസ്ഥാനപരമായ സ്ഥാനവും പിന്തുണച്ചിട്ടുണ്ട്.[10][11] ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ ആപ്ഷൻ കാലഘട്ടത്തിൽ (c. 125–113 Ma) മിത്സുകുരിന , സ്കാപനോറിൻകസ്, അനോമോട്ടഡോൺ എന്നിവ മിത്സുകുരിനിഡേ കുടുംബത്തെ പ്രതിനിധാനം ചെയ്യുന്നു. ഇയോസിന്റെ മധ്യകാലഘട്ടത്തിൽ (c. 49–37 Ma) ഫോസിൽ രേഖകളിൽ മിത്സുകുരിന തന്നെ ആദ്യം പ്രത്യക്ഷപ്പെടുന്നു.[12][13] എം. ലിനീറ്റ, എം. മസ്ലിൻസിസ് എന്നിവ വംശനാശം നേരിടുന്ന ഇനങ്ങൾ ആണ്.[14][15]പാലിയോജീൻ കാലത്ത് (c. 66–23 Ma) ആഴത്തിലുള്ള തണുത്ത ജലത്തിൽ ജീവിച്ചിരുന്ന സ്ട്രിയാടോലാമിയ മാക്രോട്ട, (66-23 മ.), ഒരു മിത്സുകുരിന വംശവും ആകാം എന്നു കരുതുന്നു.[16] ഒരു പ്രാചീന പാരമ്പര്യത്തിന്റെ അവസാന അംഗവും, പല "ആദിമ" സ്വഭാവവിശേഷങ്ങൾ നിലനിർത്തുന്നവയും ആയതിനാൽ ഗോബ്ലിൻ സ്രാവുകളെ "ജീവനുള്ള ഫോസിൽ" എന്നു വിളിക്കുന്നു. [17]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Finucci, B.; Duffy, C.A.J. (2018). "Mitsukurina owstoni". IUCN Red List of Threatened Species. 2018: e.T44565A2994832. doi:10.2305/IUCN.UK.2018-2.RLTS.T44565A2994832.en. Retrieved 19 November 2021.
- ↑ 2.0 2.1 Parsons, Glenn R.; Ingram, G. Walter; Havard, Ralph (2002). "First Record of the Goblin Shark Mitsukurina owstoni, Jordan (Family Mitsukurinidae) in the Gulf of Mexico". Southeastern Naturalist. 1 (2): 189–192. doi:10.1656/1528-7092(2002)001[0189:FROTGS]2.0.CO;2. ISSN 1528-7092. JSTOR 3877998.
- ↑ Jordan, D.S. (1898). "Description of a species of fish (Mitsukurina owstoni) from Japan, the type of a distinct family of lamnoid sharks". Proceedings of the California Academy of Sciences (Series 3) Zoology. 1 (6): 199–204.
- ↑ Castro, J.H. (2011). The Sharks of North America. Oxford University Press. pp. 202–205. ISBN 978-0-19-539294-4.
- ↑ Hussakof, L. (1909). "A new goblin shark, Scapanorhynchus jordani, from Japan". Bulletin of the American Museum of Natural History. 26: 257–262.
- ↑ Compagno, L.J.V. (2002). Sharks of the World: An Annotated and Illustrated Catalogue of Shark Species Known to Date (Volume 2). Food and Agriculture Organization of the United Nations. pp. 68–71. ISBN 92-5-104543-7.
- ↑ Martin, R.A. "Biology of the Goblin Shark". ReefQuest Centre for Shark Research. Retrieved April 25, 2013.
- ↑ Shirai, S. (1996). "Phylogenetic interrelationships of neoselachians (Chondrichthyes: Euselachii)". In Stiassny, M.L.J.; Parenti, L.R.; Johnson, G.D. Interrelationships of Fishes. Academic Press. pp. 9–34. ISBN 0-08-053492-9.
- ↑ Shimada, K. (2005). "Phylogeny of lamniform sharks (Chondrichthyes: Elasmobranchii) and the contribution of dental characters to lamniform systematics". Paleontological Research. 9 (1): 55–72. doi:10.2517/prpsj.9.55.
- ↑ Naylor, G.J.P.; Martin, A.P.; Mattison, E.; Brown, W.M. (1997). "The inter-relationships of lamniform sharks: testing phylogenetic hypotheses with sequence data". In Kocher, T.D.; Stepien, C.A. Molecular Systematics of Fishes. Academic Press. pp. 199–218. ISBN 0-08-053691-3.
- ↑ Naylor, G.J.; Caira, J.N.; Jensen, K.; Rosana, K.A.; Straube, N.; Lakner, C. (2012). "Elasmobranch phylogeny: A mitochondrial estimate based on 595 species". In Carrier, J.C.; Musick, J.A.; Heithaus, M.R. The Biology of Sharks and Their Relatives (second ed.). CRC Press. pp. 31–57. ISBN 1-4398-3924-7.
- ↑ Sepkoski, J.; Antinarella, J.; McMahon, J. (2002). "A compendium of fossil marine animal genera (Chondrichthyes entry)". Bulletins of American Paleontology. 364: 560.
- ↑ Nelson, J.S. (2006). Fishes of the World (fourth ed.). John Wiley & Sons. p. 54. ISBN 0-471-75644-X.
- ↑ Vialle, N.; Adnet, S.; Cappetta, H. (2011). "A new shark and ray fauna from the Middle Miocene of Mazan, Vaucluse (southern France) and its importance in interpreting the paleoenvironment of marine deposits in the southern Rhodanian Basin". Swiss Journal of Palaeontology. 130 (2): 241–258. doi:10.1007/s13358-011-0025-4.
- ↑ Pledge, N.S. (1967). "Fossil Elasmobranch teeth of South Australia and their stratigraphic distribution". Transactions of the Royal Society of South Australia. 91: 135–160.
- ↑ Purdy, R. (2005). "Is Striatolamia a junior synonym of Mitsukurina?". Journal of Vertebrate Paleontology. 25 (3): 102A. doi:10.1080/02724634.2005.10009942.
- ↑ Birx, H.J., ed. (2009). Encyclopedia of Time: Science, Philosophy, Theology, & Culture (Volume 1). SAGE Publications. p. 547. ISBN 1-4129-4164-4.
പുറം കണ്ണികൾ
[തിരുത്തുക]- "Mitsukurina owstoni, Goblin shark" at FishBase
- "Mitsukurina owstoni (Elfin Shark, Goblin Shark)" at IUCN Red List
- "Biological Profiles: Goblin Shark" at Florida Museum of Natural History
- "Biology of the Goblin Shark" at ReefQuest Centre for Shark Research
- "Fishermen catch nightmare-inducing goblin shark in the Gulf of Mexico" at USA Today