Jump to content

ഗോപിനാഥ് കവിരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോപിനാഥ് കവിരാജ്
ഗോപിനാഥ് കവിരാജ് 1988 ഇന്ത്യയുടെ സ്റ്റാമ്പ്
ജനനം7 September 1887 (1887-09-07)
മരണം12 June 1976 (1976-06-13) (aged 88)
ദേശീയതഇന്ത്യൻ
കലാലയംUniversity of Allahabad
തൊഴിൽPrincipal Government Sanskrit College, Varanasi (1923–1937), Sanskrit scholar, philosopher

സംസ്കൃത തന്ത്ര പണ്ഡിതനും ഇന്തോളജിസ്റ്റും ചിന്തകനുമായിരിന്നു ഗോപിനാഥ് കവിരാജ് (महामहोपाध्याय श्री गोपीनाथ कविराज))(1887-1976). വാരാണസി ഗവർമെന്റ് സംസ്കൃത കോളേജ് പ്രിൻസിപ്പാൾ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1964), പത്മവിഭൂഷൺ (1964),[1] കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1971)[2] എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ജീവചരിത്രം

[തിരുത്തുക]

ഇന്നത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ധാമ്രായി എന്ന ഗ്രാമത്തിൽ 1987 സപ്തംബർ 7 ന് ഗോപിനാഥ് ജനിച്ചു. ധാമ്രായിയിലും ധാക്കയിലുമായിരിന്നു പ്രാഥമിക വിദ്യാഭ്യാസം. ബാഗ്ച്ചി എന്നായിരിന്നു കുടുംബനാമം. കവിരാജ് എന്ന ബഹുമതി പേരിനൊപ്പം ചേർക്കപ്പെട്ടതാണ്. 1906 ൽ ജെയ്പൂരിലെക്ക് താമസം മാറിയ ഗോപിനാഥ് ജയ്പൂർ മഹാരാജാ കോളേജിൽ നിന്നും ബി.എ. ബിരുദം നേടി. പിന്നീട് അലഹബാദ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും നേടി.

ഗോപിനാഥിൻറെ വിദ്യാഭ്യാസത്തിൻറെ അവസാനഘട്ടം വാരാണസി ഗവർമെന്റ് സംസ്കൃത കോളേജിൽ ആയിരിന്നു. 1914 മുതൽ 1920 വരെ അവിടെ ഒരു ലൈബ്രേറിയൻ ആയി പ്രവർത്തിച്ചു. ഈ കാലയളവിലാണ് അദ്ദേഹത്തിന് തന്ത്രയിൽ ഗവേഷണം ചെയ്യാൻ അവസരം ലഭിച്ചത്.

1924 ൽ ഗോപിനാഥ് കവിരാജ് വാരാണസി ഗവർമെന്റ് സംസ്കൃത കോളേജിൻറെ പ്രിൻസിപ്പാൾ ആയി. 1936 ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിച്ച ഗോപിനാഥ് പിന്നീടുള്ള ജീവിതം പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും നീക്കിവച്ചു.

1900 ൽ ബംഗാളിലെ ഒരു സംസ്കൃത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും കുസുമം കുമാരിയെ വിവാഹം ചെയ്തു. 1976 ജൂൺ 12 ന് വാരണാസിയിൽ വച്ച് ഗോപിനാഥ് കവിരാജ് അന്തരിച്ചു.

കൃതികൾ

[തിരുത്തുക]
  1. ഭാരതീയ സംസ്കൃതിയും സാധനയും
  2. താന്ത്രിക് സാധനയും സിദ്ധാന്തവും
  3. താന്ത്രിക് സാഹിത്യം
  4. ശ്രീകൃഷ്ണ വചനങ്ങൾ
  5. പത്രാവലി

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived (PDF) from the original on 2014-11-15. Retrieved 2014-11-15.
  2. http://sahitya-akademi.gov.in/sahitya-akademi/fellows/fellows_and_honorary_fellows2.jsp
"https://ml.wikipedia.org/w/index.php?title=ഗോപിനാഥ്_കവിരാജ്&oldid=3630695" എന്ന താളിൽനിന്ന് ശേഖരിച്ചത്