ഗോപാലകൃഷ്ണ അഡിഗ
എം. ഗോപാലകൃഷ്ണ അഡിഗ | |
---|---|
ജനനം | 1918 മൊഗേരി, കുന്ദാപുര താലൂക്ക്, ഉഡുപ്പി ജില്ല, കർണാടക |
മരണം | 1992 ബെംഗലൂർ, കർണാടക |
തൊഴിൽ | കവി, എഴുത്തുകാരൻ, പ്രൊഫസർ, പത്രാധിപർ |
ദേശീയത | ഇന്ത്യ |
Genre | Fiction |
സാഹിത്യ പ്രസ്ഥാനം | നവ്യ |
പങ്കാളി | ലളിത |
എം. ഗോപാലകൃഷ്ണ അഡിഗ (1918–1992) ആധുനിക കന്നഡ സാഹിത്യത്തിലെ പ്രമുഖൻമാരിൽ ഒരാളാണ്. കന്നഡ നവ്യ സാഹിത്യ പ്രസ്ഥാനത്തിൻറ് വക്താക്കളിൽ ഒരാളായിരുന്നു.[1]
ആദ്യകാല ജീവിതം
[തിരുത്തുക]അഡിഗ കുന്ദാപുര താലൂക്കിലെ മൊഗേരിയിൽ ജനിച്ചു. മൊഗേരിയിലും അടുത്തുള്ള ബൈന്ദൂരിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിക്യാക്കിയതിനു ശേഷം അഡിഗ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായി തൻറെ ഗ്രാമത്തിൽ നിന്ന് 14 മൈല് അകലെയുള്ള കുന്ദാപുരയിലേക്ക് പോയി. ബന്ധുക്കൾ സഹായിച്ച് മൈസൂരിലേക്ക് ഉപരിപഠനത്തിനായി പോവാനും സാധിച്ചു. അഡിഗ മൈസൂരിലെ മഹാരാജാ കോളജിൽ നിന്നും ബി.എ. ഹോണേഴ്സ് ബിരുദം നേടി.
പലയിടത്തും ചെറിയ ജോലികൾ ചെയ്തതിന് ശേഷം മൈസൂരിലെ ശാരദാ വിലാസ് കോളജിൽ 1948നും 1952നും ഇടയ്ക്ക് ലെക്ച്ചററായി ജോലി ചെയ്തു. ഇക്കാലയളവിൽ അഡിഗ നാഗ്പുർ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. അത് കഴിഞ്ഞ് മൈസൂരിലെ സെൻറെ ഫിലോമിനാ കോളജിൽ സേവനം അനുഷ്ഠിച്ചു. 1960ആം പതിറ്റാണ്ടിൽ ശിവമൊഗ്ഗയിലെ സാഗരിൽ പുതുതായി നിർമ്മിക്കപ്പെട്ട ലാൽ ബഹദൂർ ശാസ്ത്രി കോളജിൽ പ്രിൻസിപ്പലായി ചുമതല ഏറ്റെടുത്തു. അത് കഴിഞ്ഞ ഉഡുപ്പിയിലെ പൂർണ്ണപ്രജ്ഞ കോളജിലും പ്രിൻസിപ്പലായി. അഡിഗ സിമ്ലയിലെ നാഷനൽ ഇന്സ്റ്റിറ്റൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൻറെ അംഗമായിരുന്നു. നാഷനൽ ബുക്ക് ട്രസ്റ്റിലും ജോലി ചെയ്തു. 1979ൽ ധർമസ്ഥലത്ത് വെച്ച് കന്നഡ സാഹിത്യ പരിഷത്ത് സംഘടിപിച്ച കന്നഡ സാഹിത്യ സമ്മേളനത്തിൻറെ അദ്ധ്യക്ഷനായിരുന്നു.
അഡിഗ സാക്ഷി എന്ന പത്രത്തിൻറെ പത്രാധിപരായി കന്നഡ സാഹിത്യത്തെ ജനങ്ങളിലേക്ക് അടുപ്പികാൻ ശ്രമിച്ചു.[2]
രാഷ്ട്രീയ പ്രവർത്തനം
[തിരുത്തുക]1971ൽ ഭാരതീയ ജനസംഘത്തിൻറെ സ്ഥാനാർത്ഥിയായി ലോകസഭയ്ക്ക് മത്സരിച്ചെങ്കിലും വിജയം പ്രാപിക്കാനായില്ല.[3]
പ്രധാന കൃതികൾ
[തിരുത്തുക]കവിതാ സമാഹാരങ്ങൾ
[തിരുത്തുക]- ഭാവതരംഗ - 1946
- കട്ടുവെവ്യ് നാവു - 1948
- നഡെദു ബന്ദ ദാരി - 1952
- ചണ്ടെമദ്ദളെ - 1954
- ഭൂമിഗീത - 1959
- വർദ്ധമാന - 1972
- ഇദന്നു ബയസിരലില്ല - 1975
- മൂലക മഹാശയരു 1980
- ബത്തലാരദ ഗംഗെ - 1983
- ചിന്താമണിയല്ലി കണ്ട മുഖ 1987
- സുവർണ്ണ പുത്ഥളി - 1990
- ബാ ഇത്ത ഇത്ത - 1990
- സമഗ്ര കാവ്യ - 1976, 1987 ഐബിഎച്ച്, 1999 സപ്നാ ബുക്ക് ഹൌസ്
നോവലുകൾ
[തിരുത്തുക]- ആകാശദീപ - 1953
- അനാഥെ - 1958
ചെറുകഥാ സമാഹാരം
[തിരുത്തുക]- ഹുലിരായ മത്തു ഇതര കഥെഗളു - 1990
പ്രബന്ധങ്ങൾ
[തിരുത്തുക]- മണ്ണിന വാസനെ - 1966
തർജ്ജമകൾ
[തിരുത്തുക]- സുവർണ്ണ കീട - 1948
- റൈതര ഹുഡുഗി - 1948
- ജനതെയ ശത്രു - 1949
- ഭൂഗർഭ യാത്രെ - 1950
- ഹുല്ലിന ദളഗളു - 1966
- മുക്താഫല - 1965
- ഇതിഹാസ ചക്ര - 1972
- ബനദ അമക്കളു - 1975
- ടൈപി - 1979
- കെംപു അക്ഷര - 1984
- നാൽക്കു മന്ദി ഗെളെയര കഥെ - 1979
- കാവ്യ ജഗത്തു - 1980
- ആയ്ദ പ്രബന്ധഗളു - 1983
- കെസറിനിന്ദ ശിഖരക്കെ - 1983
ആത്മകഥ
[തിരുത്തുക]- നെനപ്പിന ഗണിയിന്ദ - 1990-'91
അന്യ കൃതികൾ
[തിരുത്തുക]- സമഗ്ര ഗദ്യ 1977
- സാക്ഷി - 1962 [4]
പുരസ്കാരങ്ങൾ
[തിരുത്തുക]- ബിഎംശ്രീ സുവർണ്ണ പദക്ക - 1941
- കർണാടക സാഹിത്യ പുരസ്കാരം - 1974
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം - 1975
- കുമാരനാശാൻ പുരസ്കാരം - 1979
- വർദ്ധമാന പുരസ്കാരം - 1980
- കബീർ സമ്മാൻ - 1986
- പംപ പുരസ്കാരം (മരണാനന്തരം, സുവർണ്ണ പുത്ഥളി എന്ന കവിതാ സമാഹാരത്തിന് വേണ്ടി)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ [1] Archived 2009-02-28 at the Wayback Machine. The Hindu - September 26, 2002
- ↑ Gopalakrishna Adiga remembered Archived 2007-03-13 at the Wayback Machine. The Hindu - Oct 04, 2004
- ↑ "BJP cross words with Kannada writers".
- ↑ [2] Archived 2009-06-12 at the Wayback Machine. സാക്ഷി