ഗോഥൻബർഗ് ദ്വീപസമൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോഥൻബർഗ് ദക്ഷിണ ദ്വീപുസമൂഹം

ദക്ഷിണ സ്വീഡനിലെ ഗോഥൻബർഗ് എന്ന സ്ഥലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദ്വീപുകളുടെ സമൂഹമാണ് ഗോഥൻബർഗ് ദ്വീപുസമുച്ചയം. ഇവയെ ഉത്തര ഗോഥൻബർഗ് ദ്വീപുസമുച്ചയമെന്നും ദക്ഷിണ ഗോഥൻബർഗ് ദ്വീപുസമുച്ചയമെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. ഉത്തര ദ്വീപുസമുച്ചയം വാസ്റ്റർഗോഡ്ലാൻഡ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഭരണപ്രദേശവും, ദക്ഷിണ ദ്വീപുസമുച്ചയം ഗോഥൻബർഗ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പ്രദേശവുമാണ്. ദ്വീപുസമുച്ചയങ്ങളിലേക്ക് ഗതാഗതസൗകര്യത്തിനായി ഫെറികളാണ് ഉപയോഗിക്കുന്നത്. ചില ദ്വീപുകൾ പാലങ്ങൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു.

ദക്ഷിണ ദ്വീപുസമൂഹം[തിരുത്തുക]

ജോർക്കോ, ഫോട്ടോ, ഗ്രോട്ടോ,ഹൈപ്പെൻ, ഹോണോ, കൽസുന്ദ്, റോറൊ, ഒക്രോ എന്നിവയാണ് ഉത്തര ഗോഥൻബർഗ് ദ്വീപുസമൂഹത്തിലെ പ്രധാന ദ്വീപുകൾ.

ഉത്തര ദ്വീപുസമൂഹം[തിരുത്തുക]

ഗോഥൻബർഗ് എന്ന സ്വീഡനിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ തീരത്താണ് ദക്ഷിണ ദ്വീപുസമൂഹം സ്ഥിതിചെയ്യുന്നത്. ഇവിടെ 5,000 ത്തോളം സ്ഥിരതാമസക്കാരും 6000-ത്തോളം ഉഷ്ണകാല നിവാസികളുമുണ്ട്. ഇവിടെ കാറുകളില്ല. യാത്രക്കാർ സൈക്കിളുകളും, മോപ്പെഡുകളും, ഇലക്ട്രിക് കാറുകളും, ഫെറികളുമാണ് ഗതാഗതത്തിനുവേണ്ടി ആശ്രയിക്കുന്നത്. ഗോട്ടാ ആൽവ് നദിയുടെ അഴിമുഖം ഇവിടെയുണ്ട്. കൊസോ എന്ന ചെറുദ്വീപിൽ വാഹനങ്ങൾ ഇല്ല. ചെറിയ സഞ്ചാരപാതകളാണ് ഈ ദ്വീപിന്റെ പ്രത്യേകത. ഡോൺസോ എന്നത് ഗോഥൻബർഗിലെ പ്രധാന മീൻപിടുത്ത-കപ്പൽവ്യവഹാര കേന്ദ്രമാണ്. വാർഗോ എന്ന ദ്വീപ് അനേകം പറവകളുടെ ആവാസകേന്ദ്രമാണ്.

പുറത്തേക്കുള്ള കണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോഥൻബർഗ്_ദ്വീപസമൂഹം&oldid=2684689" എന്ന താളിൽനിന്ന് ശേഖരിച്ചത്