Jump to content

ഗോണ്ട്വാന (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോണ്ട്വാന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഗോണ്ട്വാന (വിവക്ഷകൾ) എന്ന താൾ കാണുക. ഗോണ്ട്വാന (വിവക്ഷകൾ)

മദ്ധ്യേന്ത്യയിലെ ഒരു ഭൂപ്രദേശമാണ്‌ ഗോണ്ട്വാന. ഗോണ്ട് ജനവിഭാഗത്തിന്റെ ആവാസകേന്ദ്രം എന്ന അർത്ഥത്തിലാണ്‌ മേഖലക്ക് ഈ പേര്‌ വന്നത്. ഗോണ്ടുകൾ മദ്ധ്യേന്ത്യയിൽ മുഴുവനും വ്യാപിച്ചിരുന്നതിനാൽ ഈ പ്രദേശത്തിന് കൃത്യമായ ഒരു അതിര്‌ നിർണയിക്കുവാൻ സാധ്യമല്ല. എന്നിരുന്നാലും മഹാരാഷ്ട്രയിലെ വിദർഭ മേഖലയുടെ കിഴക്കൻ പ്രദേശങ്ങൾ, അതിനു തൊട്ടു വടക്കായി കിടക്കുന്ന മദ്ധ്യപ്രദേശിന്റെ ഭാഗങ്ങൾ, ഛത്തീസ്ഗഢിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവ ഗോണ്ട്വാനയുടെ പ്രധാന മേഖലകളായി കണക്കാക്കുന്നു. വിശാലമായ അർത്ഥത്തിലെടുക്കുമ്പോൾ ആന്ധ്രാപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾ, പടിഞ്ഞാറൻ ഒറീസ എന്നിവയെല്ലാം ഗോണ്ട്വാനയുടെ ഭാഗങ്ങളാണ്‌.

ഫലകചലനസിദ്ധാന്തപ്രകാരം പുരാതന ഭൂഖണ്ഡമായ പാൻജിയ വിഭജിക്കപ്പെട്ടുണ്ടായ ഭൂഖണ്ഡങ്ങളിലൊന്നായ ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ പേര്‌ ഇന്ത്യയിലെ ഈ പ്രദേശത്തിൽ നിന്നും എടുത്തതാണ്‌. ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ നിലനിൽപ്പിനെ തെളിയിക്കുന്ന പുരാതനമായ പാറകളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ഈ പ്രദേശത്ത് ഒറീസയിലാണ് എന്നതാണ് ഇതിനു കാരണം.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗോണ്ട്വാന_(ഇന്ത്യ)&oldid=3476261" എന്ന താളിൽനിന്ന് ശേഖരിച്ചത്