Jump to content

ഗോട്ട്ക സാൻഡൺ ദേശീയോദ്യാനം

Coordinates: 58°22′N 19°15′E / 58.367°N 19.250°E / 58.367; 19.250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gotska Sandön National Park
Gotska sandöns nationalpark
The eastern coast, as seen from the lighthouse.
LocationGotland County, Sweden
Nearest cityFårösund, Gotland Municipality
Coordinates58°22′N 19°15′E / 58.367°N 19.250°E / 58.367; 19.250
Area44.9 കി.m2 (17.3 ച മൈ)[1]
Established1909, extended in 1963 and 1988[1]
Governing bodyNaturvårdsverket

ഗോട്ട്ക സാൻഡൺ ദേശീയോദ്യാനം (അക്ഷരാർത്ഥത്തിൽ ഗോട്ട്ലാൻറ് മണൽ ദ്വീപ്) മനുഷ്യവാസമില്ലാത്ത സ്വീഡനിലെ ഒരു ദ്വീപാണ്.

1909 മുതൽ ഒരു ദേശീയോദ്യാനമായി പരിഗണിക്കപ്പെടുന്ന ഇത് ബാൾട്ടിക് കടലിൽ ഫറോ ദ്വീപിന് 38 കിലോമീറ്റർ (24 മൈൽ) വടക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്.

നിയമപരമായി ഗോട്ട്ലാൻറ് പ്രവിശ്യയുടെ ഭാഗമായി ഇതിന് ഏതാണ്ട് 9 കിലോമീറ്റർ (5.6 മൈൽ) നീളവും 6 കിലോമീറ്റർ (3.7 മൈൽ) വീതിയുമുണ്ട്. ഇതിൻറെ ആകെ ചുറ്റളവ് 36 ചതുരശ്ര കിലോമീറ്ററാണ് (14 ചതുരശ്ര മൈൽ). ദ്വീപിലെ ഭൂരിഭാഗം പ്രദേശങ്ങളും മണൽ അടങ്ങിയിരിക്കുന്നു. ഇതിൽ ബീച്ചുകളും മണൽക്കുന്നുകളും പ്രത്യേകിച്ച് പൈൻ വനങ്ങളും ഉണ്ട്. ഗ്രേ സീലുകളുടെ കോളനിയായ ഇവിടെ ജന്തുക്കളുടെ എണ്ണം കുറവാണ്. എന്നിരുന്നാലും ഈ ദ്വീപ് നിരവധി അപൂർവ പ്രാണികളാലും ചെടികൾക്കും സമ്പന്നമാണ്. ഇതിൽ കശുബിയൻ വെച്ചുകളും നിരവധി ഓർക്കിഡുകളും ഉൾപ്പെടുന്നു. വേനൽക്കാലത്ത് സ്ഥിരമായി ഫറോ ദ്വീപിൽനിന്നും നൈനാഷാമിൽനിന്നും ഇവിടേയ്ക്ക് ബോട്ട് സർവ്വീസുകളുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Gotska Sandön National Park". Naturvårdsverket. Archived from the original on 2015-09-06. Retrieved 26 February 2009.