കോഴിക്കോട് നിന്നുള്ള ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ഗോഗുലം കേരള എഫ്.സി. ഇവർ 2017-18 സീസൺ മുതൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഫുട്‌ബോൾ ലീഗായാ ഐ-ലീഗിൽ കളിക്കാൻ തുടങ്ങി. ഇവർക്ക് ഭാരത വനിത ലീഗിലും ടീം ഉണ്ട്.
രണ്ടാം റൗണ്ട് ബിഡ്ഡിംഗ് ക്ഷണങ്ങൾക്ക് ശേഷം സെപ്റ്റംബർ 20 ന്, കേരളത്തിലെ കോഴിക്കോട് നിന്ന് ഹീറോ ഐ-ലീഗ് 2017−18 സീസണിൽ തങ്ങളുടെ ടീമിനെ കളത്തിലിറക്കാനുള്ള അവകാശം ശ്രീ ഗോകുലം ഗ്രൂപ്പിന് നൽകുന്നതിന് ബിഡ് ഇവാലുവേഷൻ കമ്മിറ്റി തീരുമാനിച്ചു. അവരുടെ ആദ്യ ഐ-ലീഗ് സീസൺ ആയതിനാൽ ക്ലബിന് മികച്ച തുടക്കം ഉണ്ടായിരുന്നില്ലെങ്കിലും, ഐ-ലീഗിലെ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മിനർവ പഞ്ചാബ് തുടങ്ങിയ വലിയ ക്ലബ്ബുകളെ ഈ സീസണിന്റെ അവസാനത്തോടെ പരാജയപ്പെടുത്തി. ഈ സീസണിലെ ഭീമൻ കൊലയാളികൾ എന്നാണ് അവർ അറിയപ്പെടുന്നത്. ഗോകുലം കേരള എഫ്‌സി 2018 മാർച്ചിൽ സ്‌പെയിനർ ഫെർണാണ്ടോ ആൻഡ്രസ് സാന്റിയാഗോ വലേരയെ മുഖ്യ പരിശീലകനായി നിയമിച്ചു.[1]