ഗൊങ്കാല കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗൊങ്കാല കൂട്ടക്കൊല
സ്ഥലംഗൊങ്കാല, അമ്പാര, ശ്രീലങ്ക
തീയതി18 സെപ്തംബർ 1999
ആക്രമണത്തിന്റെ തരം
കൂട്ടക്കൊല
ആയുധങ്ങൾകത്തികൾ, തോക്കുകൾ
മരിച്ചവർ54
ആക്രമണം നടത്തിയത്എൽ.ടി.ടി.ഇ‍‍.
പങ്കെടുത്തവർ
~75

1999 സെപ്തംബർ പതിനെട്ടാം തീയതി ശ്രീലങ്കയിലെ അമ്പാര ജില്ലയിലുള്ള ഗൊങ്കാല എന്ന ഗ്രാമത്തിലെ 50 ഓളം വരുന്ന ആളുകളെ എൽ.ടി.ടി.ഇ എന്ന തീവ്രവാദസംഘടന കൊലപ്പെടുത്തിയ സംഭവമാണ് ഗൊങ്കാല കൂട്ടക്കൊല എന്നറിയപ്പെടുന്നത്.[1] കൊല്ലപ്പെട്ടവരിൽ സ്ത്രീകളും, പുരുഷന്മാരും, കൊച്ചു കുട്ടികളും ഉൾപ്പെട്ടിരുന്നു. ആക്രമണം നടത്തിയ തീവ്രവാദികളിൽ ഏറേയും വനിതകളായിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. ഈ സംഭവത്തിനു മുമ്പ് എൽ.ടി.ടി.ഇ നടത്തിയ ആക്രമണങ്ങളിലൊന്നിലും വനിതകൾ കാര്യമായി ഇടപെട്ടിരുന്നില്ല.

കൂട്ടക്കൊല[തിരുത്തുക]

1999 സെപ്തംബർ 18 ആം തീയതി അതിരാവിലെ അമ്പാരയിലുള്ള 31 ആം നമ്പർ കോളനിയിലാണ് അക്രമം അരങ്ങേറിയത്. ഗ്രാമത്തിലേക്കു ഇരച്ചു കയറിയ എൽ.ടി.ടി.ഇ തീവ്രവാദികൾ ഉറങ്ങികിടന്നിരുന്ന അമ്പതോളം സിംഹളരെ കൊലപ്പെടുത്തി. ഈ കോളനിയിലെ അക്രമത്തിനുശേഷം,തൊട്ടടുത്ത അയൽപ്രദേശങ്ങളിലെ വീടുകളിൽ നാലു പേരെ കൂടി തീവ്രവാദികൾ കൊന്നൊടുക്കി.

ഇരകൾ[തിരുത്തുക]

27 പുരുഷന്മാരും 17 സ്ത്രീകളും പത്തു കുട്ടികളും ആണു അക്രമത്തിൽ കൊല്ലപ്പെട്ടത്. മരിച്ച രണ്ടു സ്ത്രീകൾ ഗർഭിണികളായിരുന്നു. ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം, ഒരാളെ മാത്രമാണ് വെടിവെച്ചു കൊന്നത്, കത്തികളും , വാളുകളുമുപയോഗിച്ചായിരുന്നു ബാക്കിയുള്ളവരെ കൊലപ്പെടുത്തിയത്.[2]

അവലംബം[തിരുത്തുക]

  1. "Carnage in eastern Sri Lanka". The Frontline. 1999-10-08. ശേഖരിച്ചത് 2016-10-15.
  2. "Pre-dawn horror in Ampara". The Sunday Times. 1999-09-19. ശേഖരിച്ചത് 2016-10-15.
"https://ml.wikipedia.org/w/index.php?title=ഗൊങ്കാല_കൂട്ടക്കൊല&oldid=2413065" എന്ന താളിൽനിന്ന് ശേഖരിച്ചത്