Jump to content

ഗെർ‌ട്രൂഡ് ആതർ‌ട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗെർ‌ട്രൂഡ് ആതർ‌ട്ടൺ
ജനനംGertrude Franklin Horn
(1857-10-30)ഒക്ടോബർ 30, 1857
San Francisco, California, US
മരണംജൂൺ 14, 1948(1948-06-14) (പ്രായം 90)
San Francisco
തൂലികാ നാമംAsmodeus, Frank Lin
തൊഴിൽNovelist and short story writer.
പഠിച്ച വിദ്യാലയംD. Litt., Mills College
LL.D., University of California
അവാർഡുകൾInternational Academy of Letters and Sciences of Italy (Gold Medal)
Legion of Honor honorary member, 1925
American Academy of Arts and Letters, 1938
പങ്കാളി
George H. Bowen Atherton
(m. 1876; died 1887)
ഗെർ‌ട്രൂഡ് ആതർ‌ട്ടൺ തന്റെ കരിയറിന്റെ തുടക്കത്തിൽ.

ഗെർ‌ട്രൂഡ് ഫ്രാങ്ക്ലിൻ ഹോൺ ആതർ‌ട്ടൺ (ജീവിതകാലം: ഒക്ടോബർ 30, 1857 - ജൂൺ 14, 1948) ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു.[1] അവളുടെ പല നോവലുകളുടേയും പശ്ചാത്തലമായിരുന്നത് സ്വന്തം സംസ്ഥാനമായ കാലിഫോർണിയയായിരുന്നു. അവളുടെ ബെസ്റ്റ് സെല്ലറായിരുന്ന ബ്ലാക്ക് ഓക്സൺ (1923) എന്ന നോവൽ അതേ പേരിൽ ഒരു നിശ്ശബ്ദ സിനിമയായി. നോവലുകൾക്ക് പുറമേ ചെറുകഥകൾ, ഉപന്യാസങ്ങൾ എന്നിവയും ഫെമിനിസം, രാഷ്ട്രീയം, യുദ്ധം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി മാസികകൾക്കും പത്രങ്ങൾക്കുമായി ലേഖനങ്ങളും അവർ എഴുതിയിരുന്നു. ശക്തമായ ഇച്ഛാശക്തിയും സ്വതന്ത്ര ചിന്താഗതിയുമുണ്ടായിരുന്ന അവരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും വെളുപ്പു മേധാവിത്വപരമായ കാഴ്ചപ്പാടുകളും ചിലപ്പോഴൊക്കെ വിവാദപരവുമായിരുന്നു.

ആദ്യകാലം

[തിരുത്തുക]

ഗെർ‌ട്രൂഡ് ഫ്രാങ്ക്ലിൻ ഹോൺ 1857 ഒക്ടോബർ 30 ന് കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ തോമസ് ലുഡോവിച്ച് ഹോണിന്റേയും പത്നി ഗെർ‌ട്രൂഡ് ഫ്രാങ്ക്ലിന്റേയും പുത്രിയായി ജനിച്ചു. 1860-ൽ അവൾക്ക് രണ്ടുവയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിയുകയും ഭക്തനായ പ്രെസ്ബൈറ്റീരിയനും ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ ഒരു ബന്ധുവുമായിരുന്ന മാതൃമുത്തച്ഛൻ സ്റ്റീഫൻ ഫ്രാങ്ക്ലിന്റെ സംരക്ഷണയിൽ വളരുകയും ചെയ്തു.[2][3][4] നന്നായി വായിക്കണമെന്നുള്ള മുത്തച്ഛൻ ഫ്രാങ്ക്ലിന്റെ നിർബന്ധം അവളെ വളരെയധികം സ്വാധീനിച്ചിരുന്നു. കാലിഫോർണിയയിലെ ബെനിസിയയിൽ സെന്റ് മേരീസ് ഹാൾ ഹൈസ്കൂളിലും, കെന്റക്കിയിലെ ലെക്സിംഗ്ടണിൽ സെയർ സ്കൂളിലുമായി അവൾ വിദ്യാഭ്യാസം ചെയ്തു.

ഗെർ‌ട്രൂഡിന്റെ കലഹപ്രിയ സ്വഭാവം കാരണം തുടർന്ന് അവളെ വീട്ടിൽ പാർപ്പിക്കാൻ അമ്മായി വിസമ്മതിച്ചതിനെത്തുടർന്ന് അവൾ മുത്തച്ഛനോടും മാതാവിനോടുമൊപ്പം താമസിക്കാൻ കെന്റക്കിയിലേക്ക് മടങ്ങിപ്പോയി. അവിടെ വച്ച് ഫാക്സൺ ആതർട്ടൺ എന്ന വ്യക്തിയുടെ പുത്രനും ഗെർ‌ട്രൂഡിന്റെ മാതാവിന്റെ കാമുകനുമായിരുന്ന ജോർജ്ജ് എച്ച്.ബി. ആതർട്ടണെ കണ്ടുമുട്ടി.[5] മകളായ ഗെർ‌ട്രൂഡിനോട് കൂടുതൽ താല്പര്യമുണ്ടായ ജോർജ്ജ് ആറാമത്തെ വിവാഹാഭ്യർത്ഥന നടത്തുകയും അത് അവൾ അംഗീകരിച്ചതിനുശേഷം അവർ 1876 ഫെബ്രുവരി 15 ന് ഒളിച്ചോടുകയും ചെയ്തു.[6] അയാളോടും അയാളുടെ മേധാവത്വം പുലർത്തുന്ന ചിലിയൻ സ്വദേശിയായ മാതാവിനോടുമൊപ്പം ഗെർ‌ട്രൂഡ് താമസമാക്കി. സാൻ‌ഫ്രാൻ‌സിസ്കോയിലെ ആതർ‌ട്ടൺ‌ മാൻ‌ഷനിലും ഇപ്പോഴത്തെ കാലിഫോർണിയയിലെ അതെർട്ടനിലെ അവരുടെ ഫെയർ ഓക്സ് എസ്റ്റേറ്റിലുമായുള്ള ജീവിതം വിരസതയുണ്ടാക്കുന്നതാണെന്നു കണ്ടെത്തി.[7] വിവാഹജീവിതത്തിലെ നിരാശയുടെ ഫലമായി അവൾ ഒരു സ്വതന്ത്ര ജീവിതം വികസിപ്പിക്കാൻ തുടങ്ങി.[8] പുത്രൻ ജോർജ്ജിന്റെ ഡിഫ്തീരിയ ബാധിച്ചുള്ള മരണം, ഭർത്താവിന്റെ കടലിൽ വച്ചുള്ള മരണം എന്നീ രണ്ട് ദുരന്തങ്ങൾ അവളുടെ ജീവിതത്തെ നാടകീയമായി മാറ്റി മറിച്ചു. മകളായ മുറിയലിനൊപ്പം അവൾ തനിച്ചാകുകയും സ്വയം പിന്തുണയ്‌ക്കേണ്ട അവസ്ഥ വന്നെത്തുകയും ചെയ്തു.[9] മുറിയേലിനെ വളർത്താനും ജോർജിന് ലഭിക്കേണ്ടതായ അവകാശം നൽകാനും അവളുടെ അമ്മായിയമ്മ സമ്മതിച്ചു.[10]

തന്നെ ഏറ്റവും സ്വാധീനിച്ച പുസ്തകങ്ങൾ ഹിപ്പോളൈറ്റ് ടെയിന്റെ "ഹിസ്റ്ററി ഓഫ് ഇംഗ്ലണ്ട് ലിറ്ററേച്ചർ", ഹെർബർട്ട് സ്പെൻസറിന്റെ പുസ്തകങ്ങൾ എന്നിവയാണെന്ന് ആതർട്ടൺ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.[11]

പത്തൊൻപതാം നൂറ്റാണ്ട്

[തിരുത്തുക]

ആതർട്ടണിന്റെ ആദ്യ പ്രസിദ്ധീകരണമായ "ദി റാൻ‌ഡോൾഫ്സ് ഓഫ് റെഡ്വുഡ്: എ റൊമാൻസ്" 1882 മാർച്ചിൽ ദി അർഗോനൌട്ട് പത്രത്തിൽ അസ്മോഡിയസ് എന്ന തുലികാ നാമത്തിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു. താൻ രചയിതാവാണെന്ന് വീട്ടുകാരോട് അവർ വെളിപ്പെടുത്തിയപ്പോൾ, അത് അവളെ വീട്ടിൽനിന്നു ബഹിഷ്കരിക്കുന്നതിനു കാരണമായി. 1888-ൽ മുറിയേലിനെ മുത്തശ്ശിക്കൊപ്പം വിട്ട് അവൾ ന്യൂയോർക്കിലേക്ക് പുറപ്പെട്ടു. അവൾ ലണ്ടനിലേക്ക് യാത്ര ചെയ്യുകയും ഒടുവിൽ കാലിഫോർണിയയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ആതർട്ടണിന്റെ ആദ്യ നോവൽ 'വാട്ട് ഡ്രീംസ് മേ കം' 1888 ൽ ഫ്രാങ്ക് ലിൻ എന്ന തൂലികാ നാമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Paterson, Isabel, "Gertrude Atherton: A Personality" 'The Bookman, New York, February 1924, (pgs. 632-636)
  2. Merriman, C.D. "Gertrude Franklin Horn Atherton". Biography. The Literature Network. Retrieved November 28, 2011.
  3. American women writers, 1900-1945 : a bio-bibliographical critical sourcebook. Champion, Laurie., Nelson, Emmanuel S. (Emmanuel Sampath), 1954-. Westport, Conn.: Greenwood Press. 2000. ISBN 9781429473248. OCLC 55002835.{{cite book}}: CS1 maint: others (link)
  4. Paterson, Isabel, "Gertrude Atherton: A Personality" 'The Bookman, New York, February 1924, (pgs. 632-636)
  5. American women writers, 1900-1945 : a bio-bibliographical critical sourcebook. Champion, Laurie., Nelson, Emmanuel S. (Emmanuel Sampath), 1954-. Westport, Conn.: Greenwood Press. 2000. ISBN 9781429473248. OCLC 55002835.{{cite book}}: CS1 maint: others (link)
  6. Dowd, Katie (October 9, 2018). "A body in the rum barrel: The true story behind San Francisco's booziest, weirdest ghost", San Francisco Chronicle.
  7. Leider, Emily Wortis (1991). California's Daughter: Gertrude Atherton and Her Times, p. 42. Stanford University Press. Retrieved 21 May 2014.
  8. American women writers, 1900-1945 : a bio-bibliographical critical sourcebook. Champion, Laurie., Nelson, Emmanuel S. (Emmanuel Sampath), 1954-. Westport, Conn.: Greenwood Press. 2000. ISBN 9781429473248. OCLC 55002835.{{cite book}}: CS1 maint: others (link)
  9. McClure, Charlotte S. (1989). American Short-Story Writers, 1880–1910. Detroit, Michigan: Gale. ISBN 978-0-8103-4556-0.
  10. Dowd, Katie (October 9, 2018). "A body in the rum barrel: The true story behind San Francisco's booziest, weirdest ghost", San Francisco Chronicle.
  11. Paterson, Isabel, "Gertrude Atherton: A Personality" 'The Bookman, New York, February 1924, (pgs. 632-636)
"https://ml.wikipedia.org/w/index.php?title=ഗെർ‌ട്രൂഡ്_ആതർ‌ട്ടൺ&oldid=3290137" എന്ന താളിൽനിന്ന് ശേഖരിച്ചത്