ഗെയ്ൽ പാട്രിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗെയ്ൽ പാട്രിക്
1942 ലെ സ്റ്റുഡോയ പബ്ലിസിറ്റി ഫോട്ടോ
ജനനം
മാർഗരറ്റ് ലാവെൽ ഫിറ്റ്സ്പാട്രിക്

(1911-06-20)ജൂൺ 20, 1911
മരണംജൂലൈ 6, 1980(1980-07-06) (പ്രായം 69)
മറ്റ് പേരുകൾ
  • Gail Patrick Jackson
  • Gail Patrick Velde
കലാലയംഹോവാർഡ് കോളജ്
സജീവ കാലം1932–1973
ജീവിതപങ്കാളി(കൾ)
  • റോബർട്ട് ഹോവാർഡ് കോബ്
    (married 1936–1941)
  • അർനോൾഡ് ഡീൻ വൈറ്റ്
    (married 1944–1946)
  • തോമസ് കോൺവെൽ ജാക്സൺ
    (married 1947–1969)
  • ജോൺ ഇ വെൽഡെ ജൂനിയർ
    (married 1974–1980)
കുട്ടികൾ2

ഗെയ്ൽ പാട്രിക് (ജനനം മാർഗരറ്റ് ലാവെൽ ഫിറ്റ്സ്പാട്രിക്, ജൂൺ 20, 1911 - ജൂലൈ 6, 1980) ഒരു അമേരിക്കൻ ചലച്ചിത്ര നടിയും ടെലിവിഷൻ നിർമ്മാതാവുമായിരുന്നു. പലപ്പോഴും താന്തോന്നിയായ പെൺകുട്ടിയോ മറ്റ് സ്ത്രീ വേഷങ്ങളോ അവതരിപ്പിച്ചിരുന്ന അവർ പ്രധാനമായും മൈ മാൻ ഗോഡ്ഫ്രെ (1936), സ്റ്റേജ് ഡോർ (1937), മൈ ഫേവറിറ്റ് വൈഫ് (1940) തുടങ്ങി 1932 നും 1948 നും ഇടയിൽ 60-ലധികം ഫീച്ചർ ഫിലിമുകളിൽ പ്രത്യക്ഷപ്പെട്ടു.

അഭിനയത്തിൽ നിന്ന് വിരമിച്ച ശേഷം, ഗെയ്ൽ പാട്രിക് ജാക്‌സൺ എന്ന പേരിൽ പൈസാനോ പ്രൊഡക്ഷൻസിന്റെ പ്രസിഡന്റും പെറി മേസൺ ടെലിവിഷൻ പരമ്പരയുടെ (1957-66) എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി അവർ മാറി. പെറി മേസൺ സംപ്രേഷണം ചെയ്ത ഒമ്പത് വർഷത്തിനിടെ പ്രൈം ടൈമിലെ ഏക വനിതാ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാളായിരുന്നു അവർ. നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്‌സ് ആൻഡ് സയൻസസിന്റെ വൈസ് പ്രസിഡന്റായും അതിന്റെ ഹോളിവുഡ് ചാപ്റ്ററിന്റെ പ്രസിഡന്റായും രണ്ട് തവണ (1960-62) സേവനമനുഷ്ഠിച്ച അവർ അക്കാഡമിയിൽ നേതൃശേഷിയിൽ സേവനമനുഷ്ഠിച്ച ആദ്യ വനിതയും 1983 വരെ അതിന്റെ ഏക വനിതാ മേധാവിയുമായി മാറി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗെയ്ൽ_പാട്രിക്&oldid=3737682" എന്ന താളിൽനിന്ന് ശേഖരിച്ചത്