ഗൂഢാലേഖനവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗൂഢലേഖനശാസ്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജർമ്മൻ ലോറൻസ് ഗൂഡലേഖന യന്ത്രം, രണ്ടാം ലോകമഹായുദ്ധ സമയത്ത് ഉയർന്ന ഉദ്യോഗസ്ഥൻമാർ സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്നു

വിവരങ്ങളുടെ സുരക്ഷിതത്വത്തിനായി അവയെ നിഗൂഢമാക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തേയും പ്രായോഗികതയേയുമാണ്‌ ഗൂഢാലേഖനവിദ്യ അഥവാ ക്രിപ്റ്റോഗ്രാഫി എന്ന് പറയുന്നത്. മറഞ്ഞത് എന്ന κρύπτω (ക്രിപ്റ്റോ), എഴുതാൻ എന്ന γράφω (ഗ്രാഫോ) അല്ലെങ്കിൽ സംസാരിക്കാൻ എന്ന λέγειν (ലെജീൻ) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നുണ്ടായതാണ്‌ ക്രിപ്റ്റോഗ്രാഫി എന്ന വാക്ക്.

ഗണിതശാസ്ത്രത്തിന്റെയും കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെയും ശാഖയായിട്ടാണ്‌ ആധുനികകാലത്ത് ഇതിനെ പരിഗണിക്കുന്നത്, വിവര സിദ്ധാന്തം (Information theory), കമ്പ്യൂട്ടർ സുരക്ഷിതത്വം (Computer security), എൻജിനീയറിങ്ങ് എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ ഈ മേഖല. ഇപ്പോൾ സാങ്കേതികപരമായി മുന്നിട്ട് നിൽക്കുന്ന സമൂഹങ്ങളിൽ ഇത് വളരെയധികം ഉപയോഗിക്കപ്പെടുന്നു. എ.ടി.എം കാർഡുകൾ, കമ്പ്യൂട്ടർ രഹസ്യവാക്കുകൾ (computer passwords), ഇലക്ട്രോണിക് വ്യാപാരം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നു.

ആധുനിക യുഗത്തിനു മുമ്പുള്ള ക്രിപ്റ്റോഗ്രഫി എൻക്രിപ്ഷന്റെ പര്യായമായിരുന്നു, വായിക്കാൻ കഴിയുന്ന അവസ്ഥയിൽ നിന്ന് അസംബന്ധമായ വാക്കുകളിലേക്ക് വിവരങ്ങൾ പരിവർത്തനം ചെയ്യുക. എൻ‌ക്രിപ്റ്റ് ചെയ്ത സന്ദേശത്തിന്റെ ഒറിജിനേറ്റർ ഡീകോഡിംഗ് സാങ്കേതികത എതിരാളികളിൽ നിന്നുള്ള ആക്സസ് തടയുകയും, സ്വീകർത്താക്കളുമായി മാത്രം പങ്കിടുന്നു. ക്രിപ്റ്റോഗ്രഫി സാഹിത്യം പലപ്പോഴും അയച്ചയാൾക്ക് ആലീസ് ("എ"), ഉദ്ദേശിച്ച സ്വീകർത്താവിന് ബോബ് ("ബി"), പ്രതിയോഗിക്ക് ഈവ് ("ഈവ് ഡ്രോപ്പർ") എന്നീ പേരുകൾ ഉപയോഗിക്കുന്നു.[1]

ക്രിപ്റ്റോഗ്രഫി[തിരുത്തുക]

നിഗൂഢമായ എന്നർത്ഥം വരുന്ന ക്രിപ്‌റ്റോസ്‌, എഴുത്തു എന്നർത്ഥം വരുന്ന ഗ്രാഫീൻ എന്നീ ലാറ്റിൻ പദങ്ങളിൽ നിന്നുത്ഭവിച്ച ഒരു വാക്കാണ് ക്രിപ്റ്റോഗ്രഫി.

പേര് സൂചിപ്പിക്കും പോലെ തന്നെ നിഗൂഢമായ എഴുത്തുകൾ അയക്കാനുള്ള സംവിധാനം എന്ന നിലയ്ക്ക് ക്രിപ്റ്റോഗ്രഫിയുടെ ഉപയോഗം പ്രാചീനകാലം മുതൽ തന്നെ സജീവമായിരുന്നു. ജൂലിയസ് സീസർ രഹസ്യ സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചിരുന്ന സീസർ സൈഫർ ഇതിന് ഒരു ഉദാഹരണമാണ്. ഇംഗ്ലീഷിൽ ആണെങ്കിൽ Aക്കു പകരം B, B ക്കു പകരം C അങ്ങനെ അവസാനം Zനു പകരം A. ഇങ്ങനെ എല്ലാ അക്ഷരങ്ങളുടെയും സ്ഥാനം ഒരേപോലെ മാറ്റുന്നതുകൊണ്ട് ഇതിനെ ഷിഫ്റ്റ് സൈഫർ എന്നും വിളിക്കാറുണ്ട്. [2]

കാലങ്ങൾക്ക് ശേഷം ലോകമഹായുദ്ധങ്ങളുടെ സമയത്തു ശത്രു സൈന്യത്തിനെതിരായ നീക്കങ്ങൾ യുദ്ധക്കളത്തിലെത്തിക്കാനും ഇത്തരം സന്ദേശങ്ങളുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാനും വേണ്ടി ഒട്ടേറെ രാജ്യങ്ങൾ ക്രിപ്റ്റോഗ്രഫിയെ ആശ്രയിക്കുകയും സ്വാഭാവികമായും ഈ മേഖലകളിൽ നിരവധി പുരോഗതികൾ കൈവരികയും ചെയ്തു.

കമ്പ്യൂട്ടറുകളുടെ യുഗം ആരംഭിച്ചതോടെ സുരക്ഷിതമാർന്ന ആശയവിനിമയത്തിനും മറ്റുമായി ഇവ ഡിജിറ്റൽ രൂപം കൈവരിക്കുകയുണ്ടായി. ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ സന്ദേശങ്ങളുടെ ഉള്ളടക്കം രഹസ്യമാക്കാൻ തക്കമുള്ള നടപടിക്രമങ്ങൾ രൂപം കൊള്ളുകയുണ്ടായി.

ക്രിപ്റ്റോഗ്രഫിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങൾ ഇവയൊക്കെ ആണ് :

  • സന്ദേശങ്ങളുടെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുക
  • സന്ദേശങ്ങൾക്ക് സാധുത്വം നൽകുക
  • സന്ദേശങ്ങളുടെ സമ്പൂർണ്ണത ഉറപ്പുവരുത്തുക
  • സന്ദേശങ്ങളുടെ പിതൃത്വം തള്ളിക്കളയാതിരിക്കാനുള്ള ബാദ്ധ്യത ഉറപ്പുവരുത്തുക
  • രഹസ്യ സന്ദേശങ്ങൾ വായനായോഗ്യമാക്കാനുള്ള സുരക്ഷിതമായ വഴികളൊരുക്കുക

സാധാരണനിലയ്ക്ക് മൂന്ന് തരത്തിലുള്ള ക്രിപ്റ്റോഗ്രാഫിക് നടപടിക്രമങ്ങളാണ് ഉപയോഗിച്ചു വരുന്നത് :

സീക്രെറ്റ്  കീ ക്രിപ്റ്റോഗ്രഫി അഥവാ സിമട്രിക് ക്രിപ്റ്റോഗ്രഫി[തിരുത്തുക]

ഇത്തരം ക്രിപ്റ്റോഗ്രാഫിക് നടപടിക്രമങ്ങളിൽ പ്രേക്ഷകനും സ്വീകർത്താവും ഒരു സന്ദേശം നിഗൂഢമാക്കാനും അതിനെ തിരിച്ചു വായനായോഗ്യമാക്കാനും ഒരേ കീ ഉപയോഗിച്ചു വരുന്നു.

പബ്ലിക് കീ ക്രിപ്റ്റോഗ്രഫി[തിരുത്തുക]

ഇങ്ങനെയുള്ള ക്രിപ്റ്റോഗ്രഫി നടപടിക്രമങ്ങളിൽ പ്രേക്ഷകന് സന്ദേശം നിഗൂഢമാക്കാൻ ഒരു കീയും സ്വീകർത്താവിന് സന്ദേശം വായനായോഗ്യമാക്കാൻ മറ്റൊരു കീയും വേണ്ടി വരുന്നു.

ഹാഷ് ഫങ്ക്ഷന്സ്[തിരുത്തുക]

ഹാഷ് ഫങ്ക്ഷന് നടപടിക്രമം ഒരു സന്ദേശത്തിന്റെയോ അല്ലെങ്കിൽ ഒരു ഫയലിന്റേയോ  പൂർണ്ണത്വത്തെ തെളിയിക്കാൻ ഉപകാരപ്പെടുന്നു. പ്രേക്ഷകന് അയക്കുന്ന സന്ദേശത്തിന്റെ ഹാഷ് വിലയും സ്വീകർത്താവിന് ലഭിക്കുന്ന സന്ദേശത്തിന്റെ ഹാഷ് വിലയും സാമ്യമുള്ളതാണെങ്കിൽ അത് സന്ദേശത്തിന്റെ പൂർണത്വം തെളിയിക്കുന്നു.

ഇന്റർനെറ്റ് എന്ന അതിബൃഹത്തായ ആശയവിനിമയ സംവിധാനത്തിന്റെ സുരക്ഷ ഊട്ടിയുറപ്പിക്കുന്നതിന് ക്രിപ്റ്റോഗ്രാഫിക് നടപടിക്രമങ്ങൾ ചെയ്യുന്ന സംഭാവന ചെറുതല്ല. വർദ്ധിച്ചു വരുന്ന സൈബർ ആക്രമണങ്ങളെയും മറ്റു നിയമവിരുദ്ധമായ പ്രവർത്തനങ്ങളും തടയാൻ ക്രിപ്റ്റോഗ്രഫി എന്ന മേഖലയുടെ വളർച്ച കൊണ്ട് സാധിക്കും.

അവലംബം[തിരുത്തുക]

  1. What is Cryptography?: Indiatimes
  2. An overview of cryptography
  1. Biggs, Norman (2008). Codes: An introduction to Information Communication and Cryptography. Springer. p. 171.
  2. "Cracking the Code". Central Intelligence Agency. Archived from the original on 2020-12-26. Retrieved 2019-02-17.
"https://ml.wikipedia.org/w/index.php?title=ഗൂഢാലേഖനവിദ്യ&oldid=3976795" എന്ന താളിൽനിന്ന് ശേഖരിച്ചത്