ഗൂഗിൾ ഹോം
![]() ഗൂഗിൾ ഹോം | |
ഡെവലപ്പർ | ഗൂഗിൾ |
---|---|
തരം | സ്മാർട്ട് സ്‌പീക്കർ |
പുറത്തിറക്കിയ തിയതി | നവംബർ 4, 2016 | (United States)
സി.പി.യു | ഹോം: മാർവെൽ 88DE3006 ആർമാട 1500 മിനി പ്ലസ് ഡുവൽ കോർ ആം കോർടസ്ക്-എ7 മീഡിയ പ്രോസസ്സർ[1] |
ഇൻപുട് | Voice commands, limited physical touch surface |
കണക്ടിവിറ്റി | വൈ-ഫൈ ഡുവൽ-ബാൻഡ് (2.4/5 GHz) 802.11b/g/n/ac,[2] ബ്ലൂടൂത്ത് |
അളവുകൾ | ഹോം: 96.4 മി.മീ (3.80 in) diameter, 142.8 മി.മീ (5.62 in) high[2] ഹോം മിനി: 98 മി.മീ (3.86 in) diameter, 42 മി.മീ (1.65 in) high[2] ഹോം മാക്‌സ്: 336.6 മി.മീ (13.25 in) wide, 190 മി.മീ (7.48 in) high[2] |
ഭാരം | ഹോം: 477 g (1.05 lb)[2] ഹോം മിനി: 173 g (0.38 lb)[2] ഹോം മാക്‌സ്: 5,300 g (11.68 lb)[2] |
വെബ്‌സൈറ്റ് | home |
ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു സ്മാർട്ട് സ്‌പീക്കർ ബ്രാൻഡാണ് ഗൂഗിൾ ഹോം. 2016 മേയ് മാസത്തിൽ ഈ ഉപകരണം പ്രഖ്യാപിക്കുകയും 2016 നവംബറിൽ അമേരിക്കയിൽ പുറത്തിറക്കുകയും ചെയ്തു. ആഗോളതലത്തിൽ 2017 ൽ പലപ്പോഴായി പുറത്തിറങ്ങി.
ഗൂഗിൾ അസിസ്റ്റന്റ് എന്ന ഗൂഗിളിന്റെ ഇന്റലിജന്റ് പേഴ്‌സണൽ അസിസ്റ്റന്റ് മുഖേന ഗൂഗിൾ ഹോം സ്മാർട്ട് സ്‌പീക്കറുമായി സംവദിക്കാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. ഗൂഗിളിന്റെ തന്നെയും മറ്റ് സേവനദാതാക്കളുടെയും പലവിധത്തിലുള്ള സേവനങ്ങൾ ഈ സ്‌പീക്കറിൽ സംയോജിപ്പിച്ചിരിക്കുന്നു. സംഗീതം കേൾക്കാനും, വീഡിയോ അല്ലെങ്കിൽ ഫോട്ടോ എന്നിവ പ്ലേ ചെയ്യുന്നത് നിയന്ത്രിക്കാനും ശബ്ദം മുഖേന ഉപയോക്താകൾക്ക് കഴിയും. ഹോം ഓട്ടോമേഷൻ പിന്തുണ ഈ ഉപകരണത്തിൽ ലഭ്യമാണ്. ഉപയോക്താക്കൾക്ക് അവരുടെ ശബ്ദം ഉപയോഗിച്ച് സ്മാർട്ട് ഹോം വീട്ടുപകരണങ്ങൾ നിയന്ത്രിക്കാൻ അനുവദിക്കുന്നു. ഒരു വീട്ടിലെ വിവിധ മുറികളിൽ ഓരോ ഗൂഗിൾ ഹോം സ്മാർട്ട് സ്‌പീക്കർ സ്ഥാപിച്ച് അതിന്റെ പ്രവർത്തനം സമന്വയിപ്പിക്കാവുന്നതാണ്. ഏപ്രിൽ 2017 ലെ ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് മുഖേന ആറു പേരുടെ വരെ ശബ്ദം തിരിച്ചറിയാനുള്ള ശേഷി ഈ ഉപകരണം നേടി.
ഇതും കാണുക[തിരുത്തുക]
- ആമസോൺ എക്കോ
- ഹോംപോഡ്
- ഇൻവോക്ക്