ഗൂഗിൾ അസിസ്റ്റന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൂഗിൾ അസിസ്റ്റന്റ്
വികസിപ്പിച്ചത്Google
ആദ്യപതിപ്പ്മേയ് 18, 2016; 8 വർഷങ്ങൾക്ക് മുമ്പ് (2016-05-18)
ഭാഷC++
ഓപ്പറേറ്റിങ് സിസ്റ്റംAndroid, ChromeOS, iOS, iPadOS, KaiOS, Linux
പ്ലാറ്റ്‌ഫോം
ReplacesGoogle Now
ലഭ്യമായ ഭാഷകൾEnglish, Arabic, Bengali, Chinese (Simplified), Chinese (Traditional), Danish, Dutch, French, German, Gujarati, Hindi, Indonesian, Italian, Japanese, Kannada, Korean, Malayalam, Marathi, Norwegian, Polish, Portuguese, Russian, Spanish, Swedish, Tamil, Telugu, Thai, Turkish, Urdu, Vietnamese
തരംVirtual assistant
വെബ്‌സൈറ്റ്assistant.google.com

ഗൂഗിൾ അസിസ്റ്റന്റ് എന്നത് ഗൂഗിൾ വികസിപ്പിച്ച ഒരു ബുദ്ധിമാനായ വെർച്വൽ വ്യക്തിഗത അസിസ്റ്റന്റ് ആണ്. ഇത് 2016 മെയ് മാസത്തിലെ ഡെവലപ്പർ കോൺഫറൻസിലാണ് പ്രഖ്യാപിച്ചത്.[1]ഗൂഗിൾ നൗനെ അപേക്ഷിച്ച് ഗൂഗിൾ അസിസ്റ്റന്റിന് ഉപഭോക്താവുമായി രണ്ടു-വഴി സംഭാഷണങ്ങളിൽ ഏർപ്പെടാൻ കഴിയും.അസിസ്റ്റന്റ് ഗൂഗിളിന്റെ മെസ്സേജിംഗ് ആപ്പായ അലോയിലും ഗൂഗിൾ ഹോമിലുമാണ് ആദ്യമായി അവതരിപ്പിച്ചത്.

ഒരു പ്രത്യേക കാലയളവിൽ പിക്സൽ, പിക്സൽ എക്സ്എൽ സ്മാർട്ട്ഫോണുകൾക്ക്‌ എക്സ്ക്ലൂസീവ് ആയിരുന്ന അസിസ്റ്റന്റ് ഫെബ്രുവരിയിൽ 2017-നു ശേഷം മറ്റ് ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമായിതുടങ്ങി. മേയ് യിൽ ഐഒഎസിൽ ഒരു അപ്പ് ആയി റിലീസ് ചെയ്തു. മൂന്നാം കക്ഷി സ്‌മാർട്ട്‌ഫോണുകളും ആൻഡ്രായ്ഡ് വെയർ (ഇപ്പോൾ വെയർ ഒഎസ്) എന്നിവയുൾപ്പെടെ 2017 ഫെബ്രുവരി മുതൽ മറ്റ് ആൻഡ്രായ്ഡ് ഉപകരണങ്ങളിൽ ഇത് വിന്യസിച്ചു. 2017 ഏപ്രിലിൽ ഒരു സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റിന്റെ പ്രഖ്യാപനത്തിനൊപ്പം, കാറുകളും തേർഡ്-പാർട്ടി സ്‌മാർട്ട് വീട്ടുപകരണങ്ങളും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഉപകരണങ്ങളെ പിന്തുണയ്‌ക്കുന്നതിനായി അസിസ്‌റ്റന്റ് കൂടുതൽ വിപുലീകരിച്ചു. മൂന്നാം കക്ഷി ഡെവലപ്പർമാർക്കും അസിസ്റ്റന്റിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനാകും. ആൻഡ്രായ്ഡ് 7.0+ വെർഷന് മുകളിൽ ഉള്ള ഫോണുകളിൽ മാത്രമേ ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ട് ചെയ്യുമായിരുന്നുള്ളൂ. പിന്നീട് 5.0+ വെർഷന് മുകളിലും സപ്പോർട്ട് ചെയ്ത് തുടങ്ങി.ഗൂഗിൽ അസിസ്റ്റന്റിൽ 2019-ൽ ഗൂഗിൾ ലെൻസ് അവതരിപ്പിച്ചു. അസിസ്റ്റന്റിന് 5 തരത്തിലുള്ള ശബ്ദത്തിൽ സംസാരിക്കാൻ കഴിയും എങ്കിലും പിന്നീട് ഇവയിൽ നിന്നും 4 ശബ്ദങ്ങളും ഒഴിവാക്കിയിരുന്നു. 2019 ആഗസ്റ്റിൽ സ്ഥിരമായ ശബ്ദത്തിന് (സ്ത്രീയുടെ ശബ്ദം) പുറമേ ഒരു ശബ്ദം കൂടി (പുരുഷ ശബ്ദം) ഉൾപ്പെടുത്തി. മലയാളത്തിൽ സംസാരിക്കാനും ഇപ്പോൾ ഗൂഗിൾ അസിസ്റ്റന്റിന് സാധിക്കും. മലയാളത്തിന് പുറമേ 5 ഇന്ത്യൻ ഭാഷയിൽ സംസാരിക്കാനും ഗൂഗിൾ അസിസ്റ്റന്റിന് കഴിയും.[2]ഗൂഗിൾ അസിസ്റ്റന്റ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ക്രമീകരിച്ചിട്ടുണ്ട്. 2017 ഒക്ടോബർ 4-നാണ് പ്ലേ സ്റ്റോറിൽ ഗൂഗിൾ അസിസ്റ്റന്റ് റിലീസ് ചെയ്തത്. 2018 മാർച്ച് 5ന് ശേഷം ഗൂഗിൾ അസിസ്റ്റന്റ് അപ്ഡേറ്റ് ലഭ്യമല്ല. ഗൂഗിൾ നേരിട്ട് ഗൂഗിൾ അസിസ്റ്റന്റ് അപ്ഡേറ്റ് ലഭ്യമാക്കിയത് കൊണ്ടാണ് പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ അസിസ്റ്റന്റ് അപ്ഡേറ്റുകൾ ലഭ്യമല്ലാത്തത്. ലോകത്തിലെ ഏത് വിവരങ്ങളും വളരെ വേഗത്തിൽ ആക്സസ് ചെയ്യാൻ ഗൂഗിൾ അസിസ്റ്റന്റിന് കഴിയും. മറ്റുള്ള അസിസ്റ്റന്റിനെ അപേക്ഷിച്ച് ഗൂഗിൾ അസിസ്റ്റന്റ് ആണ് ഫോണുകളിൽ മികച്ചതായി നിൽക്കുന്നത്.

കീബോർഡ് ഇൻപുട്ടിനെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും ഉപയോക്താക്കൾ പ്രാഥമികമായി സ്വാഭാവിക ശബ്‌ദത്തിലൂടെ ഗൂഗിൾ അസിസ്റ്റന്റുമായി സംവദിക്കുന്നു. അസിസ്‌റ്റന്റിന് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഇവന്റുകളും അലാറങ്ങളും ഷെഡ്യൂൾ ചെയ്യാനും ഉപയോക്താവിന്റെ ഉപകരണത്തിലെ ഹാർഡ്‌വെയർ സെറ്റിംഗ്സ് ക്രമീകരിക്കാനും ഉപയോക്താവിന്റെ ഗൂഗിൾ അക്കൗണ്ടിൽ നിന്നുള്ള വിവരങ്ങൾ കാണിക്കാനും ഗെയിമുകൾ കളിക്കാനും മറ്റും കഴിയും. ഉപകരണത്തിന്റെ ക്യാമറയിലൂടെ വസ്തുക്കളെ തിരിച്ചറിയാനും ദൃശ്യ വിവരങ്ങൾ ശേഖരിക്കാനും, ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും പണം അയയ്ക്കുന്നതിനും അസിസ്റ്റന്റിന് കഴിയുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു.[2]

സിഇഎസ്(CES) 2018-ൽ, ആദ്യത്തെ അസിസ്റ്റന്റ്-പവർ സ്‌മാർട്ട് ഡിസ്‌പ്ലേകൾ (വീഡിയോ സ്‌ക്രീനുകളുള്ള സ്മാർട്ട് സ്പീക്കറുകൾ) പ്രഖ്യാപിച്ചു, ആദ്യത്തേത് 2018 ജൂലൈയിൽ പുറത്തിറങ്ങി.[3]2020-ൽ, ഗൂഗിൾ അസിസ്റ്റന്റ് ഇതിനകം 1 ബില്യണിലധികം ഉപകരണങ്ങളിൽ ലഭ്യമാണ്.[4] ഗൂഗിൾ അസിസ്റ്റന്റ് 90-ലധികം രാജ്യങ്ങളിലും 30-ലധികം ഭാഷകളിലും ലഭ്യമാണ്,[5] ഇത് പ്രതിമാസം 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഉപയോഗിക്കുന്നു.[6]

അവലംബം[തിരുത്തുക]

  1. The future is AI, and Google just showed Apple how it's done Published October 5, 2016, Retrieved July 5, 2018
  2. 2.0 2.1 "What is Google Assistant and what can it do?".
  3. Bohn, Dieter (January 8, 2018). "Google is introducing a new Smart Display platform". The Verge. Vox Media. Retrieved January 13, 2018.
  4. "Google Assistant is already available on more than 1 billion devices" (in അമേരിക്കൻ ഇംഗ്ലീഷ്). January 7, 2020. Retrieved January 7, 2020.
  5. Ben, Hannes, "The Future of Voice Commerce and Localisation", Locaria, February 20, 2020
  6. "A more helpful Google Assistant for your every day". Google (in ഇംഗ്ലീഷ്). January 7, 2020. Retrieved January 21, 2020.
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_അസിസ്റ്റന്റ്&oldid=3899481" എന്ന താളിൽനിന്ന് ശേഖരിച്ചത്