ഗൂഗിൾ അനലെറ്റിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Google Analytics
Google Analytics Logo 2015.png
വിഭാഗം
Web analytics
ഉടമസ്ഥൻ(ർ)Google
യുആർഎൽmarketingplatform.google.com/about/analytics/
വാണിജ്യപരംYes
അംഗത്വംRequired
ആരംഭിച്ചത്നവംബർ 14, 2005; 14 വർഷങ്ങൾക്ക് മുമ്പ് (2005-11-14)
നിജസ്ഥിതിActive

ഗൂഗിൾ പുറത്തിറക്കിയ ഒരു വെബ് അനലറ്റിക്സ് സർവീസ് ആണ് ഗൂഗിൾ അനലറ്റിക്സ് . വെബ്സൈറ്റ് ഉപയോഗം നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാനുള്ള ഒരുപാദിയാണിത്. [1] 2005 നവംബറിലാണ് ഇതു പുറത്തിറക്കിയത്.[2][3]ലോക വ്യാപകമായി ഉപയോഗിക്കുന്ന വെബ് വിശകലന ഉപാദിയാണിത്.[4] ആണ്ട്രോയ്ഡ് , ഐ ഓ എസ്‌ അപ്ലിക്കേഷനുകളിൽ നിന്നും മനോഭാവ ഡാറ്റകൾ ശേഖരിക്കപ്പെടുന്നു[5]

പ്രത്യേകതകൾ[തിരുത്തുക]

ഉപയോക്താവ് തിരയുന്ന പേജുകൾ, പരസ്യങ്ങൾ, ഓരോ പേരിലും ചെലവഴിക്കുന്ന സമയം എന്നിവ വിശകലനം ചെയ്ത് പ്രസ്തുത ഉപയോക്താവിന്റെ മനോഭാവം വിശകലനം ചെയ്യപ്പെടുന്നു.[6],[7].സന്ദർശനം കുറഞ്ഞ പേജുകൾ, ഉപയോക്താവ് എങ്ങനെയാണ് വിവിധ പേജുകളിൽ എത്തിച്ചേരുന്നത്, എത്ര സമയം ഓരോ പേജിലും , ചെലവഴിക്കുന്നു, ഉപയോക്താവിന്റെ ഗ്രാഫിക്കൽ പൊസിഷൻ എന്നിവ ഗൂഗിൾ അനലറ്റിക്സ് വിശകലനം ചെയ്യുന്നു.[8] .ഇതിന്റെ ഇ കൊമേഴ്സ് സംവിധാനം ഉപയോഗപ്പെടുത്തി വിവിധ സൈറ്റുകളുടെ വിപണനം , വരുമാനം എന്നിവ ട്രാക്ക് ചെയ്യാൻ സാധിക്കും. 2011, സെപ്റ്റംബർ 29ന് യഥാ സമയ വിശകലന സൗകര്യം കൂടി ഇതിൽ ഉൾപ്പെടുത്തി. ഓരോ വെബ്‌സൈറ്റിലും എത്തുന്ന ഉപയോക്താവിന്റെ സൂക്ഷ്മമായ മനോഭാവം അവലോകനം ചെയ്യാൻ ഇതിലൂടെ സാധിക്കും. [9] [10] Google Analytics includes Google Website Optimizer, rebranded as Google Analytics Content Experiments.[11][12] Google Analytics ന്റെ Cohort analysis (സമന്വയ വിശകലനം) ഒരു ഗ്രൂപ്പിന്റെ തന്നെ മനോഭാവ വിശകലനം നടത്താൻ സഹായിക്കുന്നു. ഇത് മാർക്കറ്റിങ് കമ്പനികൾക്ക് അവരുടെ മാർക്കറ്റിങ് തന്ത്രങ്ങൾ രൂപീകരിക്കാൻ സഹായകമാകുന്നു.

സാങ്കേതികത[തിരുത്തുക]

ഓരോ വെബ് പേജിലും അതിന്റെ ഉടമസ്ഥൻ ഉൾപ്പെടുത്തുന്ന Analytics Tracking Code കോഡിലൂടെയാണ് ഉപയോക്താവ് ട്രാക്ക് ചെയ്യപ്പെടുന്നത്. ജാവാ സ്ക്രിപ്റ്റാണ് ഈ കോഡിൽ ഉപയോഗപ്പെടുത്തുന്നത്. ഒരു ഉപയോക്താവ് പ്രസ്തുത പേജ് സന്ദർശിക്കുമ്പോൾ , ഈ കോഡുകൾ പ്രവർത്തിക്കുകയും ,അവരുടെ വിവരങ്ങൾ ഗൂഗിൾ ഡാറ്റാ കളക്‌ഷൻ സെന്ററിലേക്ക് അയക്കപ്പെടുകയും ചെയ്യുന്നു.

[13],[14] ,[15]

പരിമിതികൾ[തിരുത്തുക]

ഫയർ ഫോക്സ് പോലുള്ള ബ്രൗസറുകളിലുപയോഗിക്കുന്ന വിവിധ ഫിൽട്ടറിങ്ങ് പ്രോഗ്രാമുകളും, മൊബൈൽ ഫോണുകളിലെ ട്രാക്കിങ് ബ്ലോക്ക് ചെയ്യുന്ന വിവിധ ആപ്ലിക്കേഷനുകളും ഗൂഗിൾ അനലറ്റിക്സിന്റെ പ്രവർത്തനം അസാധ്യമാക്കുന്നു .[16] ,[17]. ഉപയോക്താവ് കുക്കീസ് ബ്ലോക്ക് ചെയ്യുന്നതും ട്രാക്കിങ്ങ് ഒരു പരിധി വരെ അസാധ്യമാക്കുന്നു .[18] . കുക്കീസ് ഡിലീറ്റ് ചെയ്യുകയോ ഡിസേബിൾ ചെയ്യുകയോ ചെയ്താൽ ട്രാക്കിങ്ങ് സാധ്യമല്ല.[19]

 1. "Get the Power of Google Analytics: Now available in Standard or Premium, whatever your needs are Google Analytics can help". ശേഖരിച്ചത് 2012-04-08.
 2. "Our history in depth". Google. ശേഖരിച്ചത് 2012-07-16.
 3. Press, The Associated (2005-03-29). "Google Acquires Urchin Software". The New York Times (ഭാഷ: ഇംഗ്ലീഷ്). ISSN 0362-4331. ശേഖരിച്ചത് 2019-04-04.
 4. "Usage of traffic analysis tools for websites". W3Techs. 27 February 2019. ശേഖരിച്ചത് 27 February 2019. Site frequently updated.
 5. "Google Analytics for Mobile Apps | Analytics Implementation Guides and Solutions | Google Developers". Google Developers (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-08-25.
 6. "Link Google Analytics and Google Ads accounts - Previous - Google Ads Help". support.google.com. ശേഖരിച്ചത് 2019-04-04.
 7. How do Goals work in Analytics and Adwords?, Cerebro Marketing, മൂലതാളിൽ നിന്നും March 6, 2016-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് February 17, 2016
 8. Build new segments, Google, ശേഖരിച്ചത് August 8, 2017
 9. "What's happening on your site right now?".
 10. Google Analytics Help: Does Google Analytics have a pageview limit?
 11. "Website Optimizer". Google. ശേഖരിച്ചത് 2012-07-20.
 12. Tzemah, Nir. "Helping to Create Better Websites: Introducing Content Experiments". Google Analytics Blog. ശേഖരിച്ചത് 2012-06-04.
 13. "Google Developers Tracking Code Overview".
 14. "Cookies and User Identification". developers.google.com.
 15. "Google Analytics: UTM Link Tagging Explained".
 16. "What percentage of browsers with javascript disabled? - Blockmetry". blockmetry.com. ശേഖരിച്ചത് 2019-06-07.
 17. Chetty, Marshini; Narayanan, Arvind; Vitak, Jessica; Mathur, Arunesh (2018). "Characterizing the Use of Browser-Based Blocking Extensions To Prevent Online Tracking" (ഭാഷ: ഇംഗ്ലീഷ്): 103–116. Cite journal requires |journal= (help)
 18. Brian Clifton. "Accuracy Whitepaper for web analytics".
 19. "Segmentation Options in Google Analytics". മൂലതാളിൽ നിന്നും 2009-06-22-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_അനലെറ്റിക്സ്&oldid=3257018" എന്ന താളിൽനിന്ന് ശേഖരിച്ചത്