ഉള്ളടക്കത്തിലേക്ക് പോവുക

ഗുസ്താവ് വീറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുസ്താവ് വീറ്റ് (1824-1903)

ഒരു ജർമ്മൻ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകനുമായിരുന്നു അലോയ്‌സ് കോൺസ്റ്റാന്റിൻ കോൺറാഡ് ഗുസ്താവ് വീറ്റ് (ജൂൺ 3, 1824 - ഏപ്രിൽ 20, 1903). അദ്ദേഹം ലിയോബ്‌ഷൂട്ട്‌സ് സ്വദേശിയായിരുന്നു. ഗൈനക്കോളജിസ്റ്റായ ജോഹാൻ വീറ്റിന്റെ (1852-1917) പിതാവായിരുന്നു അദ്ദേഹം.

1848-ൽ ഹാലെ സർവകലാശാലയിൽ നിന്ന് അദ്ദേഹം മെഡിക്കൽ ഡോക്ടറേറ്റ് നേടി. ബിരുദം നേടിയ ശേഷം പ്രസവചികിത്സാ ഇൻസ്റ്റിറ്റ്യൂട്ടിൽ ആന്റൺ ഫ്രീഡ്രിക്ക് ഹോളിന്റെ (1789-1862) സഹായിയായി അദ്ദേഹം ഹാലെയിൽ തുടർന്നു. 1854-ൽ റോസ്റ്റോക്ക് സർവകലാശാലയിലെ പ്രസവചികിത്സാ വിഭാഗത്തിന്റെ അധ്യാപകപീഠം അദ്ദേഹത്തിന് ലഭിച്ചു. 1864-ൽ ബോൺ സർവകലാശാലയിൽ പ്രൊഫസറായും പ്രസവചികിത്സാ വിഭാഗത്തിന്റെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. ഡീൽസ്‌ഡോർഫിൽ വച്ച് അദ്ദേഹം അന്തരിച്ചു.

സഹായത്തോടെയുള്ള ബ്രീച്ച് പ്രസവത്തിലെ ഒരു ക്ലാസിക്കൽ രീതിയായി നിർവചിക്കപ്പെട്ടിട്ടുള്ള "മൗറിസോ-സ്മെല്ലി-വീറ്റ് മാനുവർ" എന്ന പ്രക്രിയയുമായി അദ്ദേഹത്തിന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നു. പ്രസവചികിത്സകരായ ഫ്രാൻസ്വാ മൗറിസോ (1637-1709), വില്യം സ്മെല്ലി (1697-1763) എന്നിവരുടെ പേരുകൾക്കൊപ്പമാണ് ഈ പ്രസവരീതിക്ക് പേര് നൽകിയിരിക്കുന്നത്. 1609-ലെ Deuxacouchement എന്ന കൃതിയിൽ ജാക്വസ് ഗില്ലെമോ (1550-1613) ആണ് ഇത് ആദ്യമായി വിവരിച്ചത്.

സ്ത്രീ ലൈംഗികാവയവങ്ങളുടെ രോഗങ്ങളെക്കുറിച്ചുള്ള ക്രാങ്കൈറ്റൻ ഡെർ വെയ്ബ്ലിചെൻ ഗെഷ്‌ലെക്റ്റ്‌സ്‌ഓർഗനെ: പ്യൂർപെറൽക്രാങ്കൈറ്റൻ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ രചനകളിൽ ഉൾപ്പെടുന്നു. റുഡോൾഫ് വിർചോവിന്റെ ഹാൻഡ്‌ബച്ച് ഡെർ സ്പെഷ്യല്ലെൻ പാത്തോളജി ആൻഡ് തെറാപ്പി (പ്രത്യേക പാത്തോളജി, ചികിത്സ എന്നിവയുടെ പാഠപുസ്തകം) എന്ന കൃതിയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗുസ്താവ്_വീറ്റ്&oldid=4653609" എന്ന താളിൽനിന്ന് ശേഖരിച്ചത്