ഗുലാബ് കൗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുലാബ് കൗർ
ഗുലാബ് കൗർ
ജനനം
ഗുലാബ് കൗർ

ദേശീയതഇന്ത്യൻ
തൊഴിൽGadrite freedom fighter

ഗുലാബ് കൗർ ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1890 ൽ പഞ്ചാബിലെ സാംഗ്രൂർ ജില്ലയിലെ ബക്ഷീവാല ഗ്രാമത്തിലാണ് ഗുലാബ് കൗർ ജനിച്ചത്.[1] മാൻ സിങിനെ വിവാഹം കഴിച്ചു. അന്തിമമായി അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിച്ചിരുന്ന ദമ്പതികൾ ഫിലിപ്പീൻസിലെ മനിലയിലേയ്ക്ക് പോയി.[2][3] മനിലയിൽ വച്ച് അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ബ്രട്ടീഷ്‍ ഭരണത്തിൽനിന്നു മോചിപ്പിക്കുന്നതിനായി സിഖ്-പഞ്ചാബി കുടിയേറ്റക്കാർ സ്ഥാപിച്ച ഗദ്ദർ പാർട്ടിയിൽ അംഗത്വമെടുത്തു.[4]

രാജ്യദ്രോഹ പ്രവർത്തികൾക്ക് അവർ അക്കാലത്ത് ബ്രിട്ടീഷ്‍ ഇന്ത്യയിലും ഇപ്പോൾ പാകിസ്താനിലും ഉൾപ്പെട്ട ലാഹോറിൽ രണ്ടു വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചിരുന്നു.[5][6] എസ്. കേസാർ സിംഗ് പഞ്ചാബി ഭാഷയിൽ അവരെക്കുറിച്ചെഴുതിയ 'ഗഡാർ ദി ധീ ഗുലാബ് കൗർ' എന്ന പുസ്തകം 2014 ൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.[7]

അവലംബം[തിരുത്തുക]

  1. "Gulab Kaur-A Great Punjabi Woman". Uddari Weblog. Retrieved 2015-06-28.
  2. "Gulab Kaur-A Great Punjabi Woman". Uddari Weblog. Retrieved 2015-06-28.
  3. "Trailblazers". SikhChic. Retrieved 2015-06-28.
  4. "Gulab Kaur-A Great Punjabi Woman". Uddari Weblog. Retrieved 2015-06-28.
  5. "Gulab Kaur-A Great Punjabi Woman". Uddari Weblog. Retrieved 2015-06-28.
  6. "Trailblazers". SikhChic. Retrieved 2015-06-28.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-07. Retrieved 2018-08-28.
"https://ml.wikipedia.org/w/index.php?title=ഗുലാബ്_കൗർ&oldid=3796804" എന്ന താളിൽനിന്ന് ശേഖരിച്ചത്