ഗുലാബോ സപേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2016 മാർച്ച് 28 ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന സിവിൽ ഇൻവെസ്റ്റ്‌മെന്റ് ചടങ്ങിൽ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജി ശ്രീമതി ഗുലാബോ സപേരക്ക് പത്മശ്രീ അവാർഡ് സമ്മാനിച്ചു.

ഇന്ത്യയിലെ രാജസ്ഥാനിൽ നിന്നുള്ള നാടോടി നർത്തകിയാണ് ഗുലാബോ സപേര (ജനനം 1973). 2016 ൽ ഇന്ത്യയുടെ നാടോടി നൃത്ത സംസ്കാരം വർദ്ധിപ്പിക്കുന്നതിൽ നൽകിയ സമഗ്ര സംഭാവനയ്ക്ക്, ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി രാജ്യം അവരെ ആദരിച്ചു.[1]

സ്വകാര്യ ജീവിതം[തിരുത്തുക]

മാതാപിതാക്കളുടെ ഏഴാമത്തെ കുട്ടിയായിരുന്നു ഗുലാബോ. ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ അവളെ ജീവനോടെ സംസ്കരിച്ചുവെങ്കിലും, രാത്രി ഏറെ ഇരുട്ടിയ സമയത്ത് അവളുടെ അമ്മായി മണ്ണ് മാറ്റി ഗുലാബോയെ പുറത്തേയ്ക്ക് എടുത്ത് രക്ഷപെടുത്തി.[2]

നാടോടികളായ കൽബാലിയ സമൂഹത്തിൽ 1973 ൽ ആണ് അവർ ജനിച്ചത്.[3] ഒരു വയസ്സ് വരെ ധൻവന്തി എന്നായിരുന്നു പേര്.[1] ഗുരുതരമായ രോഗം പിടിപെട്ടു മരണാസന്നയായിരിക്കേ, മാതാപിതാക്കൾ ഒരുു സിദ്ധൻ്റെ അരികിൽ കൊണ്ടുപോയി. അവരുടെ നെഞ്ചിൽ ഒരു റോസാപ്പൂ വെച്ച് സിദ്ധൻ പ്രാർത്ഥിച്ചു. പിന്നീട് രോഗം മാറിയപ്പോൾ "ധൻവന്തി മരിച്ചു, പകരം ഗുലാബി ജനിച്ചു" എന്ന് പറഞ്ഞ് പിതാവ് അവളുടെ പേര് ഗുലാബി എന്ന് മാറ്റുകയാണ് ഉണ്ടായത്.[1][2]

2011 ൽ റിയാലിറ്റി ടെലിവിഷൻ ഷോയായ ബിഗ് ബോസിൽ ഗുലാബോ മത്സരാർത്ഥിയായിരുന്നു. അവളുടെ ജനനത്തിനു പിന്നിലെ സത്യത്തെക്കുറിച്ചും, കുടുംബത്തിൽ ഇതിനകം മൂന്ന് പെൺകുട്ടികൾ ഉണ്ടായിരുന്നു എന്ന കാരണത്താൽ അവളുടെ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ചില ബന്ധുക്കൾ അവളുടെ അച്ഛൻ വീട്ടിൽ ഇല്ലാത്തപ്പോൾ അവളെ ജീവനോടെ കുഴിച്ചിടാൻ ശ്രമിച്ചതിനെക്കുറിച്ചും അവൾ തുറന്നുപറഞ്ഞു. ഗുലാബോയുടെ പിതാവ് മാതൃദേവതയെ ആരാധിക്കാറുണ്ടായിരുന്നു, അതിനാൽ തന്റെ പെൺമക്കളെയെല്ലാം ദേവിയുടെ അനുഗ്രഹമായി സ്നേഹിക്കുകയും പ്രത്യേകിച്ച് ഇളയവളെ തന്റെ അഭാവത്തിൽ ആരെങ്കിലും കൊല്ലുമെന്ന് ഭയപ്പെടുകയും ചെയ്തു. ബിഗ് ബോസ് (സീസൺ 5) ആദ്യ ദിനത്തിൽ ഈ കഥ അവതരിപ്പിച്ചു. തിയറി റോബിൻ, വൊറോണിക് ഗില്ലിയൻ എന്നിവർ ചേർന്ന് അവരുടെ ജീവിതത്തെക്കുറിച്ച് ഫ്രഞ്ച് ഭാഷയിൽ ഗുലാബി സപേര, ഡാൻസ്യൂസ് ഗിറ്റാനെ ഡു രാജസ്ഥാൻ (അർഥം: രാജസ്ഥാനിൽ നിന്നുള്ള ജിപ്സി നർത്തകിയായ ഗുലാബോ സപേര) എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

2016 ൽ ഇന്ത്യാ ഗവൺമെൻ്റ് അവർക്ക് പത്മശ്രീ ബഹുമതി നൽകി.[4]

ടെലിവിഷൻ[തിരുത്തുക]

വർഷം ഷോകൾ പങ്ക് ചാനൽ കുറിപ്പുകൾ
2011 ബിഗ് ബോസ് 5 സെലിബ്രിറ്റി മത്സരാർത്ഥി കളേഴ്സ് ടിവി 14 ദിവസത്തിന് ശേഷം പുറത്തായി

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Buried Alive As A Baby, How A Sapera's Daughter Danced Her Way To A Padma Shri" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-09-09. Retrieved 2021-02-13.
  2. 2.0 2.1 "അന്ന് അവർ ആ ചോരക്കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു, പക്ഷേ അവൾ രക്ഷപ്പെട്ടു, ലോകമറിയുന്ന നർത്തകിയായി". Retrieved 2021-02-13.
  3. Thierry Robin and Véronique Guillien (2000) Gulabi Sapera, danseuse gitane du Rajasthan, ISBN 2-7427-3129-6
  4. "Padma Awards 2016". Press Information Bureau, Government of India. 2016. Retrieved 2 February 2016.
"https://ml.wikipedia.org/w/index.php?title=ഗുലാബോ_സപേര&oldid=3527132" എന്ന താളിൽനിന്ന് ശേഖരിച്ചത്