Jump to content

ഗുലാം ഫരീദ് സാബ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാബ്രി ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന പാകിസ്താനിലെ കവ്വാലിഗായകരിൽ ഒരാളായിരുന്നു ഗുലാം ഫരീദ് സാബ്രി(ജ: (1930 – 5 ഏപ്രിൽ 1994) സഹോദരനായ മഖ്ബൂൽ അഹമ്മദ് സാബ്രിയോടൊപ്പമാണ് അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിരുന്നത്. പ്രൈഡ് ഓഫ് പെർഫോമൻസ് എന്ന പാക് പുരസ്ക്കാരം 1978 ൽ ഫരീദിനു സമ്മാനിയ്ക്കപ്പെട്ടിട്ടുണ്ട്.[1] പിതാവായ ഇനായത്ത് ഹുസൈൻ സാബ്രിയിൽ നിന്നു കവ്വാലി സംഗീതത്തിന്റെയും ഭാരതീയ ക്ലാസിക്കൽ സംഗീതത്തിന്റേയും ആദ്യപാഠങ്ങൾ അഭ്യസിച്ച ഫരീദ് സാബ്രി ഫത്തെദിൻ ഖാൻ, രംസാൻ ഖാൻ എന്നിവരിൽ നിന്നും തുടർശിക്ഷണം നേടി. ആദ്യകാലത്ത് പിതാവിന്റെ സഹായത്തോടെ തുടങ്ങിയ കവ്വാലിഗായകസംഘത്തിൽ ഫരീദ് പ്രധാന ഗായകനായിരുന്നു. കറാച്ചിയിൽ വച്ചു കൊല്ലപ്പെട്ട കവ്വാലി ഗായകനായ അംജദ് ഫരീദ് സാബ്രി പുത്രനായിരുന്നു.[2]

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

{{ref}]

  1. https://books.google.com/books?id=Ol9C3lhd01QC&pg=PA100&lpg=PA100&dq=Ghulam+Farid+Sabri+Pride+of+Performance&source=bl&ots=qpo5zSu7Xb&sig=mhc2LzltPJdo1ZNZw2m9gaHMwrI&hl=en&sa=X&ved=0ahUKEwj7yY2KqYrMAhVNymMKHSzLADEQ6AEILjAD#v=onepage&q=Ghulam%20Farid%20Sabri%20Pride%20of%20Performance&f=false, Ghulam Farid Sabri, Pride of Performance Award info on Google Books website, Retrieved 12 April 2016
  2. http://tribune.com.pk/story/1128177/two-injured-amjad-sabris-car-comes-attack-karachi/
"https://ml.wikipedia.org/w/index.php?title=ഗുലാം_ഫരീദ്_സാബ്രി&oldid=3923225" എന്ന താളിൽനിന്ന് ശേഖരിച്ചത്