ഗുരുവായൂർ പഴയ പത്മനാഭൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗുരുവായൂർ ദേവസ്വത്തിൽ 80 വർഷങ്ങൾക്കപ്പുറം ജീവിച്ചിരുന്ന ഒരു കൊമ്പനാനയായിരുന്നു പത്മനാഭൻ. ഉയരവും തലപ്പൊക്കവും ആന ചന്തവുമെല്ലാം ഒത്തിണങ്ങിയ പത്മനാഭൻ ചെങ്ങല്ലൂർ രംഗനാഥന്‌ ശേഷം കേരളത്തിലെ മികച്ച പുരങ്ങൾക്കെല്ലാം തിടമ്പേറ്റിയിട്ടുണ്ട്. തൃശൂർ പൂരത്തിൽ[1] തിരുവമ്പാടി വിഭാഗത്തിനും പാറമേക്കാവിനും തിടമ്പേറ്റിയിട്ടുണ്ട് എന്ന അപൂർവ്വ ബഹുമതിക്കും പത്മനാഭൻ അര്ഹനായിട്ടുണ്ട്

പത്മനാഭന്റെ ആന ചന്തത്തെ പറ്റി കേട്ടറിഞ്ഞ അമ്പലപ്പുഴ രാജാവ് ആനയെ കാണാൻ ആഗ്രഹിച്ച് തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് വരുത്തി. ആ ഗജ സൗന്ദര്യത്തിൽ ആകൃഷ്ടനായ അദ്ദേഹം പത്മനാഭന് ഒരു വീര ശൃംഖല സമ്മാനിച്ചു . ഗുരുവായൂരിൽ പ്രത്യേക ദിവസങ്ങളിൽ എഴുന്നെള്ളിക്കുന്ന കോലത്തിൽ ആ വീര ശൃംഖല ഇപ്പോഴും ചാർത്തിയിരിക്കുന്നു

1934 കണ്ണമ്പ്ര വേലക്ക് പോയ പത്മനാഭൻ ഒരപകടത്തിൽ പെട്ട ചെരിയുകയാണ് ഉണ്ടായത്. പത്മനാഭൻ ചരിഞ്ഞ ദിവസം ഗുരുവായൂരപ്പന് ചാർത്തിയ ചന്ദനം രണ്ട് കഷ്ണമായി തകർന്നുപോയതായി പറയപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗുരുവായൂർ_പഴയ_പത്മനാഭൻ&oldid=3015404" എന്ന താളിൽനിന്ന് ശേഖരിച്ചത്