ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശൂർ ജില്ലയിലെ പാവറട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര ജൈവവൈവിധ്യസംരക്ഷണ സംഘടനയാണ് ഗ്രീൻ ഹാബിറ്റാറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി[1][2] കടലാമ സംരക്ഷണ പ്രവർത്തനങ്ങളിൽ വളരെ സജീവമായ കൂട്ടായ്മകൂടിയാണ് ഗ്രീൻ ഹാബിറ്റാറ്റ്.[3]

കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ 2019-20 വർഷത്തെ ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള ജൈവവൈവിധ്യ പുരസ്കാരം ഈ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്[4][5].

ചരിത്രം[തിരുത്തുക]

1999ൽ ശാസ്ത്ര അധ്യാപകരുടെ സ്വതന്ത്ര സംഘടനയായ " ഹാബിറ്റാറ്റ് - സയൻസ് ടീച്ചിങ് കമ്യൂണിറ്റി "യുടെ ഭാഗമായാണ് സംഘടന നിലവിൽ വന്നത്. 2011 ൽ അധ്യാപകരല്ലാത്ത ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളവരുമായി ചേർന്ന് ഗുരുവയൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി എന്ന പേരിൽ പാവറട്ടി ആസ്ഥാനമായി സ്വതന്ത്ര സംഘടനയായി മാറുകയായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഗ്രീൻ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ ജയിംസിനു 2014-15 ൽ വനം വകുപ്പിന്റെ പ്രകൃതി മിത്ര പുരസ്കാരവും 2019 - 20 ൽ വനമിത്ര പുരസ്കാരവും ലഭിച്ചു.
  • മാതൃഭൂമി സീഡ് "കടലാമക്കൊരു കൈത്താട്ടിൽ " പദ്ധതിയിൽ സ്കൂളുകളുമായി കൈകോർത്ത് മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് 2019-20 വർഷത്തെ മാതൃഭൂമി സീഡ് പ്രത്യേക പുരസ്കാരം.
  • കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2019-20 വർഷത്തെ ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ പുരസ്കാരം.

അവലംബം[തിരുത്തുക]

  1. JAMES N.J. "PROFILES: GREEN HABITAT GURUVAYUR, KERALA". www.iotn.org. Indian Ocean Turtle Newsletter. ശേഖരിച്ചത് 1 ഓഗസ്റ്റ് 2021.
  2. "Green Habitat". www.seaturtlesofindia.org/. ശേഖരിച്ചത് 1 ഓഗസ്റ്റ് 2021.
  3. "സൂപ്പർ മൂൺ രാത്രിയിൽ പഞ്ചവടി കടപ്പുറത്ത് കടലാമ മുട്ടയിടാനെത്തി". www.mathrubhumi.com. 23 ജനുവരി 2019. മൂലതാളിൽ നിന്നും 1 ഓഗസ്റ്റ് 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഓഗസ്റ്റ് 2021.
  4. "KSBB Award 2019-20" (PDF). www.keralabiodiversity.org. മൂലതാളിൽ (PDF) നിന്നും 1 ഓഗസ്റ്റ് 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഓഗസ്റ്റ് 2021.
  5. "ജൈവ വൈവിധ്യ മികവോടെ; കോളജ് ഹരിത പുരസ്കാരം നീർമാതാളത്തിന്". www.manoramaonline.com/. മൂലതാളിൽ നിന്നും 1 ഓഗസ്റ്റ് 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഓഗസ്റ്റ് 2021.